Image

ലോസ് ഏഞ്ജലസ് ക്യാമ്പസിനടുത്തു വെടിവയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു (പിപിഎം)

Published on 04 October, 2026
ലോസ് ഏഞ്ജലസ് ക്യാമ്പസിനടുത്തു വെടിവയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു (പിപിഎം)

കാലിഫോർണിയ നോർത്ത്ബ്രിജിൽ യൂണിവേഴ്സിറ്റി ക്യാമ്പസിനടുത്തു യൂണിവേഴ്സിറ്റി പ്ലാസ എന്ന ഷോപ്പിംഗ് കോംപ്ലസ്‌കിൽ വെള്ളിയാഴ്ച്ച രാത്രി 11 മണിയോടെ ഉണ്ടായ വെടിവയ്പ്പിൽ രണ്ടു പേരെങ്കിലും കൊല്ലപ്പെട്ടു. ഡസൻ കണക്കിനാളുകളെ അറസ്റ്റ് ചെയ്‌തെന്നാണ് റിപ്പോർട്ട്.  

പോലീസ് എത്തുമ്പോഴും വെടിവയ്പ് തുടരുകയായിരുന്നുവെന്നു 'ന്യൂ യോർക്ക് പോസ്റ്റ്' പറഞ്ഞു.  

ഒരു പുരുഷനും ഒരു സ്ത്രീയുമാണ് മരിച്ചത്. 18നും 25നും ഇടയിൽ പ്രായമുള്ളവർ.

മൂന്നാമതൊരാൾ കൂടി മരിച്ചെന്നു സംശയമുള്ളതായി പോലീസ് പറഞ്ഞു. തിരച്ചിൽ നടത്തുന്നുണ്ട്.

Two dead after shooting near Los Angeles university

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക