Image

ഫ്ലൈദുബൈയിൽ സഹപൈലറ്റിനെ ആക്രമിച്ചത് ക്രാഷ് ആക്സ് ഉപയോഗിച്ച്

Published on 03 October, 2026
ഫ്ലൈദുബൈയിൽ സഹപൈലറ്റിനെ ആക്രമിച്ചത് ക്രാഷ് ആക്സ് ഉപയോഗിച്ച്

അബുദാബി/റിയാദ്: ഫ്ലൈദുബായ് വിമാനത്തിനുള്ളിൽ സഹപൈലറ്റ് ഭീകരാക്രമണത്തിന് ശ്രമിച്ചതായി യുഎഇ പ്രോസിക്യൂട്ടർ ജനറൽ അറിയിച്ചു. കോക്പിറ്റിനുള്ളിൽ വെച്ച് ഒമാൻ സ്വദേശിയായ സഹപൈലറ്റ്, പ്രധാന പൈലറ്റായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ക്രാഷ് ആക്സ് ഉപയോഗിച്ച് ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു.

ബുധനാഴ്ച രാവിലെ ഫ്ലൈദുബായ് എഫ്.സെഡ് 1073 വിമാനത്തിലാണ് സംഭവം. കോക്പിറ്റിൽ നിന്ന് ബഹളം കേട്ട് ഓടിയെത്തിയ യാത്രക്കാരും ജീവനക്കാരും ചേർന്നാണ് അക്രമിയെ സാഹസികമായി കീഴടക്കിയത്. മൽപിടുത്തതിനിടെ ബോയിങ് 737 വിമാനം 30 സെക്കൻഡിനുള്ളിൽ ഏകദേശം 14,000 അടിയോളം താഴേക്ക് പതിച്ചു. എന്നാൽ വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് ഫ്ലൈദുബായ് പൈലറ്റുമാർ ഉടനടി നിയന്ത്രണം ഏറ്റെടുക്കുകയും സൗദി അറേബ്യയിലെ തബൂക്കിൽ വിമാനം സുരക്ഷിതമായി ഇറക്കുകയും ചെയ്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക