Image

ഫ്‌ളൈദുബായ് വിമാനത്തിൽ ഉണ്ടായത് ഭീകരാക്രമണം തന്നെയെന്നു യു എ ഇ പ്രോസിക്യൂഷൻ (പിപിഎം)

Published on 03 October, 2026
ഫ്‌ളൈദുബായ് വിമാനത്തിൽ ഉണ്ടായത് ഭീകരാക്രമണം തന്നെയെന്നു യു എ ഇ പ്രോസിക്യൂഷൻ (പിപിഎം)

ദുബായിയിൽ നിന്നു ടെൽ അവീവിലേക്കു പറന്ന ഫ്‌ളൈദുബായ് വിമാനത്തിൽ ബുധനാഴ്ച്ച ക്യാപ്റ്റനെ കോ-പൈലറ്റ് ആക്രമിച്ചതോടെ തുടങ്ങിയത് ഒരു ഭീകരാക്രമണം ആയിരുന്നുവെന്നു യു എ ഇ പ്രോസിക്യൂഷൻ ശനിയാഴ്ച്ച സ്ഥിരീകരിച്ചു. ഔദ്യോഗിക വാർത്തകൾ മാത്രം നൽകുന്ന വാം ന്യൂസ് ഏജൻസിയാണ് അറ്റോണി ജനറൽ ഹമദ് സൈഫ് അൽ ഷംസിയെ ഉദ്ധരിച്ചു ഈ സ്ഥിരീകരണം നടത്തിയത്.  

വെള്ളിയാഴ്ച്ച യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെ ഉപദേഷ്ടാവ് അൻവർ ഗർഗാഷ് ഇക്കാര്യം സ്ഥിരീകരിക്കയുണ്ടായി.

കോ-പൈലറ്റ് ഹമാം അൽ ഹമാമി ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കോക്ക്പിറ്റിൽ വച്ചു ക്രാഷ് ആക്സ് എന്നറിയപ്പെടുന്ന ആയുധം കൊണ്ട് ആക്രമിക്കയായിരുന്നു. വിമാനത്തിൽ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ സൂക്ഷിക്കുന്ന ആയുധമാണിത്. കോക്‌പിറ്റിലാണ് അത് സൂക്ഷിക്കുക.

മച്ചാറിനെ അടിച്ചു വീഴ്ത്തിയ ശേഷം വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് ഹമാമി ശ്രമിച്ചതെന്നു യു എ ഇ പ്രോസിക്യൂഷൻ പറയുന്നു.  

"വിമാനം പറക്കുമ്പോൾ ഹമാമി തന്റെ പദ്ധതി നടപ്പാക്കാൻ ശ്രമം തുടങ്ങി," ഷംസി പറഞ്ഞു. "അതിനാണ് ക്യാപ്റ്റനെ ആക്രമിച്ചത്. വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക എന്നതായിരുന്നു അയാളുടെ ഉദ്ദേശം."

കൂടുതൽ അന്വേഷണങ്ങൾക്കായി ഷംസി ഒരു സംഘത്തെ നിയമിച്ചു. ഭീകര സംഘടനകൾക്കു ബന്ധമുണ്ടോ എന്ന അന്വേഷണവും നടക്കും. പബ്ലിക് പ്രോസിക്യൂഷനിലെ വിദഗ്‌ധ അംഗങ്ങളാവും അന്വേഷണ സംഘത്തിൽ ഉണ്ടാവുകയെന്നു വിദേശകാര്യ വകുപ്പ് അറിയിച്ചു.

ഹമാമിയെ കൈമാറ്റം ചെയ്ത സൗദി അധികൃതരോട് യു എ ഇ നന്ദി പറഞ്ഞു.

UAE confirms flydubai incident as 'terrorist attack'

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക