
ന്യൂയോർക്ക്: കരുണ ചാരിറ്റീസ് ന്യൂയോർക്ക് ഇൻകിന്റെ 33-ാം വാർഷിക ഡിന്നർ ഒക്ടോബർ 24ന് ന്യൂജേഴ്സിയിൽ നടക്കും. വൈകിട്ട് 6 മുതൽ രാത്രി 11 വരെ സൗത്ത് ബ്രൺസ്വിക്കിലെ എംബർ ബാങ്ക്വറ്റ് ഹാളിലാണ് പരിപാടി.
‘Dinner • Music • Community • Giving’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന വാർഷിക ഡിന്നർ, അർഹരായ വ്യക്തികൾക്കും കുടുംബങ്ങൾക്കും സഹായം നൽകുന്നതിനുള്ള കരുണ ചാരിറ്റീസിന്റെ പ്രധാന ധനശേഖരണ പരിപാടിയാണ്.
1993ൽ അന്തരിച്ച ലേഖ ശ്രീനിവാസനും ചാരിറ്റിയിൽ തല്പരരായ സ്ത്രീകളും ചേർന്ന് ആരംഭിച്ച കരുണ ചാരിറ്റീസ്, സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അർഹരായവർക്ക് സഹായം എത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് മിനി പവിത്രൻ(പ്രസിഡന്റ്),സിന്ധു അശോക്(ജനറൽ സെക്രട്ടറി),മറിയ തോടയിൽ (ട്രഷറർ) എന്നിവർ അറിയിച്ചു.
പരിപാടിയുടെ ഭാഗമായി പുറത്തിറക്കുന്ന സുവനീറിൽ പരസ്യങ്ങളും ആശംസാ സന്ദേശങ്ങളും നൽകാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഔട്ടർ ബാക്ക് കവർ $2,000, ഇന്നർ കവർ $1,000, ഫുൾ പേജ് $400, ഹാഫ് പേജ് $200, ക്വാർട്ടർ പേജ് $100 എന്നിങ്ങനെയാണ് പരസ്യ നിരക്കുകൾ.
സെപ്റ്റംബർ 30 വരെ ഏർലി ബേർഡ് നിരക്ക് ഒരാൾക്ക് $75, നാല് പേരടങ്ങുന്ന കുടുംബത്തിന് $300 ആണ്. സെപ്റ്റംബർ 30ന് ശേഷം ഒരാൾക്ക് $80 ആയിരിക്കും.
പരിപാടിയിലും സുവനീർ പരസ്യങ്ങളിലൂടെയും സംഭാവനകളിലൂടെയും ലഭിക്കുന്ന പിന്തുണ കരുണ ചാരിറ്റീസിന്റെ സേവന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും.
സംഭാവനകൾ Karunacharities@yahoo.com എന്ന ഇമെയിൽ വിലാസത്തിലൂടെയോ P.O. Box 60709, Staten Island, NY 10306 എന്ന വിലാസത്തിലോ നൽകാം. സംഘടനയുടെ വെബ്സൈറ്റ്: .