Image

വിസയ്ക്കു ബോണ്ട് വയ്ക്കണമെന്ന വ്യവസ്ഥയിൽ നിന്ന് ഇന്ത്യയെ യുഎസ് ഒഴിവാക്കി (പിപിഎം)

Published on 03 October, 2026
വിസയ്ക്കു ബോണ്ട് വയ്ക്കണമെന്ന വ്യവസ്ഥയിൽ നിന്ന് ഇന്ത്യയെ യുഎസ് ഒഴിവാക്കി (പിപിഎം)

ബിസിനസ്-ടൂറിസ്റ്റ് വിസകൾക്കു $20,000 വരെ ബോണ്ട് വയ്ക്കണം എന്ന വ്യവസ്ഥയിൽ നിന്ന് ഇന്ത്യയെ യുഎസ് ഒഴിവാക്കി. ഈ വ്യവസ്ഥ പാലിക്കേണ്ട 50 രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. അതിൽ ബംഗ്ലദേശും നേപ്പാളും ഭൂട്ടാനുമുണ്ട്.

പട്ടികയിൽ പെട്ട രാജ്യങ്ങളിൽ നിന്നു ബി1/ബി2 വിസകൾക്കു അപേക്ഷിക്കുന്നവർ  $10,000, $15,000 അല്ലെങ്കിൽ $20,000 എന്നിങ്ങനെ ബോണ്ട് കെട്ടിവയ്ക്കണം. വിസ ഇന്റർവ്യൂ നടത്തുമ്പോൾ കോൺസുലർ ഓഫീസറാണ് നിരക്ക് തീരുമാനിക്കുകയെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പറയുന്നു.

ആഫ്രിക്ക, കരീബിയൻ, സെൻട്രൽ ഏഷ്യ, പാസിഫിക്ക് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി രാജ്യങ്ങളും പട്ടികയിലുണ്ട്.

ബോണ്ട് വച്ചാൽ വിസ കിട്ടുമെന്ന് ഉറപ്പില്ല. വിസ കിട്ടിയാൽ പാലിക്കേണ്ട വ്യവസ്ഥകളുമുണ്ട്.

US excludes India from visa bonds
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക