Image

യു എസ്‌ പൗരന്മാരെ ലക്ഷ്യമിട്ട് വ്യാജ ആപ്പിൾ ടെക് കോൾ സെൻ്റർ; ഏഴ് പേർ അറസ്റ്റില്‍

Published on 30 September, 2026
യു എസ്‌ പൗരന്മാരെ ലക്ഷ്യമിട്ട് വ്യാജ ആപ്പിൾ ടെക് കോൾ സെൻ്റർ; ഏഴ് പേർ അറസ്റ്റില്‍

ന്യൂഡൽഹി: യു എസ്‌ പൗരന്മാരെ ലക്ഷ്യമിട്ട് ഇന്ത്യയിൽ പ്രവർത്തിച്ച വ്യാജ ആപ്പിൾ ടെക് സപ്പോർട്ട് കോൾ സെൻ്റർ കണ്ടെത്തി. ഡൽഹിയിലെ നരൈന ഇൻഡസ്‌ട്രിയൽ ഏരിയയിലാണ് ഇത് പ്രവർത്തിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കോൾ സെൻ്റർ ഉടമയടക്കം ഏഴുപേരെ അറസ്‌റ്റ് ചെയ്‌തതായി ഡൽഹി പൊലീസ് അറിയിച്ചു. അരുൺ, സലിം, നിഖിൽ, മോണ്ടു സിങ്, കരൺ, വിശാൽ, ഇവരുടെ സുഹൃത്ത് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും അഞ്ച് ലാപ്‌ടോപുകൾ, 12 മൊബൈൽ ഫോണുകൾ, 10 ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, അഞ്ച് ചെക്ക് ബുക്കുകൾ, ഒരു ഓഡി കാർ എന്നിവ പൊലീസ് പിടിച്ചെടുത്തു.

പൊലീസിന് ലഭിച്ച വിവരത്തെ തുടർന്നാണ് സംഘം സ്ഥലത്ത് റെയ്‌ഡ് നടത്തിയത്. തുടർന്ന് കോൾ സെൻ്റർ ഉടമയെയും കൂട്ടാളികളെയും പിടികൂടുകയായിരുന്നു. കോളർമാർ വ്യാജ പേരുകൾ ഉപയോഗിച്ചാണ് അമേരിക്കൻ പൗരന്മാരുമായി സംസാരിച്ചിരുന്നത്.

ഇവർ ആപ്പിൾ/ഐഒഎസ് ചെക് സപ്പോർട്ട് എക്‌സിക്യൂട്ടീവുകളാണെന്ന് പറഞ്ഞ് കൊണ്ട് ടോൾ ഫ്രീ നമ്പറുകൾ വഴിയാണ് അമേരിക്കയിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. മൊബൈലിലോ സിസ്‌റ്റത്തിലോ വൈറസുകളോ മറ്റ് അശ്ലീല ഉള്ളടക്കമോ കണ്ടെത്തിയിത്തിട്ടുണ്ടെന്ന് ഇവർ പൗരന്മാരെ തെറ്റിദ്ധരിപ്പിക്കും. ശേഷം സഹായത്തിനായി ചെക് സപ്പോർട്ടിൽ നിന്നും വിളിക്കുകയാണെന്ന് പറഞ്ഞ് സൗഹൃദം സ്ഥാപിക്കും. സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഗിഫ്‌റ്റ് കാർഡുകൾ വാങ്ങാൻ ഇവർ ഉപയോക്തക്കളെ പ്രേരിപ്പിക്കുന്നു. ഇതുവഴി ഇവരുടെ കോഡുകൾ കൈക്കാലാക്കി മറ്റ് ഗ്രൂപ്പുകൾക്ക് കൈമാറി പണമാക്കുകയായിരുന്നു ഇവരുടെ രീതി.

ടോൾ ഫ്രീ നമ്പറുകളുടെ ഉറവിടം, ഗിഫ്‌റ്റ് കാർഡ് ഇടപാടുകൾ, പണം ഇടപാട്, ഇതിന് പിന്നിലുള്ള മറ്റ് ശൃംഖലകൾ എന്നവിയെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും. ഇനിയും ആളുകൾ ഈ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.

ഇവരിൽ നിന്ന് പിടിച്ചടുത്ത ലാപ്‌ടോപ്പുകൾ പരിശോധിച്ചപ്പോൾ കമ്പ്യൂട്ടറുകൾ റിമോട്ടായി നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന സോഫ്‌റ്റ്‌വെയറുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും ഐടി ആക്‌ടും ചേർത്താണ് പ്രതികൾക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക