Image

ദക്ഷിണേഷ്യക്കാർക്കെതിരെ 18 മാസത്തിൽ 500,000 വിദ്വേഷ ആക്രമണങ്ങൾ ഇന്റർനെറ്റിൽ ഉണ്ടായി (പിപിഎം)

Published on 30 September, 2026
ദക്ഷിണേഷ്യക്കാർക്കെതിരെ 18 മാസത്തിൽ 500,000 വിദ്വേഷ ആക്രമണങ്ങൾ ഇന്റർനെറ്റിൽ ഉണ്ടായി (പിപിഎം)

സൗത്ത് ഏഷ്യൻ  സമൂഹങ്ങൾക്കു നേരെ വിദ്വേഷം നിറഞ്ഞ ആക്രമണം ഇന്റർനെറ്റിൽ ഭീമമായി വർധിച്ചെന്നു സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഓർഗനൈസ്ഡ് ഹെയ്റ്റ് (സി എസ് ഓ എച്) പുതിയൊരു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 2025 ജനുവരിക്കും 2026 ജൂണിനും ഇടയിൽ 500,000ലേറെ വിദ്വേഷം നിറഞ്ഞ പോസ്റ്റുകൾ ദക്ഷിണേഷ്യക്കാർക്കെതിരെ കണ്ടെത്തി.

കുടിയേറ്റക്കാർക്കെതിരെ നിരന്തരം ഉണ്ടാവുന്ന ആക്രമണങ്ങളും സാമ്പത്തികമായ നിരാശയും അതിനുള്ള കാരണങ്ങളാവുന്നു.  

‘The Rising Tide of Anti-South Asian Hate in the United States’ എന്ന റിപ്പോർട്ട് ഇന്ത്യൻ, പാക്കിസ്ഥാനി, ബംഗ്ലാദേശി എന്നിവ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ വംശജർക്കെതിരായ ഓൺലൈൻ വേട്ടയാടൽ എടുത്തു കാട്ടി.

മാസം തോറും 75% വർധനയാണ് കാണുന്നത്. 2025ൽ മാത്രം എക്സ് പ്ലാറ്റ്ഫോമിൽ 328,747 പോസ്റ്റുകൾ കണ്ടു. അതിനു മുൻപുള്ള വർഷത്തേക്കാൾ 60% വർധന.

മറ്റു പല പ്ലാറ്റ്ഫോമുകളിലും 400,000 വിദ്വേഷ വർഷം 2025ൽ കണ്ടു. അതിൽ 90% 4chan എന്ന സൈറ്റിലാണ്.

കുടിയേറ്റ വിഷയം ചർച്ച ചെയ്യപ്പെടുന്നതും എച്-1ബി വിസ പ്രോഗ്രാമിനെതിരായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതും പതിവാണ്. എക്‌സിൽ വന്ന ഏതാണ്ട് 45% പോസ്റ്റുകളിൽ ദക്ഷിണേഷ്യക്കാരെ 'ആക്രമണകാരികൾ' എന്നും 'തൊഴിൽ കവർച്ചക്കാർ' എന്നും വിമർശിക്കുന്നു.

എക്‌സിൽ കൂടി വരുന്ന ആക്രമണങ്ങളിലൊന്ന് ശുചിത്വം വിഷയമാക്കിയുള്ളതാണ്. സി എസ് ഓ എച് നടത്തിയ പഠനകാലത്തു അതിൽ 171% വർധന കണ്ടു.

ഭരണകൂടത്തിന്റെ നിലപാടുകളും അഭിപ്രായ പ്രകടനങ്ങളും ഈ വിദ്വേഷ പ്രകടനങ്ങൾക്കു ഒരു കാരണമാണെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വിദ്വേഷം നിറഞ്ഞ ദേശീയത മറ്റൊരു കാരണമാണ്. വംശീയ ശത്രുത, സാമ്പത്തിക ആശങ്ക എന്നിവയും കാരണങ്ങളായി.

മതപരമായ അതിർത്തികൾ കടന്നുള്ള ആക്രമണങ്ങൾ പതിവാണ്. ഹിന്ദുക്കൾ, മുസ്ലിംകൾ, സിഖുകാർ ഇവരൊക്കെ നിരന്തരം ആക്രമിക്കപ്പെടുന്നു.

വ്യക്തിപരമായ വിവരങ്ങൾ പോസ്റ്റ് ചെയ്തു ആളുകളെ അധിക്ഷേപിക്കുക, തൊഴിലിടത്തു ഏറ്റുമുട്ടുക എന്നിവ ഉൾപ്പെടെ തെളിവ് സഹിതം റിപ്പോർട്ടിൽ എടുത്തുകാട്ടുന്നു. 2026 ജൂലൈയിൽ യുട്ടയിലെ ഒരു ഷോപ്പിംഗ് മാളിൽ ഇന്ത്യൻ മുസ്ലിമിനെ ആക്രമിച്ചതും 2026 സെപ്റ്റംബറിൽ സിഖ് ട്രക്ക് ഡ്രൈവറെ കുത്തിയതും ചൂണ്ടിക്കാട്ടുന്നു.

ഓൺലൈൻ വിദ്വേഷം പുറത്തും പ്രകോപനമാകുന്നുവെന്നു റിപ്പോർട്ടിൽ പറയുന്നു.

500,000+ Anti-South Asian Hate Posts In 18 Months 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക