
ഇന്ധന വില കുതിച്ചുയരാൻ കാരണമായ ഇറാൻ യുദ്ധം ഉടൻ അവസാനിക്കുമെന്നു പ്രസിഡന്റ് ട്രംപ് വ്യാഴാഴ്ച്ച ടെക്സസിൽ റിപ്പോർട്ടർമാരോടു പറഞ്ഞു. "എണ്ണ വില ഉടൻ കുത്തനെ കുറയും," നവംബർ 3നു ഇടക്കാല തിരഞ്ഞെടുപ്പ് നേരിടുന്ന ട്രംപ് പറഞ്ഞു.
ഇറാൻ സൈനികമായും സാമ്പത്തികമായും പാടേ തകർന്നുവെന്നു ട്രംപ് അവകാശപ്പെട്ടു.
"യുദ്ധം ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ വേഗത്തിൽ തീരും. അവരുടെ കൈയ്യിൽ പണമൊന്നുമില്ല. വിലക്കയറ്റം 301% ആണ്. അവരുടെ പട്ടാളം തോറ്റു തുന്നം പാടി.
"യുദ്ധം ഉടൻ തീരും, അതോടെ എണ്ണ വില കുറയുകയും ചെയ്യും."
ഡീസൽ തരില്ലെന്ന് ഇ യു
ഡീസൽ വില കുറയ്ക്കാൻ യൂറോപ്പിൽ നിന്ന് ഡീസൽ ഇറക്കുമെന്നു ട്രംപ് പ്രഖ്യാപിച്ചെങ്കിലും അടിയന്തര സ്റ്റോക്കുകൾ നൽകാൻ ആവില്ലെന്നു യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. ഡീസൽ നൽകിയില്ലെങ്കിൽ യുഎസ് കയറ്റുമതി നിരോധിക്കുമെന്ന ട്രംപിന്റെ ഭീഷണി തള്ളുന്നുവെന്നു യൂറോപ്യൻ കമ്മീഷൻ വക്താവ് അന്ന-കൈസാ ഇറ്റ്കോനൻ പറഞ്ഞു.
"എല്ലാ വിലകളും കുറയുന്നുണ്ട്," ജനരോഷം ആളിക്കത്തുന്നതിനിടയിൽ ട്രംപ് പറഞ്ഞു. "ബൈഡന്റെ കാലത്തെ വിലയിൽ കുറവാണു ഇപ്പോൾ. എണ്ണ മാത്രമാണ് അല്പം കൂടി നിൽക്കുന്നത്."
Iran war to end ‘very quickly’: Trump