
കാസര്‍കോട്; മന്ത്രിമാരെ തടയുന്നവര്‍ക്കു നേരെ രക്ഷാപ്രവര്‍ത്തനം നടത്തില്ലെന്ന് കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ്. ജനാധിപത്യ സമരത്തെ അടിച്ചമര്‍ത്തില്ലെന്നും അവരെ കായികമായി അക്രമിക്കാനുള്ള ഒരു തീരുമാനവും ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിഷേധത്തിന് അക്രമസ്വഭാവം ഉണ്ടായാല്‍ സിസ്റ്റം ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്ന് കല്ലേറും ബിയര്‍ കുപ്പിയേറുമുണ്ടായതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി അമിത് ഷാക്കെതിരെ മുദ്രാവാക്യം വിളിക്കുമ്പോള്‍ അത് പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെയാണെന്ന് ചിലര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ ആ മാനസിക നിലയില്‍ വലിയ പ്രശ്‌നമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.