Image

പ്രത്യാശയുടെ പ്രകാശവും നിരാശയുടെ ഇരുട്ടും (നിരൂപണം: സുധീർ പണിക്കവീട്ടിൽ)

Published on 27 September, 2026
പ്രത്യാശയുടെ പ്രകാശവും നിരാശയുടെ ഇരുട്ടും  (നിരൂപണം: സുധീർ പണിക്കവീട്ടിൽ)

സാഹിത്യത്തിൽ  ഉടനീളം ആവിഷ്കരിക്കപ്പെട്ട, പ്രത്യാശ, നിരാശ, നന്മ, തിന്മ എന്നിവയെക്കുറിച്ചുള്ള ശക്തമായ രൂപകങ്ങളാണ് ഇരുളും വെളിച്ചവും. നിരാശ, പ്രതീക്ഷ, നന്മ, തിന്മ എന്നീ നാല് ആശയങ്ങൾ മനുഷ്യാനുഭവത്തിന്റെ അടിസ്ഥാന ഘടനയെ രൂപപ്പെടുത്തുന്നവയാണ്.

അമേരിക്കൻ മലയാളി എഴുത്തുകാരൻ ശ്രീ ജോൺ വേറ്റത്തിന്റെ പുതിയ ലേഖനസമാഹാരമാണ്  "ഇരുളും വെളിച്ചവും" എന്ന പുസ്തകം. പതിനെട്ട് ലേഖനങ്ങൾ അടങ്ങിയ  ഈ പുസ്തകത്തിൽ "ഇരുളും വെളിച്ചവും" എന്ന ശീർഷകം പേറുന്ന ഒരു ലേഖനമില്ല. പുസ്തകത്തിലെ ലേഖനങ്ങളുടെ പൊതുവായ ആശയങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് സംക്ഷിപ്തമായി  കൊടുത്ത പേരായിരിക്കും."ഇരുളും വെളിച്ചവും". ഇത് രണ്ടും ബന്ധപ്പെട്ടു കിടക്കുന്നു. ഒന്നിന്റെ സാന്നിധ്യമാണ് മറ്റേതിനെ തിരിച്ചറിയിക്കുന്നത്. ഒന്നില്ലെങ്കിൽ മറ്റൊന്നില്ല, രണ്ടും ഉള്ളതുകൊണ്ട് നമ്മൾ രണ്ടിന്റെയും വിലയറിയുന്നു. ഇത് മാറിക്കൊണ്ടിരിക്കും. ശാശ്വതമായ ഇരുട്ടോ പ്രകാശമോ ഇല്ല. ജീവിതത്തിലും ഇത് നമ്മൾ കാണുന്നു. ശ്രീ വേറ്റം തന്റെ പതിനെട്ട് ലേഖനങ്ങളിലൂടെ ഇത് വ്യക്തമാക്കുന്നു. ശ്രീ വേറ്റത്തിന്റെ മിക്ക രചനകളിലും ആത്മീയത കയറി വരുന്നത് കാണാം. ഇരുളും വെളിച്ചവും തിരഞ്ഞെടുത്തതിലും ഒരു പക്ഷെ ബൈബിൾ സ്വാധീനം ഉണ്ടാകാം.

(ഉൽപ്പത്തി 1:3-5) 3 വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.4 വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു; ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു.5 ദൈവം വെളിച്ചത്തിനു പകൽ എന്നും ഇരുളിനു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം. ദൈവം മനുഷ്യർക്ക് വേണ്ടി ഉണ്ടാക്കിയ സൗകര്യങ്ങൾ. ഈ പുസ്തകത്തിലെ ആദ്യലേഖനത്തിൽ ദൈവനീതിയും മനുഷ്യനിയമങ്ങളും എന്ന വിഷയമാണ് പ്രതിപാദിക്കുന്നത്. ദൈവനിയമങ്ങൾ മാറ്റമില്ലാതെ നിൽക്കുമ്പോൾ മനുഷ്യരുടെ നിയമങ്ങൾ ആവശ്യാനുസരണം ഭേദഗതി ചെയ്യപ്പെടുന്നു എന്ന് അദ്ദേഹം എഴുതുന്നു. ഇരുളും വെളിച്ചവും ദൈവത്തിന്റെ വരദാനമാണെന്ന വിശ്വാസം ഉറപ്പിക്കുന്നുമുണ്ട്.
ബെർട്രാൻഡ് ആർതർ വില്യം റസ്സൽ, ഒരു ഇംഗ്ലീഷ് തത്വചിന്തകനും യുക്തിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനും സാമൂഹിക പരിഷ്കർത്താവുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള തത്വചിന്തകരിലൊരാളായും വിശകലനാത്മക തത്വചിന്തയുടെ (analytic philosophy) ഉപജ്ഞാതാക്കളിലൊരാളായും ഇദ്ദേഹം കണക്കാക്കപ്പെടുന്നു. മനുഷ്യാവസ്ഥ,  പ്രപഞ്ചത്തിന്റെ നിസ്സംഗമായ ഉദാസീനത,  തത്ത്വചിന്തയുടെയും മനുഷ്യബന്ധങ്ങളുടെയും പങ്ക് എന്നിവയെ വിവരിക്കാൻ ബെർട്രാൻഡ് റസ്സൽ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും രൂപകങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. സങ്കീർണ്ണമായ ദാർശനിക പ്രശ്നങ്ങളെ ലളിതമായ ഭാഗങ്ങളായി വിഭജിച്ച് (വിശകലനം ചെയ്ത്) പഠിക്കുക എന്നതാണ് വിശകലനാത്മക തത്വചിന്ത. ശ്രീ വേറ്റവും ഈ രീതി തന്റെ ലേഖനങ്ങൾ തയ്യാറാക്കാൻ ഉപയോഗിച്ചതായി മനസ്സിലാക്കാം. പരമ്പരാഗത തത്ത്വചിന്തയിലെ ആത്മീയവും നിഗൂഢവുമായ ചിന്തകൾക്ക് പകരം ശാസ്ത്രീയവും യുക്തിസഹജവുമായ തെളിവുകൾക്ക് ഇതിൽ പ്രാധാന്യം നൽകുന്നു.

ചിന്തിപ്പിച്ചുകൊണ്ട് വായിപ്പിക്കുക എന്ന ശൈലിയാണ് ശ്രീ വേറ്റം ഈ പുസ്തകത്തിൽ  ഉപയോഗിക്കുന്നത്. ഇതിലെ ലേഖനങ്ങളുടെ ശീർഷകം മിക്കതും ഒരു ചോദ്യരൂപത്തിലാണ്. ഉദാഹരണം - മനുഷ്യൻ ദൈവസൃഷ്ടിയോ? മനുഷ്യഭാവി എങ്ങോട്ട്? പിതാവിന്റെ മതം മക്കൾ സ്വീകരിക്കണമോ?  വായനയുടെ എളുപ്പവഴികൾ? അങ്ങനെ തലക്കെട്ടോടെയുള്ള ഒരു ലേഖനം വായിക്കുമ്പോൾ വായനക്കാരന്റെ മനസ്സിലും അതിനുള്ള ഉത്തരങ്ങൾ ഉത്ഭവിക്കും. തന്മൂലം വളരെ ജിജ്ഞാസയോടെയായിരിക്കും വായന പുരോഗമിക്കുക. അതുകൊണ്ട് വായനക്കാരനും എഴുത്തുകാരനും തമ്മിൽ ഒരു സംവാദം അതുമൂലം രൂപപ്പെടുന്നു. എഴുത്തുകാരന് അദ്ദേഹത്തിന്റെ ആശയങ്ങളെ ബോധിപ്പിക്കാൻ കഴിയുന്നു.  മനുഷ്യൻ ദൈവസൃഷ്ടിയോ എന്ന ലേഖനത്തിൽ അതിനുള്ള മറുപടിയില്ല. ലേഖകന്റെ അറിവുകൾ പകർന്നു നൽകി വായനക്കാരനെ സ്വയം ചിന്തിപ്പിക്കുകയാണ്. ആത്മാവിനുമുണ്ടോ ജീവൻ എന്ന ലേഖനത്തിലും അതിനോടനുബന്ധിച്ചു നടക്കുന്ന അന്ധവിശ്വാസങ്ങളുടെ വിവരങ്ങൾ നൽകുന്നു. മരണശേഷം ആത്മാവുണ്ടെന്നു വിശ്വസിക്കുന്നവരോടും  ചോദ്യങ്ങൾ ചോദിക്കുന്നു ലേഖകൻ. എന്നാൽ അതിനെ നിഷേധിച്ച് പറയുന്നുമില്ല. നമുക്ക് ചുറ്റും  സംഭവിക്കുന്ന കാര്യങ്ങളുടെ നേർചിത്രങ്ങൾ പകർത്തി നമ്മെക്കൊണ്ട് തന്നെ ഒരു തീരുമാനത്തിൽ എത്തിപ്പിക്കുക. നേരത്തെ സൂചിപ്പിച്ചപോലെ ചിന്തിപ്പിച്ചുകൊണ്ട് വായിപ്പിക്കുക.

യുദ്ധങ്ങൾ അവസാനിക്കുമോ? എന്ന ലേഖനം വളരെയധികം നിർദേശങ്ങളും ആശയങ്ങളും നൽകിയതിന് ശേഷം യുദ്ധരഹിതമായ ഭാവി പുതുതലമുറ കെട്ടിപ്പടുക്കുമെന്ന ശുഭാപ്തി വിശ്വാസം നൽകുന്നുണ്ട്. കൂടാതെ ആത്മീയതയുടെ നിറവിൽ നിന്നും ബൈബിൾ ഉദ്ധരിക്കുന്നു. യെശയ്യാവ്‌ 2:4 "തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ അരിവാളുകളായും അടിച്ചുണ്ടാക്കും;ജനത ജനതക്കുനേരെ വാളുയർത്തുകയില്ല ;അവർ ഇനിയും യുദ്ധം  അഭ്യസിക്കുകയില്ല.

മനുഷ്യജീവിതം, സമൂഹം, ധാർമ്മികത എന്നിവയിൽ വിമർശനാത്മകവും സ്വതന്ത്രവുമായ ചിന്തയും യുക്തിയും എങ്ങനെ പ്രയോഗിക്കാമെന്ന് ശ്രീ ജോൺ വേറ്റത്തിന്റെ ലേഖനങ്ങൾ വായനക്കാരെ പഠിപ്പിക്കുന്നു. ഒരു സിദ്ധാന്തം സ്ഥാപിക്കുകയല്ല അദ്ദേഹം ചെയ്യുന്നത് മറിച്ച് ഓരോ യുക്തിയും ശ്രദ്ധാപൂർവം വിശകലനം ചെയ്തു അവയെ സ്വീകാര്യമാക്കുക എന്ന ആശയത്തിലേക്ക് വായനക്കാരെ നയിക്കയാണ്‌ ചെയ്യുന്നത്.
മടുപ്പില്ലാതെ വളരെ രസകരമായി, വിടരുന്ന അറിവുകളുടെ ലോകത്തിലൂടെ വായിച്ചുപോകാവുന്ന ലേഖനങ്ങൾ. ഓരോ ലേഖനത്തിലും ലേഖകൻ വിതറിയിടുന്ന വിജ്ഞാനശകലങ്ങൾ അമൂല്യമാണ്. 
ശ്രീ ജോൺ വേറ്റത്തിന്റെ പുസ്തകം ധാരാളമായി വായിക്കപ്പെടട്ടെ. ഇതിന്റെ പ്രസാധനം നിർവഹിച്ചിരിക്കുന്നത് കലാപൂർണ്ണ പബ്ലിക്കേഷൻസ് ആണ്. കോപ്പികൾക്കായി അവരുമായി ഫോണിലോ ഇ-മെയിലിലോ ബന്ധപ്പെടാം ഫോൺ 0470 2610213 ഇ-മെയിൽ kalapoornna@gmail.com.

ശുഭം

 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-27 06:40:25
💥🔥🎄🎅ക്രിസ്സ്മസ്സ്ക്വിസ്സ് - : 🔹{സെപ്റ്റംബർ നാലാം ആഴ്ച}. 🔸അത്ഭുതകുട്ടിയായ ഏശു ഉണ്ടായി കഴിഞ്ഞിട്ട് മേരി എത്ര പ്രാവശ്യം കൂടി പ്രസവിച്ചു.??? ആ കുട്ടികൾ ആരൊക്കെ???. ഇപ്പോഴും മേരി, "കന്യക" തന്നെ ആണോ??. ആണെങ്കിൽ അതെങ്ങനെയാണ് ????. 🔹{ഒക്ടോബർ ഒന്നാം ആഴ്ച.} 🔸Text -പ്രകാരം മേരിയുടെ അത്ഭുതകുട്ടിയെ എങ്ങനെയാണ് "ഏശു" എന്ന് വിളിക്കുന്നത്‌????. അത് ദൈവ വിരുദ്ധം അല്ലേ????.അതോ അത് വീട്ടിലിട്ട പേര് ആണോ?? ഒഫീഷ്യൽ പേര് എന്താണ്??? മത്തായി 1:23-ലും ,യെശയ്യ 7:14-ലും എന്തു പേര് വിളിക്കണമെന്നാണ് കൃത്യമായി നിഷ്കർഷിച്ചിരിക്കുന്നത് ???? ബൈബിളിലെ ദൂതന്റെ കല്പന മാറ്റാൻ ആർക്കെങ്കിലും അധികാരം ഉണ്ടോ ??.... 🤣[ വെയ് രാജാ വെയ്, ഒന്നു വച്ചാൽ 10, പത്തു വച്ചാൽ നൂറ്. വെയ് രാജാ വെയ്, ആർക്കും വയ്ക്കാം, എവിടെയും വയ്ക്കാം, എപ്പഴും വയ്ക്കാം........വെയ് രാജാ വെയ് ]🤣 ✳️Rejice
Sunil 2026-09-27 14:00:32
Rejice, Mary conceived, " the Word", thru her ears and " The Word was God". She never slept with a male and remained as a virgin. She never had other children. She was ever Virgin. The Arch-angel did not give her any order. Arch-Angel was a messenger, like a postman, of God. The message was of God.
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-09-27 14:19:51
💥🔥Understood Sunil., I remember you explained this before.🔹But how come the Bible clearly says that Jesus has two biological brothers. 🔹Also the name- ഇമ്മാനുവേൽ - what about that Sunil ??. ✳️Rejice
Sudhir Panikkaveetil 2026-09-27 16:22:49
എന്റെ ലേഖനത്തിന്റെ കീഴിൽ എഴുതിയത് കൊണ്ട് മറുപടി തരുന്നു. ശ്രീ റെജിസ് താങ്കൾ എഴുതുന്നതൊക്കെ യുക്തിഭദ്രമാണ്. പക്ഷെ വർഷങ്ങൾക്ക് മുമ്പ് ദൈവം നൽകി എന്ന് പറഞ്ഞു ആരോ ഏൽപ്പിച്ച ഒരു പ്രമാണം അതിന്റെ ആധികാരികത ആർക്കും ഇന്നും തെളിയിക്കാൻ (വിശ്വസിക്കയല്ലാതെ) കഴിയാത്ത സാഹചര്യത്തിൽ നമ്മൾ എന്തിനു നമുക്ക് ഇന്ന് കിട്ടിയ മനോഹര നിമിഷങ്ങളെ അതേച്ചൊല്ലി പാഴാക്കുന്നു. ജീവിതം ആഘോഷമാക്കുക. നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് (മുട്ടുന്യായങ്ങളല്ലാതെ) ആർക്കും മറുപടി തരാൻ കഴിയില്ല. പിന്നെ എന്തിനു സമയം വൃഥാ ചിലവഴിക്കുന്നു ഒരു മുസ്‌ലിം എഴുത്തുകാരൻ എഴുതി ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത ഒരു ദൈവത്തിനുവേണ്ടി എന്നെ എപ്പോഴും സ്നേഹിക്കയും സഹായിക്കുകയും ചെയ്ത അയൽക്കാരനെ ഞാൻ കൊന്നു. പ്രിയ ശ്രീ റെജിസ് എന്റെ അറിവ് വച്ച് പറയുകയാണ് കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത ദൈവത്തിനുവേണ്ടി സമയം കളയരുത്. ഒരു ശക്തി ഉണ്ടായിരിക്കാം അതാരെന്നു ആർക്കും അറിയില്ല. ഇന്നേ വരെ ആരും ഒരു തെളിവ് തന്നിട്ടില്ല. എന്നാൽ നമ്മിൽ തന്നെ ഈശ്വരൻ ഉണ്ട്. അദ്ദേഹത്തെ നമ്മൾ കാണുന്നു.നമ്മൾ അയൽക്കാരനെ സ്നേഹിക്കുന്നു. തത്വമസി. പ്രണയിക്കുക,ജീവിതം ആഘോഷമാക്കുക. ജാതിമത ഭേദമെന്യേ എല്ലാവരും പ്രിയപ്പെട്ടവർ.!! അങ്ങനെ ചിന്തിക്കുമ്പോൾ എല്ലാം സുന്ദരം.
Sunil 2026-09-27 19:00:39
Sudhir, you are one of the reasons that we love Hindus. We Christians and Muslims will insist that our God is the only God and everyone must be killed for the sake of our God.
Sunil 2026-09-27 19:05:10
Rejice, the so called brothers of Jesus in the bible are not biological brothers. The writers of those gospels did a lousy job. In other parts of the bible, the identities of those brothers are explained. They were children of two women and both of them were named Mary.
റെജീസ് നെടുങ്ങാ ഡ പ്പളളി✳️ 2026-09-27 19:32:10
💥🔥എന്നെ സംബന്ധിച്ച്, താങ്കൾ എഴുതിയതു പോലെ തന്നെയാണ് 'ഈശ്വരൻ' എന്ന സങ്കല്പം. ദിവസവും അതു പോലെ തന്നെ 'അതിനെ' ഞാൻ ജീവിക്കുന്നു കാവ്യാത്മകമായി, കൃതജ്ഞതയോടെ, ഓരോ നിമിഷവും. എപ്പോഴും ആസ്വദിക്കുന്നു ഈ വിലമതിക്കാനാവാത്ത ജീവിതത്തെ അതിന്റെ മൊത്തം നിറവിൽ. എന്റെ ജീവിതം എല്ലാവരുടെയും ജീവിതം കൂടിയാണ് ശ്രീ സുധീർ.. പക്ഷേ ആരെങ്കിലും ഒരു പാട്ട കഥയുടെ പേരും പറഞ്ഞ് സ്വയം വഞ്ചിക്കുകയും, മറ്റുള്ളവരെ കൂടി വഞ്ചിക്കുകയും ചെയ്യുന്നത് കാണുമ്പോൾ, ഒരു സമൂഹ ജീവി എന്ന നിലയിൽ ഞാൻ അവരോടു ചോദിക്കും 'ഇത്രയും ലളിതവും മനോഹരവുമായ ഈ ജീവിതത്തെ എന്തിന് ഇത്ര സങ്കീർണ്ണമാക്കുന്നു'വെന്ന്. അത്രയേ ഞാൻ ചെയ്യുന്നുള്ളൂ. 'വ്യക്തിപരമായി' ആരും ഇതുവരെയും കാണുകയോ കേൾക്കുകയോ അറിയുകയോ ചെയ്യാത്ത ആ 'മഹാ പ്രാപഞ്ച്ചീക ബോധത്തെ' ഒരു കൂട്ടം "ഗുഹാ മനുഷ്യർ" ഗോത്രീയ ചിന്തയ്ക്കടിമപ്പെട്ട് ഹൈജാക്ക് ചെയ്ത് ഒരു പേരിട്ട് ചുരുക്കി തങ്ങളുടെ വരുതിയിൽനിർത്തി മേനി നടിക്കാൻ വിഫലമായ ശ്രമം നടത്തുമ്പോൾ, അവരോട് 'തത്വമസി' എന്നു പറയാൻ ഞാൻ ശ്രമിക്കുന്നു. നാം അതിൽ തന്നെയാണ്, നാം അതിന്റെ ഭാഗം തന്നെയാണ്, അത് നമ്മളിലാണ് , അത് ഈ പ്രപഞ്ചം മൊത്തം നിറഞ്ഞു നിൽക്കുന്നു ,എന്നൊക്കെ മാത്രമേ ഞാൻ പറയുന്നുള്ളൂ....നമ്മുടെ, നമ്മളിലെ 'നമ്മളത്വം' ആണ് 'അത് ' എന്ന് പറയാൻ ശ്രമിക്കുന്നു. "അതിനെ" മറ്റൊന്നുമായി ചുരുക്കരുതേ എന്നാണ് മാത്തുള്ള പോലുള്ളവരോടുള്ള എന്റെ അപേക്ഷ. അക്ഷരങ്ങളിലൂടെയുള്ള എന്റെ വലിയ വായിലുള്ള കരച്ചിൽ ആണിത്, നിലവിളിയാണിത്. ഈ മനോഹര തീരത്തു ജീവിക്കാൻ ഒരിക്കൽ മാത്രം വീണു കിട്ടുന്ന ഈ സുവർണ്ണാവസരം ,പിച്ചും പേയും പറഞ്ഞ് ആരും പാഴാക്കരുതേ എന്നുള്ള ലളിതമായ അഭ്യർത്ഥനയാണ് എന്റെ ഈ എഴുത്തുകളെല്ലാം.💪. അത്ര മാത്രം. ആരോടും വിദ്വേഷമോ ,ശത്രുതയോ, 'വരേണ്യ Class' ചിന്തയോ ശകലം പോലുമില്ല. നാം എല്ലാവരും ഭൂമി എന്ന ഈ വലിയ വീട്ടിലെ താൽക്കാലീക താമസക്കാർ മാത്രമെന്ന് അറിയുന്ന ഒരാളായ ഞാൻ എന്തിന് ആരോടെങ്കിലും അസ്വാരസ്യം വച്ചു പുലർത്തണം????. നാമെല്ലാം ഒരേ നക്ഷത്രത്തിന്റെ ധൂളി...ആരും -ഒന്നു കൊണ്ടും പുലിയും അല്ല പുഴുവും അല്ല.... ഓരോ നിമിഷത്തിനും പൊന്നും വിലയുള്ള നല്ല നമ്മൾ.💪💪💪💪 ✳️റെജീസ്
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-27 19:48:50
💥🔥അതും സമ്മതിച്ചു. I got that. ദൈവ ദൂതൻ യഹോവയുടെ കൃത്യമായ Mandate കൊടുത്തിട്ടും 'ഇമ്മാനുവേൽ' എന്ന പേര് ഉപേക്ഷിക്കാൻ കാരണം എന്താണ്??? എന്തിന് 'ഏശു' എന്ന പേര് ഉപയോഗിക്കുന്നു.??? ആരാണ് ആ കല്പന Violate ചെയ്തത്??? ♦️സത്യം, സുനിൽ പറഞ്ഞതു പോലെ ഞങ്ങളുടെ "യഹോവാപാർട്ടി" യിൽ പെടാത്തവരെയെല്ലാം കാണുന്നിടത്തു വച്ചു കൊല്ലാനാണ് ഞങ്ങളുടെ ദൈവം ഞങ്ങളോട് കല്പിച്ചിരിക്കുന്നത് പണിക്ക വീട്ടിലേ.... നല്ല നിലയിൽ ലാഭകരമായി പ്രവർത്തിക്കുന്ന ഞങ്ങളുടെ സഹോദരീ സ്ഥാപനമായ ഇസ്ലാമും ആ 'ദൈവീക' കല്പന തന്നെയാണ് ശിരസ്സാവഹിക്കുന്നതും . റെജീസ് ✳️
Sunil 2026-09-27 22:51:05
Rejice, before exodus, the Jewish Gods were mostly of El family. Jews were not monotheists at that time. Elohim, Elion and the most senior God was El Shaddai. Several Jewish names were with El, like Gabriel, Michael, Samuel, Ezekiel etc etc. After exodus Jehovah became their God and he made them monotheists. Before Jehovah's time, Jews loved and adored Asherah who was wife of all El Gods. Asherah was their Goddess of flowers, fruits and plants. After Moses, Asherah was pictured as an evil Goddess. Jews were divided into two groups Elohists and Yahwists. Patriarch of Elohists was El Shaddai who told Abram that his name is no more Abram but Abraham. He was considered as the God of Abraham, Isaac and Jacob. When Moses asked the identity of Jehovah, He replied" I am who I am ". If Jehovah was truthful at that time, Moses would have thrown him out. Eventually Yahwists became more powerful among Jewish. Their names of leaders became Jehovah derivatives like Isaiah or Jeremiah. Immanuel was an El god derivative and changed to Jesus a Jehovah derivative .
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-27 23:18:07
💥🔥ശ്രീ.സുധീറിനെ പോലുള്ളവരെ കൊണ്ടു നിറഞ്ഞിരിക്കുന്ന ഒരു കൂട്ടരാണ് ഹിന്ദുക്കൾ. {പടല പിണക്കങ്ങൾ ഉണ്ടെന്നുള്ള വസ്തുത മറക്കുന്നില്ല. } ഒരു അഞ്ചു ശതമാനമോ മറ്റോ കാണുമായിരിക്കും അവരിൽ ഫണ്ടമെന്റലിസ്റ്റുകൾ. അവർ അവരുടെ വഴിക്കു അങ്ങ് പൊക്കൊളുകയും ചെയ്യും. എന്നാലോ കഥ മൊത്തത്തിൽ അങ്ങ് മാറുകയാണ് ഇസ്ലാമിലോട്ടും ക്രൈസ്തവതയിലോട്ടും വരുമ്പോൾ.‼️. ഒരു അവസരം കിട്ടാത്തതു കൊണ്ടു മാത്രം ക്രിസ്ത്യാനി പമ്മി ഇരിക്കുന്നു.👹.പക്ഷേ ഇസ്ലാം - അവൻ അഴിഞ്ഞടുകയാണ്. കാരണം, {ഈ രണ്ടു കൂട്ടരുടെയും} വർഗ്ഗീയ വിഷം കൊണ്ടു നിറഞ്ഞിരിക്കുന്ന ഒരു Text ആണ് അവരെ നയിക്കുന്നത്. ആയതിനാൽ ഇസ്ലാമിലും ക്രിസ്തിയാനിറ്റിയിലും 95 ശതമാനം ആളുകളും വർഗീയതയും, ജിഹാദിസവും തലയ്ക്ക് പിടിച്ചു നടക്കുന്നവരാണ്. "എന്റേതാണ് ശരി, എന്റേത് മാത്രമാണ് ശരി മറ്റെല്ലാം വെറും ചുമ്മാ" - ഈ വർഗ്ഗീയ ചിന്തയല്ലേ എല്ലാ തിന്മയുടെയും, എല്ലാ യുദ്ധങ്ങളുടെയും മാതാവ്??? ഒട്ടും inclusive അല്ലാത്ത ഭീകര ജീവികൾ. അതിനു ഞാൻ കുറ്റപ്പെടുത്തുന്നത് ആ പുസ്തകത്തെയാണ്, അതിൽ എഴുതിവച്ചിരിക്കുന്ന ക്രിമിനൽ വരികളെ മാറ്റാൻ സമ്മതിക്കാത്തവരെയാണ്, ആ പുസ്തകം Update ചെയ്യാൻ വിസ്സമ്മതിക്കുന്നവരെയാണ്. മതം എത്ര മാത്രം നേർപ്പിച്ച് ഉപയോഗിക്കുന്നുവോ, മനുഷ്യ രാശിക്കു അത്രയേറെ ദോഷഫലങ്ങൾ കുറഞ്ഞു കിട്ടും. ക്രിസ്തിയാനികളിൽ എനിക്ക് ഒരു നേരിയ, വളരെ നേരിയ പ്രതീക്ഷ ഉണ്ട്‌. പക്ഷേ ഇസ്ലാം... അത് കയ്യീന്നു പോയ സാധനമാണ്. കഴിവതും അകലം പാലിക്കുക...... ✳️Rejice ജോൺ
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-09-28 08:50:19
💥🔥ശരി സുനിലേ.... Agreed 💯 . പക്ഷെ ഇപ്പോഴും ആ വാക്യം വ്യക്തമായി ലിഖിതപ്പെടുത്തിയ , ആ പ്രത്യേക പുസ്തകം കഷത്തിൽ വച്ചു കൊണ്ട് ഏശു എന്ന് അഭിസംബോധന ചെയ്യുന്നത് എങ്ങനെയായാലും ശരിയല്ലല്ലോ. പുസ്തകത്തിൽ ഒന്ന്, പ്രവർത്തിയിൽ മറ്റൊന്ന്. ഇത് മനസ്സിലാക്കാൻ Doctorate ഒന്നും വേണമെന്നില്ല. Anyway thanks for the informative 'imprints'. 👍🤣 Rejice 🔆
Sunil 2026-09-28 12:45:58
Rejice, Andrew may be able to elaborate more. Our priests, bishops or pastors may not be of any use.
ജെ.മാത്യു 2026-09-28 13:16:41
വികലമായ വാദത്തിന് പിന്തുണതേടി സുnil ഉം റെജിയന്മാരും അന്ത്രയോസിനെ നോക്കിയിരിക്കുകയാണ്. അന്ത്രയോസിനെ കാണാനുമില്ല. ഇനി എന്തുചെയ്യും.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-28 14:11:42
💥🔥പ്രഥമനും, ഏറ്റവും പ്രീയപ്പെട്ടവനും അല്ലേ അന്ത്രയോസ്‌.....??. അന്ത്രയോസിന്റെ വസ്ത്രത്തിന്റെ തൊങ്ങൽ ഏൽക്കാനോ, അയാളുടെ ചെരുപ്പിന്റെ വാർ അഴിക്കാനോ യോഗ്യതയുള്ള ഒരാളും 'കേരളംമലയാളികളുടെ' ഇടയിൽ, ഇന്ന് വടക്കേ അമേരിക്കയിൽ ജീവിച്ചിരിപ്പില്ല എന്ന് ശ്രീ. മാത്യു ഇതിനാൽ അറിഞ്ഞു കൊൾക. ‼️ Rejice🔆
Jayan varghese 2026-09-28 15:44:36
ഗോത്ര കാലം മുതൽ നിലവിലുള്ള ദൈവ സങ്കൽപ്പങ്ങൾക്ക് യുക്തമായ ഒരു നിർവചനം നൽകാൻ യാതൊരു കുപ്പായക്കാർക്കും തൊപ്പിക്കാർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന സത്യം നില നിൽക്കുമ്പോളും ആയതിനുള്ള സൈദ്ധാന്തിക സമസ്യാ പൂരണങ്ങൾ ആദ്യം പുറത്തു വന്നത് എന്റെ എഴുത്തുകളിലൂടെയാണെന്നാണ് എന്റെ അവകാശ വാദം. ( തെറ്റാണെങ്കിൽ തെളിയിക്കാം ) വൈവിധ്യവസ്ഥയിലുള്ള പ്രപഞ്ച കഷണങ്ങളിൽ ഒന്ന് മാത്രമായ മനുഷാവസ്ഥയിൽ ദൃശ്യ / ശ്രവ്യ / സ്പർശ്യ സാധ്യതകൾക്ക് അതീതമായി ബോസ് നിലവാരത്തിൽ നില നിൽക്കുന്ന ഒരു ബോധാവസ്ഥ സ്ഥൂലം എന്ന ഈ മനുഷ്യ കഷ്ണത്തെ നിയന്ത്രിക്കുന്നത് പോലെ ഈ കഷണത്തിന്റെ വലിയ കഷണമായ പ്രപഞ്ചത്തെയും നിയന്ത്രിക്കുന്നുണ്ട് - അഥവാ ഉണ്ടാവണം - എന്ന വാദമാണ് ഞാൻ മുന്നോട്ടു വച്ചിട്ടുള്ളത്. ഇ മലയാളിയുടെ പുറങ്ങളിൽ തന്നെ ഈ വാദം പലപ്പോളായി പ്രസിദ്ധീകരിച്ചു വന്നതിനു ശേഷം ഒളിഞ്ഞും തെളിഞ്ഞും പല സുഹൃത്തുക്കളും ഇത് തങ്ങളുടെ നിലപാടുകളാക്കി എഴുതിക്കണ്ടു. എനിക്ക് സന്തോഷമേയുള്ളൂ. എങ്കിലും ഉഴുതുകൊണ്ടു നിന്ന കാളയെ കള്ളൻ കൊണ്ടുപോയി എന്ന നിലയിൽ ഇത് കാണുമ്പോൾ ഒരു വിഷമം. ജയൻ വർഗീസ്.
ജെ. മാത്യു 2026-09-28 15:46:57
അന്ത്രയോസ് റെജിയന്മാർക്കും സുnil ലിനും കൺകണ്ട ദൈവമായിരിക്കും എന്നാൽ സത്യ വിശ്വാസികളെ സംബന്ധിച്ച് അന്ത്രയോസ് ഒരു വിഷയമെയല്ല. കാരണം അധികാരവും ശക്തിയുമുള്ള അനേകം അന്ത്രയോസുമാരെ നേരിട്ടാണ് ക്രിസ്തീയ സഭ വളർന്നത്. ഒരു പാതാള ഗോപുരത്തിനും അതിനെ തകർക്കാൻ കഴിയില്ല.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-28 22:23:28
💥🔥സത്യം, ശ്രീ. ജെ. മാത്യു ‼️. ഇല്ലാത്ത ഒന്നിനെ തകർക്കുക - അതത്ര എളുപ്പമല്ല ; കാരണം,തകർക്കാൻ ആദ്യം എന്തെങ്കിലും അവിടെ ഉണ്ടായിരിക്കണം . മനുഷ്യ തലച്ചോറിന്റെ കഥാ പാത്ര സൃഷ്ടികളായ പിശാജ്, മറുത, ദൈവം,ബാധ, യക്ഷി, മാടൻ ഇതിനെയൊന്നും നരകത്തിനെന്നല്ല, സ്വർഗ്ഗ സിഹാസനങ്ങൾക്ക് പോലും തകർക്കാനാവില്ല. കാരണം ഇതെല്ലാം മനുഷ്യൻ വിശ്വസിച്ച് നിലവിൽ വരുത്തുന്നതാണ്. അത്രയ്ക്കും പൈശാജീകനായ ഒരുവന് മാത്രമേ ഇങ്ങനെയൊരു ദൈവത്തെ മനസ്സിൽ സങ്കൽപ്പിക്കാനാവൂ ശ്രീ. മാത്യു. മനുഷ്യൻ തന്റെ സാദൃശ്യത്തിലും,രൂപത്തിലും പ്രതിഛായയിലും സങ്കൽപ്പിച്ച് സൃഷ്ടിച്ചെടുത്ത ദൈവത്തിനെ എന്തിന് തകർക്കണം???. ആ സാധു ജീവി, ആ മിണ്ടപ്രാണി അവിടെങ്ങാനും പറ്റിപിടിച്ച് ഇരുന്നോട്ടെ , ആർക്കുണ്ടു ചേതം??? പിന്നെ, മാത്യുവിന് സമയം കിട്ടുകയാണെങ്കിൽ എന്നെങ്കിലും ഒരുദിവസം അതിനെ e.malayalee യിൽ ഒന്നു കൊണ്ടുവന്ന് എല്ലാവരെയും ഒന്നു കാണിച്ചാൽ നന്നായിരുന്നു. ഇല്ലെങ്കിലും കുഴപ്പമില്ല. വെറുതെ ഒരു ആഗ്രഹം പറഞ്ഞു എന്നേയുള്ളൂ. നടക്കില്ലെന്നറിയാം, എന്നാലും..... ഒന്നു കാണാനുള്ള കൊതി കൊണ്ടു പറഞ്ഞതാ, കാര്യമാക്കണ്ട. 🤣 ✳️Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക