Image

ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാളാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ : കമ്മീഷന്റെ വിശ്വാസ്യത ബി.ജെ.പിക്ക് അദ്ദേഹം കച്ചവടം ചെയ്തു; ആഞ്ഞടിച്ച് മുഖ്യമന്ത്രി

Published on 27 September, 2026
ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാളാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ : കമ്മീഷന്റെ വിശ്വാസ്യത ബി.ജെ.പിക്ക്  അദ്ദേഹം കച്ചവടം ചെയ്തു; ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാളാണ് ഗ്യാനേഷ് കുമാർ എന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ ആഞ്ഞടിച്ചു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണെന്നും, അദ്ദേഹം ബി.ജെ.പിയുടെ ഏജന്റായി പ്രവർത്തിച്ചതിന് ഇനി മറ്റ് തെളിവുകൾ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉയർന്ന ഭരണഘടനാ പദവിയിലിരിക്കുന്ന ഗ്യാനേഷ് കുമാർ ഒരു നിമിഷം പോലും ഇനി ആ സ്ഥാനത്ത് തുടരരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഏജന്റായിരുന്നു ഗ്യാനേഷ് കുമാർ എന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ബി.ജെ.പിക്ക് മുന്നിൽ അദ്ദേഹം കച്ചവടം ചെയ്തു. കമ്മീഷന്റെ സുതാര്യതയും നിഷ്പക്ഷതയും ഉയർന്ന ജനാധിപത്യ ബോധവുമെല്ലാം ഗ്യാനേഷ് കുമാർ അട്ടിമറിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരത്തെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ഇപ്പോൾ അക്ഷരംപ്രതി സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അങ്ങേയറ്റം സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷനെ സംഘ്പരിവാറിന്റെ തടവറയിലാക്കിയ ക്രിമിനൽ ബുദ്ധിയുള്ള ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാക്കി തിരഞ്ഞെടുപ്പ് കമ്മീഷനെ അദ്ദേഹം അധഃപതിപ്പിച്ചു. ഈ നിലയിൽ ഗ്യാനേഷ് കുമാർ ഇനിയും സ്ഥാനത്ത് തുടരുന്നത് ഇന്ത്യൻ ജനാധിപത്യത്തെയാകെ കളങ്കപ്പെടുത്തുമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക