Image

സംസ്ഥാനത്തെ തടവുകാരില്‍ 12 ശതമാനം പേര്‍ മാനസികാരോഗ്യ പിന്തുണ തേടുന്നു: ജയില്‍ വകുപ്പ് റിപ്പോർട്ട്

Published on 02 October, 2026
സംസ്ഥാനത്തെ തടവുകാരില്‍ 12 ശതമാനം പേര്‍ മാനസികാരോഗ്യ പിന്തുണ തേടുന്നു: ജയില്‍ വകുപ്പ് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ 12 ശതമാനത്തിലേറെ പേര്‍ മാനസികാരോഗ്യ പിന്തുണ തേടുന്നതായി ജയില്‍ വകുപ്പിന്‍റെ റിപ്പോർട്ട്. നിലവില്‍ സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 9,805 തടവുകാരില്‍ 1,201 പേര്‍ മാനസികാരോഗ്യ സംബന്ധമായ സഹായം ലഭ്യമായവരാണ്. ഇതില്‍ അധികവും പുരുഷന്മാരാണ്.

മുന്‍കാല രോഗങ്ങളുടെ തുടര്‍ചികിത്സ, ചെറിയ മാനസിക പ്രശ്‌നങ്ങള്‍ എന്നിവയ്ക്കായി മരുന്നുകള്‍ കഴിക്കുന്നവരാണ് ഇതില്‍ ഭൂരിഭാഗവും. എന്നാല്‍, തങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ അപകടകരമാകുന്ന രീതിയില്‍ ഗുരുതര മാനസിക പ്രശ്‌നങ്ങളുള്ള ആരും തന്നെ ഇക്കൂട്ടത്തില്‍ ഇല്ലെന്നും ജയിൽ വകുപ്പിന്‍റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ജയിലില്‍ എത്തുന്ന ഓരോ പുതിയ തടവുകാരെയും വിശദമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. അവര്‍ മുന്‍പ് കഴിച്ചിരുന്ന മരുന്നുകളെക്കുറിച്ചും മറ്റ് ആരോഗ്യ വിവരങ്ങളും ഈ സമയത്ത് ശേഖരിക്കും. തടവുകാരുടെ എല്ലാവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും ഇത് പലരുടെയും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ജയില്‍ ഡിജിപി എസ്. ശ്രീജിത്ത് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക