Image

വി.ഡി. സതീശൻ രണ്ടാമത് വിവാഹിതനായെന്ന് വ്യാജ ആരോപണം; ആന്‍റോ അഗസ്റ്റിനെ മൂന്നര മണിക്കൂർ ചോദ്യം ചെയ്ത് പൊലീസ്

Published on 01 October, 2026
വി.ഡി. സതീശൻ രണ്ടാമത് വിവാഹിതനായെന്ന് വ്യാജ ആരോപണം; ആന്‍റോ അഗസ്റ്റിനെ മൂന്നര മണിക്കൂർ ചോദ്യം ചെയ്ത് പൊലീസ്

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാമതും വിവാഹം കഴിച്ചെന്ന വ്യാജ ആരോപണത്തിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്‍റോ അഗസ്റ്റിനെ പൊലീസ് ചോദ്യം ചെയ്തു. കളമശേരി പൊലീസാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ മൂന്നര മണിക്കൂർ നീണ്ടു.

വ്യാജ രേഖ എവിടെ നിന്നാണ് ലഭിച്ചത്‍? ആരാണ് രേഖകൾ നൽകിയത് എന്നീ കാര്യങ്ങളിലാണ് പൊലീസ് വ്യക്തത തേടിയത്. രാവിലെ 11 മണിയോടെയാണ് ആന്‍റോ അഗസ്റ്റിൻ ചോദ്യം ചെയ്യലിന് ഹാജരായത്. പറയാനുള്ളതെല്ലാം പൊലീസിനോട് പറഞ്ഞതായി പുറത്തിറങ്ങിയ ശേഷം ആന്‍റോ പ്രതികരിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച പത്തു മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും ആന്‍റോ ഹാജരായില്ല. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ പൊലീസ് വീണ്ടും നോട്ടീസ് അയച്ചതോടെ പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക