Image

നൈന മണ്ണഞ്ചേരിയുടെ ഓർമ്മക്കുറിപ്പുകൾ ഒക്ടോബർ 2-ന് പ്രകാശനം ചെയ്യും

Published on 26 September, 2026
നൈന മണ്ണഞ്ചേരിയുടെ ഓർമ്മക്കുറിപ്പുകൾ ഒക്ടോബർ 2-ന് പ്രകാശനം ചെയ്യും

ആലപ്പുഴ: സാഹിത്യകാരൻ നൈന മണ്ണഞ്ചേരിയുടെ ഓർമ്മക്കുറിപ്പുകൾ-- ‘’മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ’’-- 
എഴുത്തുകാരനും പ്രസാധകനുമായ നൂറനാട് മോഹൻ ചേർത്തല താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.എം പ്രമോദിന് നൽകി  ഒക്ടോബർ രണ്ടിന് പ്രകാശനം ചെയ്യും.

ആലപ്പുഴ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റും സാഹിത്യകാരനുമായ അലിയാർ മാക്കിയിൽ പുസ്തക പരിചയം നടത്തും,ആലപ്പുഴ ജില്ലാ ലൈബ്രറി വികസന സമിതി പുസ്തകോത്സവത്തോട് അനുബന്ധിച്ച് ആലപ്പുഴ എസ്.ഡി.കോളേജിൽ നടക്കുന്ന പുസ്തകപ്രകാശന സമ്മേളനം കെ.ജി.മോഹനൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ പ്രമുഖ കഥാകൃത്ത് പി.ജെ.ജെ.ആന്റണി ഉൽഘാടനം ചെയ്യും.


അഡ്വ. സഫിയ സുധീർ,ഹരീന്ദ്രനാഥ് തായങ്കരി,കെ.പി.കൃഷ്ണദാസ്,കെ.എ.സുലൈമാൻ എന്നിവർ സംസാരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക