Image

ഒഹായോവിൽ ഹിന്ദു ക്ഷേത്രം ആക്രമിച്ചു (പിപിഎം)

Published on 03 October, 2026
ഒഹായോവിൽ ഹിന്ദു ക്ഷേത്രം ആക്രമിച്ചു (പിപിഎം)

ഒഹായോയുടെ ഗ്രെയ്റ്റർ ക്ളീവ്ലൻഡ് മേഖലയിൽ ശ്രീ സ്വാമിനാരായൺ ഹിന്ദു ക്ഷേത്രത്തിനെതിരെ ഇഷ്ടിക എറിഞ്ഞു. ഉള്ളിൽ പുരോഹിതന്മാരും വിശ്വാസികളും ഉള്ള നേരത്തു നടത്തിയ ആക്രമണത്തിൽ ജനാലച്ചില്ലുകൾ തകർന്നുവെന്നു കൊയലീഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (സി ഓ എച് എൻ എ) പറഞ്ഞു.

ആർക്കെങ്കിലും പരുക്കേറ്റതായി പറയുന്നില്ല. സംഭവത്തെ അപലപിക്കാനും നടപടി എടുക്കാനും റിച്ച്മണ്ട് ഹയ്റ്റസ് മേയർ കിം തോമസിനോടു സംഘടന ആവശ്യപ്പെട്ടു.

വംശീയ വിദ്വേഷമാണ് പ്രകടമാവുന്നതെന്നു അവർ ചൂണ്ടിക്കാട്ടി. എന്നാൽ മതപരമായ എതിർപ്പാണെന്നു അവർ പറഞ്ഞില്ല.

ഒഹായോവിൽ ഹിന്ദുക്കൾ ഹിന്ദു പൈതൃക മാസം ആചരിച്ചു തുടങ്ങിയ നേരത്താണ് ആക്രമണം ഉണ്ടായത്. നവരാത്രി ആഘോഷവും തുടങ്ങാൻ പോവുകയാണ്.

Hindu temple in US Ohio attacked

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-03 12:53:57
💥🔥ദയവായി നിങ്ങൾ നിങ്ങളുടെ ആചാരങ്ങളും *അനുഷ്ട്ടാനങ്ങളും നിങ്ങളിൽ തന്നേ Contain ചെയ്യുക, ദയവായി. ഇതു ഭാരതം അല്ല. ഒരു വിദേശ രാജ്യമാണ്, വിദേശ ഭൂഖൺഡമാണ്, വിദേശ സംസ്കാരമാണ്. ദയവായി ഒരു പൊടിക്ക് ഒന്നടങ്ങുക എന്റെ ഹൈന്ദവ സഹോദരങ്ങളേ. നിങ്ങളായിട്ട് ഒന്നും ക്ഷണിച്ചു വരുത്തരുതേ.കാര്യങ്ങൾ എന്താ നിങ്ങൾക്ക് മനസ്സിലാകാത്തത്?? {ഏകപക്ഷീയവും പ്രകോപനം ഒന്നും ഇല്ലാതെയുമാണ് ഈ അക്രമം നടക്കുന്നതെങ്കിൽ legal ആയി തന്നേ മുൻപോട്ടു പോകണം} ......മതിയായില്ലേ ഇതുവരെയും.? നിങ്ങൾക്ക് അത്രയ്ക്ക് അങ്ങ് മുട്ടി നിൽക്കുകയാണെങ്കിൽ ഒരു മൂന്ന് ആഴ്ചത്തേക്ക് അവുധി എടുത്തു ഇന്ത്യയ്ക്ക് പൊയ്ക്കൂടേ... ങേ??? അവിടെ ചെന്ന് ആറാടിയിട്ട് തിരിച്ചു വരൂ...... Rejice✳️
Sudhir Panikkaveetil 2026-10-03 14:22:09
ഹിന്ദു മത വിശ്വാസികൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ആചാരങ്ങളും അനുഷ്ടാനങ്ങളും അവരവരുടെ അമ്പലങ്ങളിലോ വീട്ടിലോ ചെയ്യുക. അർദ്ധനഗ്നരായി പൊതുനിരത്തിൽ നാളികേരം ഉടയ്ക്കുക തുടങ്ങിയ പൂജാവിധികൾ ചെയ്യരുത്. ഇ മലയാളിയുടെ താളുകളിലൂടെ ശ്രദ്ധിക്കുക ജാഗ്രത പുലർത്തുക എന്ന സന്ദേശം പകരാം.
വായനക്കാരൻ 2026-10-03 19:31:09
അമേരിക്കയിലെ ഹിന്ദു ടെമ്പിൾ നേരെ ഏതോ കുബൂത്തികൾ കല്ലെറിഞ്ഞതിന് ശക്തിയായി പ്രതിഷേധിക്കുന്നു. എന്നാൽ അതേപോലെ തന്നെ ഇന്ത്യയിൽ പരക്കെ ഭരിക്കുന്ന ഗവൺമെന്റിന്റെ അറിവോടെ അനുവാദത്തോടെ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന, അവരുടെ ആരാധനാലയങ്ങളെ ചുട്ടെരിക്കുന്നതിനെതിരെയും ശക്തിയായി പ്രതിഷേധിക്കുന്നു. അമേരിക്കയിലെ ബിജെപിക്കാർ ഇതിനെതിരെ ഒരു അഭിപ്രായം പറയാത്തത് എന്ത്?. അടിയും തൊഴിയും കൊണ്ടിട്ടും അമേരിക്കയിലെ മലയാളി ക്രിസ്ത്യാനികളും മറ്റും ഇവിടെ ഈ പ്രതികരണ കോളത്തിൽ കൂടെ ഒക്കെ ഹിന്ദു തീവ്രവാദികൾക്ക് അനുകൂലമായി സംസാരിക്കുന്നു എഴുതുന്നു.
John 2026-10-03 21:11:10
അമ്പലം, പള്ളി, ഫക്കാന, ഫോമ, എന്നിങ്ങനെയുള്ള സംഘടനകൾ അവരുടെ പരിപാടി നാല് ഭിത്തിക്കുള്ളിൽ നടത്താൻ ശ്രമിക്കണം. ഹ്യൂസ്റ്റണിൽ പണ്ട് നാട്ടിൽ നിന്ന് വന്ന ഏതോ നാലാംകിട MLA യെ തുറന്ന ജീപ്പിൽ കയറ്റി റോഡിൽ കൂടി ഇങ്കിലാബ് സിന്ദാബാദ് വിളിപ്പിച്ചു കൊണ്ടുപോയി നാറ്റിച്ച മലയാളികളാണ് ഉള്ളത്. ഓണത്തിന് പുലികളി, കോണകം പോലും ഉടുക്കാത്ത ജിന സന്യാസിമാരുടെ ജാഥ പിന്നെ അവരുടെ ലിംഗത്തെ തൊട്ട് നമസ്കരിക്കുന്ന സ്ത്രീകൾ, കാവിയുടുത്ത സന്യാസിമാർ, അച്ചന്മാർ, തിരുമേനിമാർ അങ്ങനെയുള്ളവരെ കുടയും കുരിശും ചെണ്ടയും ഒക്കെ അടിച്ചു റോഡ് ബ്ലോക്ക് ചെയ്യുന്ന കാലം അധിക വിദൂരമല്ല. ഈ മയിരന്മാരെല്ലാം കൂടി മാന്യമായി ജീവിക്കാൻ സമ്മതിക്കില്ല. ഇതൊക്ക നിരപരാതികളായവർക്ക് ഉദ്പദ്രവമായിക്കൊണ്ടിരിക്കുകയാണ്. ഇനി ഇതുപോലെ പലതും പ്രതീക്ഷിക്കാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക