Image

ട്രംപിന്റെ 500 ഡോളർ റീഫണ്ട് ചെക്ക് 9,50,000 ൽ അധികം പേർക്ക് ലഭിച്ചേക്കും

ഏബ്രഹാം തോമസ് Published on 02 October, 2026
ട്രംപിന്റെ 500 ഡോളർ റീഫണ്ട് ചെക്ക് 9,50,000 ൽ അധികം പേർക്ക് ലഭിച്ചേക്കും

വാഷിംഗ്ടൺ: ഒടുവിൽ അത് നടക്കാനാണ് സാധ്യത. 500 ഡോളറും 5,000 ഡോളറും അമേരിക്കൻ നികുതി ദായകർക്കു തിരിച്ചു നൽകും എന്ന പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനങ്ങളിൽ രണ്ട് കാര്യങ്ങൾ സംഭവിച്ചിരിക്കുന്നു. 5,000 ഡോളർ ഈ ഇടക്കാല തിരഞ്ഞെടുപ്പിൽ തന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കു ജനപ്രതിനിധി സഭയിലും സെനറ്റിലും ഭൂരിപക്ഷം നഷ്ടപ്പെടാതിരുന്നാൽ നികുതി ദായകർക്കു തിരിച്ചു നൽകും എന്ന് പ്രസിഡണ്ട് തന്റെ മുൻവാഗ്ദാനത്തിനു അല്പം ഭേദഗതി വരുത്തി വീണ്ടും പറഞ്ഞു. ഇങ്ങനെ പ്രസിഡണ്ട് പറഞ്ഞതിന് ശേഷം രണ്ടാമത്തെ വാഗ്ദാനം 500 ഡോളർ തിരികെ നൽകുന്ന ചെക്കുകൾ ഒബാമ കെയറിൽ ചേർന്നവർക്കു അയച്ചു തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വർഷങ്ങളായി (പ്രസിഡണ്ട്) ബൈഡൻ മുഴുവൻ പ്രീമിയം വാങ്ങി ഒബാമ കെയറിൽ ചേർത്തവർക്കാണ് 500 ഡോളറിന്റെ റീഫണ്ട് ചെക്കുകൾ ലഭിക്കുക എന്ന് ട്രംപ് പറഞ്ഞു. obamacare.gov ന്റെ ചിലവുകൾക്കായാണ് 500 ഡോളർ വീതം ഓരോ അക്കൗണ്ട് ഹോൾഡറിൽ നിന്നും സ്വരൂപിച്ചത്. ഇതാണ് ഇപ്പോൾ തിരിച്ചു നൽകുന്നത്.

ഏതാണ്ട് 1 മില്യൺ (കൃത്യമായി പറഞ്ഞാൽ 9,50,000 പേർക്ക്) പേർക്ക് ഈ ചെക്കുകൾ ലഭിക്കും എന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. ഇതോടൊപ്പം അയക്കുന്ന ട്രംപ് ഒപ്പിട്ട എഴുത്തുകളിൽ 'ഈ തുക കഠിനാധ്വാനം ചെയ്യുന്ന അമേരിക്കക്കാർക്കുള്ളതാണ്. അത് ഞാൻ തിരിച്ചു നൽകുന്നു' എന്നാണ് പറയുന്നത്. ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപ് ഈ റീഫണ്ടും എഴുത്തും ഒബാമ കെയറിൽ ചേർന്നവർക്കു ലഭിക്കും എന്നാണ് കരുതുന്നത്. 

2026 ൽ ഇൻഷുറൻസ് പ്രീമിയമുകൾ ശരാശരി 26% വർധിച്ചിരുന്നു. 2027 ൽ ഇത് വീണ്ടും 15% ഉയരുമെന്നാണ് കരുതുന്നത്. ഈ റീഫണ്ട് ചെക്കുകളെ കുറിച്ച് ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നികുതി വിദഗ്ധർ പറയുന്നു.

500 ഡോളറിന്റെ റീഫണ്ടുകൾ മുഴുവൻ പ്രീമിയവും അടച്ചു ഒബാമ കെയറിൽ ചേർന്നവർക്കുള്ളതാണ്. ഫെഡറൽ പോവെർട്ടി ലെവലിൽ നിന്ന് 400% ഉയരെ വരുമാനം ഉള്ളവർക്കാണ്. മുൻ‌കൂർ റിട്ടയർ ചെയ്തവർക്കും സ്വന്തമായി ചെറിയ ബിസിനെസ്സുകൾ ഉള്ള, 50 കളിലോ 60 കളിലോ ഉള്ളവർ, ഇനിയും മെഡിക്കയെർ ലഭിക്കാത്തവർ എന്നിവർക്കും ചെക്കുകൾ ലഭിക്കാം. 

ഈ റീഫണ്ടുകൾ 30 സംസ്ഥാനങ്ങളിൽ ഉള്ളവർക്ക് മാത്രമാണ്. ഫ്ലോറിഡ, ടെക്സസ്, നോർത്ത് കാരലീന, ഒഹായോ, മിഷിഗൺ, അരിസോണ എന്നിവയാണ് ആ 30 സംസ്ഥാനങ്ങൾ. ടെക്സസിൽ മാത്രം 1,39,000, ഫ്ലോറിഡയിൽ ഏകദേശം 127,900 എന്നിങ്ങനെയാണ് കണക്കുകൾ. 

സ്വന്തമായി മാർക്കറ്റ് പ്ലേസ് ഉള്ള മറ്റു 20 സംസ്ഥാനങ്ങളിലാണ് (കാലഫോണിയ, ന്യൂ യോർക്ക്, ഡിക്‌സ്ട്രിക്ട് ഓഫ് കൊളംബിയ നിങ്ങൾ വസിക്കുന്നതെങ്കിൽ ഉടനെ ഈ റീഫണ്ട് ലഭിക്കില്ല. മുൻപ് സബ്‌സിഡി ലഭിച്ചവർക്കും ഈ റീഫണ്ട് ലഭിക്കില്ല. 

ഈ ചെക്കുകൾ വ്യക്തികൾക്കാണ് ലഭിക്കുക. അതിനർത്ഥം കുടുംബത്തിലുള്ള, രണ്ടു പേര് ഈ പ്ലാനിൽ ചേർന്നിട്ടുണ്ടെങ്കിൽ ഓരോരുത്തർക്കും 500 ഡോളറിന്റെ ചെക് ലഭിക്കും. ഭൂരിപക്ഷം പേർക്കും ചെക്കായിട്ടാണ് തുക ലഭിക്കുക. അല്ലാത്തവർക്ക് അവരുടെ അക്കൗണ്ടുകളിൽ ക്രെഡിറ്റായി തുക എത്തും.

Join WhatsApp News
A reader 2026-10-02 13:17:09
It’s communism!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക