
മിഡിൽ ഈസ്റ്റിലേക്കു മൂന്നു വിമാനവാഹിനി കപ്പലുകളിലായി 20,000 സൈനികരെ അയക്കാൻ പെന്റഗൺ തയാറെടുക്കുന്നുവെന്നു 'വാഷിംഗ്ടൺ പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു. 150 പോർ വിമാനങ്ങളും ഈ വിന്യാസത്തിൽ ഉണ്ടാവും.
ഇറാനെതിരെ ഒരു സമ്പൂർണ യുദ്ധത്തിനു വീണ്ടും
പ്രസിഡന്റ് ട്രംപ് തീരുമാനിച്ചാൽ യുഎസ് സേന മിഡിൽ ഈസ്റ്റിൽ പൂർണമായി സജ്ജമായിരിക്കണം എന്നാണ് പെന്റഗൺ ഉദ്ദേശിക്കുന്നത്. യുദ്ധം ഉടൻ തീരുമെന്നു വ്യാഴാഴ്ച്ച പറഞ്ഞ ട്രംപ് വേണ്ടി വന്നാൽ ഇറാനെ അടിച്ചു തകർക്കുമെന്നും കൂട്ടിച്ചേർത്തു. ഫ്‌ളൈദുബായ് വിമാനം തട്ടിയെടുക്കാൻ നടന്ന സംഭവത്തിൽ ഇറാന്റെ കൈയുണ്ടെന്നു അദ്ദേഹം ആരോപിക്കയും ചെയ്തു.
യുഎസ്എസ് ജോർജ് വാഷിഗ്ടൺ, ജോർജ് എച് ഡബ്ലിയു ബുഷ്, തിയഡോർ റൂസ്‌വെൽറ്റ് എന്നീ പടക്കപ്പലുകളാണ് മിഡിൽ ഈസ്റ്റിലേക്കു പോകുന്നത്. സാൻ ഡിയാഗോയിൽ ഉണ്ടായിരുന്ന റൂസ്‌വെൽറ്റ് പാസിഫിക്കിനു കുറുകെ യാത്ര ആരംഭിച്ചു കഴിഞ്ഞു.
കാലിഫോർണിയയിൽ നിന്ന് കരയിലും കടലിലും പ്രവർത്തിക്കാൻ കഴിയുന്ന മക്കിൻ ഐലൻഡ് ഗ്രൂപ്പിനെ യുഎസ് നേവി വിന്യസിച്ചു കഴിഞ്ഞു. ബോക്‌സർ ആംഫിബിയസ് ഗ്രൂപ് മിഡിൽ ഈസ്റ്റിലുണ്ട്.
യുദ്ധം വീണ്ടും ആരംഭിക്കേണ്ട എന്നു ട്രംപ് തീരുമാനിച്ചാൽ നിലവിൽ മിഡിൽ ഈസ്റ്റിലുള്ള കപ്പലുകൾ മടങ്ങും.
പേട്രിയറ്റ് അയച്ചു
സൗദി അറേബ്യയ്ക്കും ഖത്തറിനും പ്രതിരോധം ശക്തമാക്കാൻ ഓരോ പേട്രിയറ്റ് മിസൈൽ ബാറ്ററികൾ യുഎസ് സേന അയച്ചു. അവരുടെ എണ്ണപ്പാടങ്ങൾക്കു നേരെ ആക്രമണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണിത്. യെമെനിലെ ഹൂത്തി കലാപകാരികളാണ് സൗദിയിൽ തുടർച്ചയായി ആക്രമണം നടത്തുന്നത്. ഇരു രാജ്യങ്ങളെയും ഇറാൻ ആക്രമിക്കാറുമുണ്ട്.
Three US aircraft carriers to join Mideast force