Image

ഫ്‌ളൈദുബായ് ഫ്ലൈറ്റിൽ ഉണ്ടായതു ഭീകരാക്രമണം തന്നെയെന്നു യു എ ഇ (പിപിഎം)

Published on 02 October, 2026
ഫ്‌ളൈദുബായ് ഫ്ലൈറ്റിൽ ഉണ്ടായതു ഭീകരാക്രമണം തന്നെയെന്നു യു എ ഇ (പിപിഎം)

ഫ്‌ളൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിൽ കോ-പൈലറ്റ് ക്യാപ്റ്റനെ കുത്തിയ സംഭവം ഭീകരാക്രമണം ആണെന്നു യു എ ഇ ആദ്യമായി അഭിപ്രായപ്പെട്ടു. ഒമാനിയായ കോ-പൈലറ്റ് യു എ ഇ കസ്റ്റഡിയിൽ ഇരിക്കയും അന്വേഷണം ഊർജിതമായി നടക്കുകയും ചെയ്യുന്നതിനിടയിലാണ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെ ഉപദേഷ്ടാവ് അൻവർ ഗർഗാഷ് ഈ അഭിപ്രായം എക്‌സിൽ പോസ്റ്റ് ചെയ്തത്. 

ദുബായ്-ടെൽ അവീവ് ഫ്‌ളൈദുബായ് ഫ്ലൈറ്റിൽ നടന്നത് 'അപകടകരമായ ഭീകരാക്രമണം ആണ്,' എന്നാണ് ഗർഗാഷ് കുറിച്ചത്. അന്വേഷണം നയിക്കുന്ന രാജ്യത്തിൻറെ ഉന്നതനായ ഒരു നേതാവ് നൽകുന്ന ആദ്യ സ്ഥിരീകരണമാണിത്.

ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ഗർഗാഷ് വാനോളം പുകഴ്ത്തി. "അതിഭയങ്കരമായ ദുരന്തമാണ് അദ്ദേഹം ഒഴിവാക്കിയത്," ഗർഗാഷ് കുറിച്ചു.  

അതേ സമയം, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നു ഗർഗാഷ് താക്കീതു നൽകി.

ഇസ്രയേലുമായി നല്ല ബന്ധം പുലർത്തുന്ന യു എ ഇ സംയമനം ശീലമാക്കിയ രാജ്യമാണ്. അന്വേഷണത്തിന്റെ വിവരങ്ങൾ അറിഞ്ഞു കൊണ്ടിരിക്കുന്ന പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഇത്തരമൊരു അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കുമ്പോൾ അത് ആ രാജ്യത്തിൻറെ കണ്ടെത്തലിലേക്കു വിരൽ ചൂണ്ടുന്നു.

UAE leader calls flydubai incident 'terror'  

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-02 15:04:26
💥🔥 നോക്കിക്കേ - കേരളത്തിലോ ,ഭാരതത്തിലോ ഭരണ കസേരയിൽ ഇരിക്കുന്ന ഒറ്റ ഒരുത്തൻ, ഈ "അതി ഭീകരാക്രമണ'ത്തിനെതിരേ വാ പൊളിച്ചോ എന്ന്. കഷ്ട്ടം. ‼️ഈ ഒരു 'പ്രത്യേക മതത്തെ' എല്ലാവരും വല്ലാതെ ഭയപ്പെടുന്നു. ഇവിടെ e.malayalee-യിൽ പോലും പോലും ഒരുത്തനും അനങ്ങുന്നില്ലല്ലോ. 'എന്റെ മതത്തിൽ പെട്ട , എന്റെ ദൈവത്തിൽ വിശ്വസിക്കുന്ന ഒരുത്തൻ അവന്റെ മതഭ്രാന്ത് മൂത്ത് ഇങ്ങനെ ഒരു ക്രൂര പ്രവർത്തി ചെയ്തു പോയി, അത് തീർത്തും തെറ്റായി പോയി' എന്ന് ആരെങ്കിലും ഇവിടെ എഴുതി കണ്ടോ??? ഇല്ലാ.... ഒരുത്തനും മിണ്ടാട്ടം ഇല്ലാ..... കുറേ നാൾ കഴിയുമ്പോൾ വീണ്ടും നീണ്ട ലേഖനങ്ങളുമായി ഇറങ്ങും. ഉളുപ്പില്ലല്ലോ 🤮🤮🤮. ✳️റെജീസ്
Sudhir Panikkaveetil 2026-10-02 17:02:25
പ്രിയ ശ്രീ റെജിസ് എന്റെ ഒരു പ്രതികരണം ഉണ്ടായിരുന്നു. അതിപ്പോൾ അങ്ങ് വളരെ താഴെ കിടക്കുന്നു. ഞാൻ തന്നെ തപ്പി പിടിച്ചാണ് കണ്ടെത്തിയത്. താങ്കളുടെ ആർജ്ജവവും ആദർശശുദ്ധിയും നിർഭയത്വവും പ്രശംസനീയം. എഴുതിക്കൊണ്ടിരിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക