
ദുബൈ ; കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്‌ളൈദുബൈ വിമാനത്തില്‍ ഉണ്ടായ അപ്രതീക്ഷിത സംഭവത്തെ തുടര്‍ന്ന് ഇസ്‌റയേലിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച് ഫ്‌ളൈ ദുബൈ. സംഭവത്തില്‍ സമഗ്രമായ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഇസ്‌റയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ദുബൈ ആസ്ഥാനമായ ഫ്‌ളൈ ദുബൈ അറിയിച്ചു.
ഫ്‌ളൈ ദുബൈക്ക് പിന്നാലെ പ്രമുഖ എയര്‍ലൈനായ എമിറേറ്റ്സും ടെല്‍ അവീവിലേക്കുള്ള കോഡ്ഷെയര്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.