Image

ഫ്‌ളൈ ദുബൈ വിമാനത്തിലെ ആക്രമണം; ഒമാനി സഹപൈലറ്റിനെ തിരിച്ചറിഞ്ഞു

Published on 03 October, 2026
ഫ്‌ളൈ  ദുബൈ വിമാനത്തിലെ ആക്രമണം; ഒമാനി സഹപൈലറ്റിനെ തിരിച്ചറിഞ്ഞു

വാഷിംഗ്ടണ്‍; ഫ്‌ളൈദുബൈ വിമാനത്തിലെ കോക്പിറ്റില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ ഒമാനി സഹപൈലറ്റിനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ഹമാം അല്‍ ഹമ്മാമിയെയാണ് തിരിച്ചറിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെല്‍ അവീവിലേക്ക് പോയ ഫ്‌ളൈദുബൈ വിമാനത്തിലെ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആക്രമിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തതായാണ് സഹപൈലറ്റിനെതിരായ ആരോപണം. ഹമാം അല്‍ ഹമ്മാമി ഒമാന്‍ എയറില്‍ ഏഴ് വര്‍ഷം ജോലി ചെയ്തുവെന്ന് ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍ പറയുന്നു. ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ ഇപ്പോള്‍ നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്. 

ഹമാം അല്‍-ഹമ്മാമിയുടെ പിതാവ് ഒമാന്‍ പൗരനാണ്. മാതാവ് സിറിയക്കാരിയുമെന്നാണ് ലഭിക്കുന്ന വിവരം. ഹമാം 2025 ജൂണില്‍ റോയല്‍ എയര്‍ മൊറോക്കോയില്‍ ചേര്‍ന്നു. ഈ വര്‍ഷം ആദ്യമാണ് റോയല്‍ എയര്‍ വിട്ട് ഫ്‌ലൈ ദുബൈയില്‍ എത്തിയത്. ഫ്‌ളൈ ദുബായില്‍ എത്തിയിട്ട് എട്ട് മാസമേ ആയിട്ടുള്ളൂ. സഊദി അധികൃതരും ഇസ്രയേലി ലി ഉദ്യോഗസ്ഥരും അക്രമിയെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. എന്തായിരുന്നു ഇയാളുടെ ലക്ഷ്യം എന്നത് ഉള്‍പ്പെടെയുള്ള ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-03 13:09:15
💥🔥ഷിൻ ബെറ്റിന്റെയും മൊസാദിന്റെയും കാറ്റു പോയി, അല്ലെങ്കിൽ കിളി പോയ അവസ്ഥ. CVR & FDR -ലെ തെളിവുകൾ എവിടെ??? ഒക്ടോബർ ഒന്നും ,ഏഴും ഇസ്രായേലിന് നാണംകേടിന്റെ ദിനങ്ങളായി മാറുന്നു..യഹോവ തന്റെ ജനത്തെ കൈവിട്ടു കളഞ്ഞു. ✳️റെജീസ്
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-03 14:43:50
💥🔥 ഇത്രയും ആയ സ്ഥിതിക്ക് ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കൂ , ഇസ്രായേൽ ഒരു പ്രത്യേക ജനത ഒന്നും അല്ല, അവരിൽ ഔഷധ ഗുണമൊന്നുമില്ല, ആരും അവരെ തിരഞ്ഞെടുത്തിട്ടുമില്ല. എല്ലാ മനുഷ്യരെയും പോലെ സാധാരണ അവയവങ്ങൾ മാത്രം ശരീരത്തിൽ ഉള്ളവർ, ഒന്നും കൂടുതലും ഇല്ലാ, ഒന്നും കുറവും ഇല്ലാ. എല്ലാ ഡെക്കറേഷൻസും വെറും "കാക്കാത്തി കഥകൾ" മാത്രമായിരുന്നു എന്ന് 2023 ഒക്ടോബർ ഏഴും, 2026 ഒക്ടോബർ ഒന്നും തെളിയിച്ചു . ഒരു ദൈവവും അവർക്ക് പ്രത്യേക പരിഗണന ഒന്നും കൊടുത്തിട്ടില്ല, ഇനിയും ഒട്ട് കൊടുക്കുകയുമില്ല. ഒരു ഹനുമാൻ ഭക്തൻ തന്നേ വേണ്ടി വന്നു യഹോവയ്ക്ക് ഇസ്രായേലിനെ, വലിയൊരു നാണം കേടിൽ നിന്നും രക്ഷിക്കാൻ. യഹൂദനു കൊമ്പ് ഒന്നു പോലുമില്ല എന്നും അറിയുക.... 1948 മുതൽ 78 വർഷത്തോളം ഒരു രാത്രി പോലും മനസ്സമാധാനത്തോടെ ഉറങ്ങാൻ കഴിയാഞ്ഞ ഒരു പ്രത്യേകതരം മനുഷ്യർ.... എന്തുട്ടായിട്ടെന്താ????? ✳️Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക