Image

ക്യാപ്റ്റൻ മച്ചാറിനെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ആശുപത്രിയിൽ സന്ദർശിച്ചു (പിപിഎം)

Published on 03 October, 2026
ക്യാപ്റ്റൻ മച്ചാറിനെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ആശുപത്രിയിൽ സന്ദർശിച്ചു (പിപിഎം)

യു എ ഇ ഡപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ  മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം ഫ്‌ളൈദുബായ് വിമാനത്തിന്റെ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ശനിയാഴ്ച്ച ആശുപത്രിയിൽ സന്ദർശിച്ചു.

ദുബായ്-ടെൽ അവീവ് ഫ്ലൈറ്റ് എഫ്സെഡ് 1073ൽ വച്ചു കോ-പൈലറ്റ് ഹമാം അൽ ഹമാമി കുത്തി പരുക്കേൽപിച്ച മച്ചാർ നടത്തിയ ധീരമായ ചെറുത്തു നിൽപിനെ ഹംദാൻ പ്രകീർത്തിച്ചു.

"ഏറ്റവും ഉന്നതമായ ധീരതയും ഉത്തരവാദിത്തവും മനുഷ്യ ജീവനോടുള്ള കരുതലുമാണ് മച്ചാർ പ്രകടമാക്കിയതെന്നു ഹംദാൻ പറഞ്ഞു. യു എ ഇയും രാജ്യത്തിൻറെ നേതൃത്വവും അദ്ദേഹത്തെ കുറിച്ച് അഭിമാനിക്കുന്നു.

"അദ്ദേഹം ഞങ്ങളുടെ ടീമിന്റെ ഭാഗമാണെന്നതിൽ ഏറെ അഭിമാനമുണ്ട്. രാജ്യത്തിൻറെ ചരിത്രത്തിൽ അദ്ദേഹം ഇടം നേടുകയാണ്. മനുഷ്യസ്നേഹത്തിന്റെയും കരുതലിന്റെയും സമാധാനത്തിന്റെയും ചരിത്രമാണ് ഈ രാജ്യത്തിന്റേത്."

മച്ചാർ ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നു നേരത്തെ ഇന്ത്യൻ എംബസി പറഞ്ഞു.

Dubai Crown Prince visits Captain Machchhar

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക