Image

ക്വീൻസിൽ 31കാരി കുത്തേറ്റ് കൊല്ലപ്പെട്ടു, കാമുകൻ ഗുരുതരാവസ്ഥയിൽ

പ്രസാദ് തീയാടിക്കൽ Published on 03 October, 2026
ക്വീൻസിൽ 31കാരി കുത്തേറ്റ് കൊല്ലപ്പെട്ടു, കാമുകൻ ഗുരുതരാവസ്ഥയിൽ

ന്യൂയോർക്ക്: ക്വീൻസിലെ ഫാർ റോക്കവേയിൽ 31 വയസ്സുകാരിയായ ഫിയോണ പ്രേംരാജി (Pheona Premraji) വീടിനുള്ളിൽ കുത്തേറ്റ് കൊല്ലപ്പെട്ടു. സെപ്റ്റംബർ 30 ബുധനാഴ്ച ഉച്ചയോടെയാണ് നീൽസൺ സ്ട്രീറ്റിലെ അപ്പാർട്ട്‌മെന്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആക്രമണത്തിനു പിന്നിൽ യുവതിയുടെ 32 വയസ്സുള്ള കാമുകനാണെന്ന് പോലീസിനെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

സംഭവത്തിനു പിന്നാലെ കെട്ടിടത്തിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ പോലീസ് കസ്റ്റഡിയിലാണെന്നും ഒക്ടോബർ 1 രാവിലെ വരെ കുറ്റം ചുമത്തിയിട്ടില്ലെന്നും amNewYork റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക