
ചിക്കാഗോ: അമേരിക്കയിലെ ക്‌നാനായ കത്തോലിക്കാ റീജിയണിലെ വിശ്വാസ പരിശീലനാ സ്‌കൂളുകളിലെ പ്രഥമ അദ്ധ്യാപകരുടെ സംഗമം സംഘടിപ്പിച്ചു. റീജിയണിലെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്‌തു.
ചിക്കാഗോ രൂപതാ വികാരി ജനറാളും ക്‌നാനായ റീജിയണൽ ഡയറക്ടറുമായ ഫാ. തോമസ് മുളവനാൽ സംഗമം ഉദ്ഘാടനം ചെയ്‌തു. സജി പൂത്തൃക്കയിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. റീജിയണൽ ക്യാറ്റികെറ്റികൾ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, ഭക്തസംഘടനാ കോർഡിനേറ്റർ സിജോയ് പറപ്പള്ളിൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി സംസാരിച്ചു. ക്‌നാനായ റീജിയണിൽ 17 വിശ്വാസ പരിശീലനാ സ്‌കൂളുകളിലായി 2200 പരം വിദ്യാർത്ഥികളും 450പരം അദ്ധ്യാപകരുമാണുള്ളത്.