
ന്യൂഡല്‍ഹി; തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമന സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് ചോദ്യം ചെയ്ത് പ്രതിപക്ഷം കോടതിയിലേക്ക്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ സഖ്യം ഒന്നടങ്കം ഹര്‍ജി നല്‍കുക. നിലവില്‍ സുപ്രീം കോടതിയില്‍ ഉള്ള പൊതുതാല്പര്യ ഹര്‍ജി അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നു.
അതേസമയം രാജി വയ്ക്കണം എന്ന ആവശ്യത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ മൗനം തുടരുകയാണ്. ഗ്യാനേഷ് കുമാറിനെ ശക്തമായി പ്രതിരോധിക്കാന്‍ ബി ജെ പി തീരുമാനിച്ചു. ഇക്കാര്യത്തില്‍ ബി ജെ പി വാര്‍ത്താസമ്മേളനങ്ങളും പ്രചാരണ പരിപാടികളും വ്യാപകമാക്കും. ദേശീയ നേതാക്കള്‍ സംസ്ഥാനങ്ങളിലെത്തും. മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും വാര്‍ത്താസമ്മേളനങ്ങള്‍ നടത്തും.
കേരളത്തിലെ അടക്കം തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഉയര്‍ത്തിക്കാട്ടി നിഷ്പക്ഷത അവകാശപ്പെടും. സംസ്ഥാനത്തെ കഴിഞ്ഞ തദ്ദേശ,ലോക്സഭ, നിയമ തെരഞ്ഞെടുപ്പ് ഫലങ്ങളും വയനാട്ടിലെ ഫലം പ്രത്യേകിച്ചും ഉയര്‍ത്തിക്കാട്ടാന്‍ ബി ജെ പി തീരുമാനിച്ചു.