Image

എസ്.ജി.എസ്.ഒ.സി ഒരുക്കുന്ന റോക്ക്‌ലൻഡ് ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ ഒക്ടോബർ 3ന്; ഏവർക്കും സ്വാഗതം

Published on 29 September, 2026
എസ്.ജി.എസ്.ഒ.സി ഒരുക്കുന്ന റോക്ക്‌ലൻഡ് ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ ഒക്ടോബർ 3ന്; ഏവർക്കും സ്വാഗതം

 

റോക്‌ലൻഡ് : നാനുവേറ്റ്സ് യൂത്ത്  അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 3-ന് നടത്തപ്പെടുന്ന റോക്ക്‌ലൻഡ് ഇന്ത്യൻ ഫുഡ് ഫെസ്റ്റിവലിന്  ഒരുക്കങ്ങൾ പൂർത്തിയായി.  എസ്.ജി.എസ്.ഒ.സിയുടെയും (SGSOC) റോക്ക്‌ലൻഡ് കൗണ്ടിയുടെയും ക്ലാക്‌സ്‌ടൗണിന്റെയും ഫയർ ഡിപ്പാർട്ട്‌മെന്റിന്റെയും പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഒരുക്കുന്ന  ഈ ഫെസ്റ്റിവൽ   ഒക്ടോബർ 3-ന് വെസ്റ്റ് ന്യാക്കിലെ ജെർമോണ്ട്സ് പാർക്കിലാണ് (Germonds Park, West Nyack, NY) ക്രമീകരിച്ചിരിക്കുന്നത്. 

ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 8 മണി വരെയാണ് പരിപാടിയുടെ സമയം. ഫെസ്റ്റിവലിലേക്കുള്ള പ്രവേശനവും പാർക്കിംഗും പൂർണ്ണമായും സൗജന്യമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂയോർക്കിലെ  റെസ്റ്റോറന്റുകളെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ ലൈവ് ഫുഡ് ഫെസ്റ്റിവലിൽ വിവിധ തരത്തിലുള്ള നാടൻ വിഭവങ്ങൾ ലഭ്യമാകുന്നതാണെന്ന് സംഘാടകർ അറിയിച്ചു . ഇതിൽ 'ലൈവ് പൊറോട്ട' സ്റ്റാളുകൾ പ്രത്യേക ആകർഷണമാണ്. കഴിഞ്ഞ വർഷത്തെ തിരക്ക് കണക്കിലെടുത്ത് ഈ വർഷം 2 ലൈവ്  പൊറോട്ട സ്റ്റാളുകൾ ഒരുക്കുന്നുണ്ട്.

സ്റ്റേജ് ഷോയ്ക്ക് സാത്വിക സ്കൂൾ ഓഫ് ഡാൻസ്, ട്രൈസ്റ്റേറ്റ് ഡാൻസ് കമ്പനി എന്നിവർ അണിനിരക്കുന്നു. കലാപരിപാടികളും ഒപ്പം പ്രാദേശിക കലാകാരന്മാരുടെ ഡാൻസ് പ്രോഗ്രാമുകളും അരങ്ങേറും. ഡി.ജിയുടെ അകമ്പടിയോടെ  വിവിധ പരിപാടികൾ ഉണ്ടായിരിക്കും.

കുട്ടികൾക്കായി പ്രത്യേക കാർണിവലും  മുതിർന്ന പൗരന്മാർക്കായി പ്രത്യേക വെൽനസ് സെന്ററും സൗജന്യ യാത്രാസൗകര്യവും  ലഭ്യമാക്കിയിട്ടുണ്ട്. സീനിയർ സിറ്റിസൺസിന് ലൂമ ഗോൾഡൻ ഡെയ്‌സ് സോഷ്യൽ അഡൽറ്റ് കെയർ  എന്ന സ്ഥാപനം ഫ്രീ ട്രാൻസ്പോർട്ടേഷൻ  കൊടുക്കുന്നു.

ഇന്ത്യൻ വസ്ത്രങ്ങളും  സംസ്കാരവും വിളിച്ചോതുന്ന വിവിധ സ്റ്റാളുകളും ഷോപ്പുകളും ഫെസ്റ്റിവലിന്റെ ഭാഗമായുണ്ടാവും.   മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങി കൾച്ചറൽ പ്രോഗ്രാംസ് ഉണ്ടായിരിക്കും.

ടൗൺ സൂപ്പർവൈസർമാരും സെനറ്റർമാരും ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ 2 മണിയോടെ പരിപാടിയിൽ പങ്കെടുക്കാനെത്തും.

(ഹോവാർഡ് ഹന്ന റാൻഡ്  റിയൽറ്റി)യുടെ ലിബിൻ ബേബി, ഗ്ലോബൽ കൊലിഷൻ ബോഡി വർക്സ്, ബ്ലൂം ഫോർചുനെറ്റ്‌സ് എൽ ഐ സി എന്നിവരാണ്  പരിപാടിയുടെ സ്പോൺസേഴ്സ് .


കുടുംബങ്ങളുമായി ഒത്തുകൂടി ഇന്ത്യൻ ഭക്ഷണത്തിന്റെയും വൈവിധ്യമാർന്ന വിഭവങ്ങളുടെയും മാധുര്യം ആസ്വദിക്കാനുള്ള അസുലഭാവസരമാണിതെന്നും ഈ ഫെസ്റ്റിവലിലേക്ക് ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായും  സംഘാടകർ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് : (845) 405-6329   (845) 271-0802 

  ഇമെയിൽ: sgsocyouth@gmail.com   

ഇൻസ്റ്റഗ്രാം: @indianfoodfestival_rockland 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക