
മക്കിന്നി, ടെക്സസ് — ട്രിനിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ആഭിമുഖ്യത്തിൽ ലാ ക്വിന്റാ, ഹോത്തോൺ ബൈ വിൻധാം ഹോട്ടൽസിന്റെ (La Quinta and Hawthorn by Wyndham Hotels & Resorts) സോഫ്റ്റ് ഓപ്പണിംഗ് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. ടെക്സസിലെ മക്കിന്നിയിലുള്ള 3845 എസ്. ഹാർഡിൻ ബൊളിവാർഡിലാണ് (3845 S. Hardin Blvd., McKinney, TX 75070) ഈ പുതിയ ഹോട്ടൽ സമുച്ചയം സ്ഥിതി ചെയ്യുന്നത്. വിൻധാം പ്രതിനിധികൾ, വ്യവസായ പ്രമുഖർ, സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രതിനിധികൾ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, മാധ്യമപ്രവർത്തകർ എന്നിവരടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
റിബൺ കട്ടിങ്, പരമ്പരാഗത രീതിയിലുള്ള ഭദ്രദീപം കൊളുത്തലും റവ. ഫാ. മാത്യൂസ് കുര്യൻ മുൻജനാട്ടിന്റെ നേതൃത്വത്തിലുള്ള പ്രാർത്ഥനയും ആശീർവാദവും നടന്നു.

പ്രശസ്ത സിനിമാ നിർമ്മാതാവും റിയൽ എസ്റ്റേറ്റ് ബ്രോക്കറും ഫ്ലവേഴ്സ് ടിവി യുഎസ്എ സിഇഒയുമായ, ട്രിനിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും സിഇഒയുമായ സിജോ വടക്കൻ ചടങ്ങിന് ആതിഥേയത്വം വഹിച്ചു.
ഈ സ്വപ്ന പദ്ധതിയുടെ പിന്നിലെ യാത്രയെക്കുറിച്ചും തനിക്ക് പിന്തുണ നൽകിയ വ്യക്തികളെക്കുറിച്ചും ഹൃദയപൂർവ്വം സംസാരിച്ചു. ബിസിനസ്സ് ആവശ്യങ്ങൾക്കായി എത്തുന്നവർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഈ ഡ്യുവൽ ബ്രാൻഡ് പ്രോപ്പർട്ടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. 103 മുറികളും സ്യൂട്ടുകളും, മീറ്റിംഗുകൾക്കും മറ്റ് പരിപാടികൾക്കുമുള്ള സൗകര്യങ്ങൾ, റസ്റ്റോറന്റ്, ജിം, ഫുൾ സർവീസ് ബാർ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രധാന റോഡുകളിലേക്കും സമീപത്തെ ബിസിനസ്സ്, വിനോദ, സാമൂഹിക കേന്ദ്രങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന മക്കിന്നിയിലെ പ്രധാന ലൊക്കേഷനിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത് സിജോ പറഞ്ഞു.
ഷിജോ വടക്കന്റെ അടുത്ത ബാല്യകാല സുഹൃത്തും പ്രശസ്ത ദക്ഷിണേന്ത്യൻ സിനിമാ താരവുമായ ജോജു ജോർജ്ജ് മുഖ്യാതിഥിയായിരുന്നു

ട്രിനിറ്റി ഹോസ്പിറ്റാലിറ്റിയുടെ സിഎഫ്ഒ ആയ അലൻ വടക്കൻ ഈ ഹോസ്പിറ്റാലിറ്റി ബിസിനസ്സിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
തന്റെ വിജയത്തിന് പിന്നിൽ നിരന്തരം പിന്തുണ നൽകിയ ഇന്ത്യൻ, അമേരിക്കൻ മലയാളി സമൂഹത്തോടും, ഒപ്പം ഒഫീഷ്യൽ സ്റ്റാഫിന്റെയും ടീമിന്റെയും കഠിനാധ്വാനത്തോടും സമർപ്പണത്തോടും സിജോ വടക്കൻ നന്ദി രേഖപ്പെടുത്തി.
ഈ പദ്ധതിയിലേക്ക് വിൻധാം പങ്കാളിത്തം എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വിൻധാം ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് സീനിയർ ഡയറക്ടർ ഓഫ് ഡെവലപ്‌മെന്റ് ജിയോഫ് ടക്കർ ഉൾപ്പെടെയുള്ള പ്രമുഖ വിൻധാം ഉദ്യോഗസ്ഥരും ഈ ആഘോഷത്തിൽ പങ്കുചേർന്നു.
ഈ പ്രൊജക്റ്റുമായിട്ടും അതിന്റെ വികസനവുമായിട്ടും അടുത്ത ബന്ധം പുലർത്തിയ വ്യക്തികളെ ആദരിക്കുന്ന ഒരു പ്രത്യേക അനുമോദന ചടങ്ങും നടത്തി

ചടങ്ങിൽ ചലച്ചിത്ര താരം ജോജു ജോർജ്ജ്, ജിയോഫ് ടക്കർ (Geoff Tucker), ഇന്റഗ്രിറ്റി കൺസ്ട്രക്ഷൻ സീനിയർ പ്രൊജക്റ്റ് മാനേജർ ബ്രയാൻ മെസ്സേർസ്മിത്ത് (Bryan Messersmith), സ്കൈപാസ് ഗ്രൂപ്പ് (SKYPASS Group) സി.ഇ.ഒ-യും പ്രസിഡന്റുമായ വിക്ടർ എബ്രഹാം, അവാന്റ് ടാക്സ് & ഫിനാൻസ് (Avant Tax & Finance, Inc.) കോ-ഫൗണ്ടറും പ്രസിഡന്റുമായ ഫ്രിക്സ്മോൻ മൈക്കിൾ, ടിക്കോർ ടൈറ്റിൽ ഓഫ് ടെക്സാസ് (Ticor Title of Texas) പ്രസിഡന്റ് ചാഡ് ഡെക്കർ, ഹോട്ടൽ ഡെവലപ്‌മെന്റ് കൺസൾട്ടന്റ് ജെസ്സി വർഗീസ്,
ഇന്റഗ്രിറ്റി കൺസ്ട്രക്ഷന്റെ റോബി ഹബ്ബാർഡ്, ബ്രയാൻ മെസ്സേർസ്മിത്ത്, ലൂസിയാന നാഷണൽ ബാങ്കിനെ പ്രതിനിധീകരിച്ച് എറിക് ഷ്മോൾക്കെ (Eric Schmolke), ട്രിനിറ്റി ഗ്രൂപ്പ് സെയിൽസ് മാനേജർ ഷിവാനി സുന്ദരം എന്നിവരെ ആദരിച്ചു.

കൂടാതെ, ട്രിനിറ്റി ഹോസ്പിറ്റലിറ്റി ഗ്രൂപ്പിന്റെ ഓസ്റ്റിൻ പ്രൊജക്റ്റ് പ്രഖ്യാപനവും ഈ ചടങ്ങിൽ നടന്നു.
ഷിബി എബ്രഹാം (വിഷ് ഡെക്കർ), ബിജു സക്കറിയ (ഫ്ലവേഴ്സ് ടിവി യുഎസ്എ), സെലിൻ ബാബു, ആകാശ് ജെൽറ്റ് എന്നിവരടങ്ങുന്ന ഇവന്റ് മാനേജ്‌മെന്റ് ടീമാണ് ആഘോഷ പരിപാടികൾ ഒരുക്കിയത്.
Report by Biju Zacharia