
അഞ്ചു മില്യണിലേറെ വ്യാജ തപാൽ ലേബലുകൾ വിറ്റു യുഎസ് പോസ്റ്റൽ സർവീസിനു $126 മില്യണിലേറെ നഷ്ടമുണ്ടാക്കി എന്ന കുറ്റം പാക്ക് വംശജന്റെ മേൽ ചുമത്തി. ഫ്ലോറിഡ സതേൺ ഡിസ്ട്രിക്ടിൽ ഫെഡറൽ ഗ്രാൻഡ് ജൂറിയാണ് പാക്കിസ്ഥാൻ ഖാനെവാൾ സ്വദേശി ഫഹീം അക്രമിന്റെ (33) മേൽ കുറ്റം ചുമത്തിയത്.
LabelsBank.com എന്ന വെബ്‌സൈറ്റ് വഴി അക്രം $2 വീതം വിലവരുന്ന വ്യാജ ലേബലുകൾ വിറ്റു എന്നതാണ് കുറ്റം. പോസ്റ്റൽ ഉരുപ്പടികളോ സേവനങ്ങളോ വിൽക്കാൻ ഈ വെബ്‌സൈറ്റിന് അനുമതി ഉണ്ടായിരുന്നില്ല.
ലേബലുകൾ വാങ്ങിയവർ പോസ്റ്റൽ നിരക്കുകളിൽ താഴ്ന്ന ചെലവിൽ പാഴ്സലുകൾ അയച്ചു കൊണ്ടിരുന്നു. ഏതാണ്ട് 5,200ൽ അധികം പേർ മൊത്തം 5.1 മില്യൺ ലേബലുകൾ ഈ സൈറ്റിൽ നിന്നു വാങ്ങിയെന്നു അന്വേഷണ സംഘം പറയുന്നു. അതിൽ നിന്നു തപാൽ സർവീസിനു $126 മില്യണിലധികം നഷ്ടമുണ്ടായി.
പോസ്റ്റൽ സർവീസിന്റെ അപേക്ഷ മാനിച്ചു വെബ്‌സൈറ്റ് അടച്ചു പൂട്ടി.
Pakistani charged in $126m US postage fraud