Image

ഏഷ്യൻ ഗെയിംസ് ; പുരുഷ വിഭാഗം ബോക്സിംഗിൽ ഇന്ത്യയുടെ അങ്കുഷ് പങ്കലിനും വനിതകളിൽ ലോവ്‌ലിനയ്ക്കും പർവീൻ ഹൂഡയ്ക്കും സ്വർണം

Published on 02 October, 2026
ഏഷ്യൻ ഗെയിംസ് ;  പുരുഷ വിഭാഗം ബോക്സിംഗിൽ ഇന്ത്യയുടെ അങ്കുഷ് പങ്കലിനും വനിതകളിൽ ലോവ്‌ലിനയ്ക്കും പർവീൻ ഹൂഡയ്ക്കും സ്വർണം

ഏഷ്യൻ ഗെയിംസിൽ പുരുഷ ബോക്സിംഗിൽ ഇന്ത്യയുടെ ആദ്യ സ്വർണ മെഡൽ നേടി 21 കാരനായ അങ്കുഷ് പങ്കൽ . ഹരിയാനയിൽ നിന്നുള്ള യുവതാരം പുരുഷന്മാരുടെ 80 കിലോഗ്രാം വിഭാഗം ഫൈനലിൽ ദക്ഷിണ കൊറിയയുടെ മിൻസിയോംഗ് കിമിനെയാണ് ഏകപക്ഷീയമായ വിജയത്തിലൂടെ തോൽപ്പിച്ചത്.

5-0 എന്ന സ്കോർലൈനിലാണ് താരം സ്വർണമെഡൽ സ്വന്തമാക്കിയത്. ആദ്യ റൗണ്ടിൽ 4-1 എന്ന നിലയിലും തുടർന്ന് വന്ന രണ്ട് റൗണ്ടുകളിൽ 5-0, 4-1 എന്നിങ്ങനെയും വിജയം നേടി. അരങ്ങേറ്റ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്നതിന് മുമ്പ്, 2026 ജൂലൈ-ഓഗസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും അങ്കുഷ് സ്വർണം നേടിയിട്ടുണ്ട്.ഈ ഏഷ്യൻ ഗെയിംസിൽ പുരുഷ ബോക്സിംഗിൽ രണ്ട് വെങ്കല മെഡലുകൾ ഇന്ത്യ നേടിയിരുന്നു.

നിലവിലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ ബോക്സിംഗ് സ്വർണമാണിത്. വനിതാ വിഭാഗത്തിൽ ലോവ്‌ലിന ബോർഗോഹെയ്ൻ 75 കിലോഗ്രാം വിഭാഗത്തിലും, പർവീൻ ഹൂഡ 65 കിലോഗ്രാം വിഭാഗത്തിലും സ്വർണം സ്വന്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക