Image

വിജയ് വരണം, കെട്ടിപ്പിടിക്കണം; ഡൽഹി ജന്തർ മന്തറിന് സമീപം നടുറോഡിൽ കിടന്ന് യുവതി

Published on 03 October, 2026
വിജയ് വരണം, കെട്ടിപ്പിടിക്കണം; ഡൽഹി ജന്തർ മന്തറിന് സമീപം നടുറോഡിൽ കിടന്ന് യുവതി

തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ നടൻ ദളപതി വിജയിയെ കെട്ടിപ്പിടിക്കണമെന്ന ആവശ്യവുമായി ഡൽഹിയിലെ ജന്തർ മന്തറിന് സമീപം നടുറോഡിൽ കിടന്ന യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. പ്രതിഷേധത്തിനിടെ റോഡിൽ കിടന്ന യുവതിയെ മാറ്റാൻ വനിതാ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഇവർ വഴങ്ങാൻ തയ്യാറായില്ല.

എന്തുകൊണ്ടാണ് ഇവിടെ കിടക്കുന്നതെന്ന് പൊലീസ് ചോദിച്ചപ്പോൾ, വിജയിയെ നേരിൽ കാണണമെന്നും അദ്ദേഹത്തെ കെട്ടിപ്പിടിക്കണമെന്നുമായിരുന്നു യുവതിയുടെ മറുപടി. വിജയ് വന്ന് തന്നെ കെട്ടിപ്പിടിക്കുന്നതുവരെ ഇവിടെനിന്ന് പോകില്ലെന്നും ഇത് തന്റെ അവകാശമാണെന്നും യുവതി പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

റോഡിൽ കിടക്കുന്നത് യാത്രക്കാർക്കും പൊലീസിനും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വീഡിയോയിൽ ഒരാൾ യുവതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ തന്റെ ആവശ്യത്തിൽ നിന്ന് പിന്മാറാൻ യുവതി തയ്യാറായില്ല. 

വിജയ് ആരാധികയാണ് എന്നാണ് കരുതുന്നത്. എങ്കിലും ചെന്നൈയിലുള്ള വിജയ് ഡല്‍ഹിയില്‍ എത്തി ആലിംഗനം ചെയ്യണം എന്ന് പറയുന്നത് എന്തിനാണ് എന്ന് വീഡിയോക്ക് താഴെ പലരും കമന്റ് ചെയ്തിട്ടുണ്ട്. നിരവധി പേര്‍ യുവതിയെ രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ സരസമായിട്ടാണ് പ്രതികരിച്ചത്. വിജയോടുള്ള ആരാധന ഡല്‍ഹിയിലെ റോഡില്‍ കിടന്നാണോ കാണിക്കേണ്ടത്, ചെന്നൈയിലെ റോഡില്‍ പോയി കിടക്കൂ എന്ന കമന്റുമുണ്ട്

തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥർ യുവതിയെ റോഡിൽനിന്ന് മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം.

Join WhatsApp News
Sudhir Panikkaveetil 2026-10-03 14:57:06
ഈ വാർത്ത കണ്ടപ്പോൾ വളരെ പഴയ ഒരു സിനിമാപാട്ട് ഓർമ്മ വരുന്നു. "അരപ്പിരിയിളകിയതാര്‍ക്കാണ് എനിക്കല്ലാ എനിക്കല്ല എല്ലാര്‍ക്കും എല്ലാര്‍ക്കും പിരിയിളക്കം പിരിയിളക്കം പിരിയിളക്കം..."
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക