
പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാല്‍സംഗ കേസ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയിലേയ്ക്ക് മാറ്റി. വിചാരണഘട്ടത്തിലേയ്ക്ക് കടക്കുന്നതിന്റെ ഭാ?ഗമായാണ് കോടതി മാറ്റം. ബലാത്സം?ഗ കേസുകളില്‍ വിചാരണ നടപടികള്‍ക്കുള്ള അധികാരം ജില്ലാ സെഷന്‍സ് കോടതികള്‍ക്കാണ്. നേരത്തെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം നേരത്തെ തിരുവല്ല കോടതി അംഗീകരിച്ചിരുന്നു. കഴിഞ്ഞ മാസം 30 ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവല്ല കോടതിയില്‍ ഹാജരായിരുന്നു. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് കേസ് സെഷന്‍സ് കോടതിയിലേയ്ക്ക് മാറ്റിയത്. വിചാരണ എവിടെ വേണമെന്ന് ജില്ലാ സെഷന്‍സ് കോടതിയാണ് തീരുമാനമെടുക്കുക.
2026 മെയ് മാസത്തിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിിന് എതിരായ മൂന്നാം ബലാത്സം?ഗ കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. വിദേശത്ത് താമസിക്കുന്ന മലയാളിയായ 31 വയസുകാരിയുടെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെ ജനുവരി 10ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഷൊര്‍ണൂരിലെ കെപിഎം ഹോട്ടലില്‍ നിന്നായിരുന്നു രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്.
നേരത്തെ രണ്ട് ബലാത്സംഗ കേസുണ്ടായിരുന്ന രാഹുലിനെ മൂന്നാം ബലാത്സംഗ കേസില്‍ രഹസ്യ നീക്കത്തിലൂടെയായിരുന്നു പൊലീസ് പിടികൂടിയത്. പിന്നീട് പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് കോടതി രഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ബലാത്സംഗത്തിനും ശാരീരിക മാനസിക പീഡനത്തിനും പുറമെ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍ അടക്കം കുറ്റങ്ങള്‍ ചുമത്തിയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്. ബലാത്സംഗം അല്ല നടന്നതെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തലിന്റെ വാദം.