
വാഷിംഗ്ടൺ : 2024 ലെ തിരഞ്ഞെടുപ്പുകൾക്കു മുൻപ് പ്രചാരണ വേളയിൽ എല്ലാ അമേരിക്കകാർക്കും ധന സഹായം ലഭിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പല തവണ ഈ വാഗ്ദാനം ട്രംപ് പല തവണ ആവർത്തിച്ചിരുന്നു എങ്കിലും ഇത് വരെ ആർക്കും ഒരു സഹായവും ലഭിച്ചിട്ടില്ലഎന്ന് ആരോപണം ഉയരുന്നു.
ഇടക്കാല തിരഞ്ഞെടുപ്പിന്റെ തീയതി അടുത്ത് വരുമ്പോൾ വീണ്ടും അമേരിക്കക്കാർക്ക് ധന സഹായം ലഭിക്കുമെന്ന് ട്രംപും വൈസ് പ്രസിഡണ്ട് ജെ ഡി വാൻസും ആവർത്തിച്ചു പറയുന്നു. ഇതിനിടയിൽ റോയിട്ടേഴ്‌സ് ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തി. പ്രസിഡണ്ട് ട്രംപ് ഇറാന് എതിരെ ഒരു പുതിയ വ്യോമ ആക്രമണത്തിന് തയ്യാറെടുത്തിരുന്നു എന്നും അവസാന നിമിഷത്തിൽ ഇത് വേണ്ടെന്നു വയ്ക്കുക ആയിരുന്നു എന്നുമാണ് റോയിട്ടേഴ്‌സ് പറഞ്ഞത്. സൗദി, യെമെനി നേതാക്കളുടെ അഭ്യർത്ഥന മാനിക്കാതെ പിൻവാങ്ങുവാനുള്ള തന്റെ തീരുമാനനവുമായി ട്രംപ് മുന്നോട്ടു പോകുകയായിരുന്നു. എന്നാൽ ഹൂതി സൈന്യം അപ്പോഴും തങ്ങളുടെ യെമെനിലെ അധിനിവേശം മുന്നോട്ടു കൊണ്ടു പോയി. ഈ സമയത്തു ട്രംപ് സ്വയം പ്രഖ്യാപിച്ച 'ഡിസൈഡിങ് മോഡി'ലേക്ക് കടക്കുകയായിരുന്നുഎന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുദ്ധം അവസാനിപ്പിക്കുവാൻ മൂന്നു പോംവഴികളാണ് ട്രംപ് പറഞ്ഞത്: 'ചർച്ചകളിലൂടെ ഒരു സമാധാന കരാർ ഉണ്ടാക്കുക, ഇറാന് മേൽ കടുത്ത സാമ്പത്തിക സമ്മർദ്ദം ചെലുത്തി അവരെ ഒരു സന്ധിയിലേക്കു നയിക്കുക, ഇത് രണ്ടും നടന്നില്ലെങ്കിൽ ഒരു മിലിറ്ററി ആക്രമണത്തിലൂടെ ഇറാനെ പരാജയപ്പെടുത്തുക.' ithinidayil യുണൈറ്റഡ് നേഷൻസ് അസെംബ്ലിയിൽ പങ്കെടുക്കുവാൻ എത്തുന്ന ഗൾഫ് നേതാക്കളുമായി ട്രംപ് ചർച്ച ചെയ്തു പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നുണ്ട് .
വൈസ് പ്രസിഡണ്ട് ജെ ഡി വാൻസ് ട്രംപ് ഭരണകൂടത്തിന്റെ ആഭ്യന്തര, സാമ്പത്തിക റെക്കോർഡ് ഉയർത്തിക്കാട്ടി വോട്ടർമാർ ട്രംപിന്റെ അജണ്ട നടപ്പിലാക്കാൻ കൂടുതൽ സമയം നൽകണം എന്ന് അഭ്യർത്ഥിച്ചു. നോർത്ത് കരോലിനയിൽ പര്യടനം നടത്തി വാൻസ് ഫെഡറൽ തൊഴിൽ മേഖലയിൽ വന്ന കുറവും സ്വകാര്യ, മേഖലയിൽ യു എസ് പൗരന്മാർക്കു ലഭിച്ച കൂടുതൽ തൊഴിൽ അവസരങ്ങളും ഉയർത്തിക്കാട്ടി വോട്ടർമാരുടെ താല്പര്യം ഈ ഭരണകൂടത്തിന് അനുകൂലമാക്കാൻ ശ്രമിച്ചു. 3 ലക്ഷം ഫെഡറൽ തൊഴിൽ അവസരങ്ങളും 100% ഈ തൊഴിൽ അവസരങ്ങൾ യു എസ് പൗരന്മാർക്കാണ് ലഭിച്ചത് എന്നും വാൻസ് പറഞ്ഞു. ഈ അവകാശവാദം ഗവണ്മെന്റ് ഡേറ്റയിലൂടെ സ്ഥിരീകരിക്കപ്പെടേണ്ടതായുണ്ട്. 5,000 ഡോളറിന്റെ ട്രംപ് ഡിവിഡന്റ്' ഗവെർമെന്റിനു താങ്ങാനാവുമോ എന്ന കാര്യവും ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതായി ഉണ്ട്. ഇതിനെ അനുകൂലിക്കുന്നവർ ഇതൊരു ഡയറക്റ്റ് പേമെന്റായി ഗ്രോസറി വാങ്ങുവാനും, ഹാവ്സിങ്ങിനും, കടം വീട്ടാനും, ഇന്ധന ചിലവിനും ഉപയോഗിക്കുവാൻ കഴിയുന്ന വിധത്തിൽ നൽകിയാൽ നന്നായിരിക്കുമെന്ന് പറയുന്നു.
ഏറ്റവും വലിയ പ്രശനം അർഹതപ്പെട്ടവർക്ക് മാത്രമായി ഈ സഹായം എത്തിക്കുവാൻ കഴിയണം എന്നതാണ്. ഒബാമ കെയർ പോലെയുള്ള ഫെഡറൽ പദ്ധതികളുടെ പ്രയോജനം അനർഹരായ അനവധി പേർക്ക് ഇപ്പോഴും ലഭിക്കുന്നതായി ആരോപണം ഉണ്ട്. ശമ്പളം, വേതനം. പ്രതിഫലം എന്നിവ രേഖകൾ ഇല്ലാതെ വാങ്ങി പ്രതിവർഷ വരുമാനം വളരെ കുറച്ചു കാണിച്ചു പാവപ്പെട്ട വർക്കായുള്ള പലതരം ആനുകൂല്യങ്ങൾ വാങ്ങുന്ന മില്യൺ കണക്കിന് ഗുണ ഭോക്താക്കളുണ്ട് എന്ന് ആരോപണം ഉണ്ട്. കൃത്യമായ പരിശോധനകളോ, ഓഡിറ്റിംഗോ ഈ ആനുകൂല്യങ്ങളുടെ വിതരണത്തിൽ ഉണ്ടാകുന്നില്ല എന്നും പരാതികൾ ഉയരുന്നുണ്ട്.