Image

സോഹൻ ലാലിന്റെ 'വീൽസ് ടു കുടജാദ്രി' ഒരേ സമയം രണ്ടു അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ

Published on 27 September, 2026
സോഹൻ ലാലിന്റെ  'വീൽസ് ടു കുടജാദ്രി'  ഒരേ സമയം രണ്ടു അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ

സോഹൻ ലാൽ സംവിധാനം ചെയ്ത 'വീൽസ് ടു കുടജാദ്രി' എന്ന ഡോക്യുമെന്ററി ഇന്റർനാഷണൽ ഫിലിം ഫെസ്ടിവലുകളിൽ പ്രേക്ഷക പ്രീതി നേടുന്നു.

തിരുവനന്തപുരത്തു  സെപ്റ്റംബർ 25ന് തുടങ്ങിയ  ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട് ഫിലിം ഫെസ്റ്റിവലിലും ഇതേ മാസം 27 നു  ഷിംലയിൽ ആരംഭിക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംലയിൽ മത്സര വിഭാഗത്തിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.

ഒരേ സമയം പ്രശസ്തമായ രണ്ടു ചലചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിക്കുന്നതിന്റെ സന്തോഷത്തിലാണ് ചിത്രത്തിന്റെ സംവിധായകൻ സോഹൻ ലാലും നിർമാതാവ് ജഹാൻഗീർ ഷംസും. ഇതിനു മുൻപ് പൂനെ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള പുരസ്കാരവും, തമിഴകം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ഡോക്യുമെന്ററി പുരസ്കാരവും 'വീൽസ് ടു കുടജാദ്രി' നേടിയിരുന്നു.

മൂകാംബിക ദേവി ക്ഷേത്രത്തിൽ നിന്ന് കുടജാദ്രിയിലേക്കുള്ള  ദുർഘടമായ പാതയിലൂടെ യാത്രക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന ജീപ്പ് ഡ്രൈവർമാരുടെ ജീവിത കഥയാണ് 'വീൽസ് ടു കുടജാദ്രി'.

സോഹൻ ലാലിന്റെ  'വീൽസ് ടു കുടജാദ്രി'  ഒരേ സമയം രണ്ടു അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ
സോഹൻ ലാലിന്റെ  'വീൽസ് ടു കുടജാദ്രി'  ഒരേ സമയം രണ്ടു അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക