Image

ഡീസൽ വില കുറയ്ക്കാൻ കരുതൽ ശേഖരത്തിൽ നിന്നു 100 മില്യൺ ബാരൽ യൂറോപ്പ് നൽകും (പിപിഎം)

Published on 03 October, 2026
ഡീസൽ വില കുറയ്ക്കാൻ കരുതൽ ശേഖരത്തിൽ നിന്നു 100 മില്യൺ ബാരൽ യൂറോപ്പ് നൽകും (പിപിഎം)

ആഗോള വിപണിയിൽ ഡീസൽ വില കുറയ്ക്കാൻ 100 മില്യൺ ബാരൽ റിസർവ് എണ്ണയും ഡീസലും ഒഴുക്കാൻ ജി7 രാജ്യങ്ങൾ വെള്ളിയാഴ്ച്ച തീരുമാനിച്ചതോടെ യുഎസ് ഡീസലിന് കയറ്റുമതി നിരോധനം ഏർപെടുത്തില്ലെന്നു പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു.

യുഎസ് ഉൾപ്പെട്ട വികസിത രാജ്യങ്ങളുടെ ഗ്രൂപ്പാണ് ജി7. യൂറോപ്പ് കരുതൽ ശേഖരം തുറക്കാൻ തയാറായില്ലെങ്കിൽ യുഎസ് ഡീസൽ കയറ്റുമതി നിരോധിക്കുമെന്നു ട്രംപ് വെള്ളിയാഴ്ച്ച താക്കീതു നൽകിയിരുന്നു.

തുടർന്നു പാരീസിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ വിളിച്ചു കൂട്ടിയ ജി7 നേതാക്കളുടെ യോഗമാണ് എണ്ണയുടെ കരുതൽ ശേഖരം തുറക്കാൻ തീരുമാനിച്ചത്.

ജി7 അംഗരാജ്യങ്ങളായ യുഎസ്, യുകെ, ജപ്പാൻ, കാനഡ, ജർമനി, ഇറ്റലി, ഫ്രാൻസ് എന്നിവയ്ക്കു കരുതൽ ശേഖരം ഉപയോഗിക്കാമെന്നു യോഗത്തിനു ശേഷം ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

"യൂറോപ്പിന് ഒട്ടേറെ ഡീസലുണ്ട്," ട്രംപ് പറഞ്ഞു. "അവർ അതിൽ വലിയൊരു ഭാഗം ലോകത്തിനു നൽകും. നമ്മളും കൊടുക്കും."  

ഇറാൻ യുദ്ധം ഉടൻ തീരുമെന്നും ഇന്ധന വില കുത്തനെ കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപ് ഇറാൻ യുദ്ധം ആരംഭിക്കുന്നതിനു മുൻപ് ബാരലിനു $73 ആയിരുന്ന ക്രൂഡ് ഓയിൽ വെള്ളിയാഴ്ച്ച വിട്ടത് $103നാണ്.

G7 to release diesel reserves, Trump won't ban exports 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക