Image

തൃശൂർ അല്ലെങ്കിൽ ആലപ്പുഴ; ഞാൻ അറിയാതെ കേരളത്തിൽ എയിംസ് അനുവദിക്കില്ലന്ന് സുരേഷ് ഗോപി

Published on 03 October, 2026
തൃശൂർ അല്ലെങ്കിൽ ആലപ്പുഴ; ഞാൻ അറിയാതെ കേരളത്തിൽ എയിംസ് അനുവദിക്കില്ലന്ന്  സുരേഷ് ഗോപി

കോട്ടയം: ഞാൻ അറിയാതെ കേരളത്തിൽ എയിംസ് അനുവദിക്കില്ലെന്ന് കേന്ദ്ര മന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി . തൃശൂരാണ് ഏറ്റവും മികച്ച സ്ഥലം. അതല്ലെങ്കിൽ ആലപ്പുഴ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ‍ സയൻസിനായി (എയിംസ്) കേരളം സമർപ്പിച്ച 9 സ്ഥലങ്ങളുടെ പട്ടികയിൽനിന്നു തന്നെ തൃശൂരിനെ ഒഴിവാക്കിയതു രാഷ്ട്രീയപ്രേരിതമാണ്. ഞാൻ അറിയാതെ കേരളത്തിൽ എയിംസ് അനുവദിക്കില്ല. തൃശൂരാണ് ഏറ്റവും മികച്ച സ്ഥലമെന്നും സുരേഷ് ഗോപി പറഞ്ഞു.

എയിംസിൻ്റെ പേരിൽ എന്നെ ഒരുപാട് ട്രോളിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കോട്ടയത്ത് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനയോഗത്തിലാണ് സുരേഷ് ഗോപി നിലപാട് വ്യക്തമാക്കിയത്. എയിംസിനായി വെള്ളൂരിനെ പരിഗണിക്കാൻ കെ ഫ്രാൻസിസ് ജോർജ് എംപി പിന്തുണ തേടിയപ്പോഴാണു സുരേഷ് ഗോപിയുടെ പ്രതികരണം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക