Image

എന്നെ ആരും ചോദ്യം ചെയ്തിട്ടില്ല..; എസ്.ഐ.ടി ചോദ്യം ചെയ്തെന്ന വാർത്ത തള്ളി മുൻ മന്ത്രി വി. അബ്ദുറഹ്മാൻ

Published on 02 October, 2026
എന്നെ ആരും ചോദ്യം ചെയ്തിട്ടില്ല..; എസ്.ഐ.ടി ചോദ്യം ചെയ്തെന്ന വാർത്ത തള്ളി മുൻ മന്ത്രി വി. അബ്ദുറഹ്മാൻ

തിരൂർ: ഫുട്ബോൾ സ്പോൺസർഷിപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ എസ്.ഐ.ടി തന്നെ ചോദ്യംചെയ്തെന്ന വാർത്ത നിഷേധിച്ച് മുൻ കായികമന്ത്രി വി. അബ്ദുറഹ്മാൻ. തന്നെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും ഇത് മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം തിരൂരിൽ മാതൃഭൂമിയോട് പ്രതികരിച്ചു. “മാധ്യമങ്ങൾക്ക് മറുപടി പറയുന്നില്ല” എന്നും അബ്ദുറഹ്മാൻ വ്യക്തമാക്കി. അതേസമയം, മുൻമന്ത്രിയെ എസ്.ഐ.ടി ചോദ്യം ചെയ്തതായി മറ്റൊരു റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.

മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നത്. കേസിലെ മുഖ്യപ്രതിയായ ആന്റോ അഗസ്റ്റിന്റെ വീട്ടിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഓഫീസുകളിലും എസ്.ഐ.ടി കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായും സ്പോൺസറുമായും മന്ത്രിയുടെ ഓഫീസ് നടത്തിയ കത്തിടപാടുകൾ ഉൾപ്പെടെയുള്ള സുപ്രധാന കരാർ രേഖകളും ഇ-മെയിൽ സന്ദേശങ്ങളും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് മുൻമന്ത്രിയെ ചോദ്യം ചെയ്യുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നത്. മന്ത്രിയായിരിക്കെ മെസ്സിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകളും വിദേശയാത്രയും അന്വേഷണപരിധിയിലുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക