
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുന്നത് വരെ ജന്തർ മന്തറിൽ പ്രതിഷേധിക്കുമെന്ന് സിജെപി നേതാവ് അഭിജിത് ദിപ്‌കെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഏകാധിപത്യമാണ് നിലവിലെ സാഹചര്യമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഗ്യാനേഷ് കുമാർ അവരുടെ കളിപ്പാവ മാത്രമാണെന്നും ആരോപിച്ചു.
ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും അടുത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ സുതാര്യമായ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കണമെന്നും, അതിൽ പൗരസമൂഹത്തിന് പങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു