Image

ഒൻപതര ലക്ഷം പേർക്ക് 500 ഡോളർ കിട്ടും; അമിതമായി പിരിച്ച ഒബാമകെയർ യുസർ ഫീ തിരിച്ചു കൊടുക്കുന്നുവെന്നു ട്രംപ് (പിപിഎം)

Published on 01 October, 2026
ഒൻപതര ലക്ഷം പേർക്ക് 500 ഡോളർ കിട്ടും;  അമിതമായി പിരിച്ച ഒബാമകെയർ യുസർ ഫീ തിരിച്ചു കൊടുക്കുന്നുവെന്നു ട്രംപ് (പിപിഎം)

പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്തു ഒബാമകെയർ ഉള്ളവരിൽ നിന്നു അമിതമായി പിരിച്ച തുക എന്ന നിലയ്ക്ക് 950,000 പേർക്കു $500 വീതം തിരിച്ചു കൊടുക്കുന്നു എന്നു പ്രസിഡന്റ് ട്രംപ് ബുധനാഴ്ച്ച അറിയിച്ചു. 30 സംസ്ഥാനങ്ങളിൽ ഉള്ളവർക്കായി ഈ തുകയുടെ ചെക്കുകൾ ഈയാഴ്ച്ച തന്നെ നൽകുമെന്നു ട്രംപ് പറഞ്ഞു.

ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്കുള്ള യുസർ ഫീ ബൈഡൻ ഭരണകൂടം അമിതമായി പിരിച്ചെന്നും ആ ഭാരം ഉപയോക്താക്കളുടെ മേൽ വന്നുവെന്നുമാണ് ട്രംപിന്റെ വാദം.

നവംബർ 3 ഇടക്കാല തിരഞ്ഞെടുപ്പിൽ കടുത്ത മത്സരം നടക്കുന്ന ഫ്ലോറിഡ, അയോവ, മിഷിഗൺ, നോർത്ത് കരളിന, ഒഹായോ, ടെക്സസ് എന്നിവ ഉൾപ്പെടെയാണ് 30 സംസ്ഥാനങ്ങൾ.

Trump returns $500 excess Obamacare money that Biden charged 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക