Image

വി വി ഐ പിയായി വളരുന്ന അലെക്കിനെ കുറിച്ചു ഉഷാ വാൻസ്‌ (പിപിഎം)

Published on 26 September, 2026
വി വി ഐ പിയായി വളരുന്ന അലെക്കിനെ കുറിച്ചു  ഉഷാ വാൻസ്‌   (പിപിഎം)

അലെക്കിനു സീക്രട്ട് സർവീസ് കാവൽ. മറ്റു മൂന്നു മക്കൾക്കും അതുണ്ടായിരുന്നില്ലെന്നു ഉഷാ വാൻസ്‌ ഓർമിക്കുന്നു.

കാരണം ലളിതം: ജെ ഡി വാൻസ്‌ ഇപ്പോൾ വൈസ് പ്രസിഡന്റ്, ഉഷ രണ്ടാം വനിത. ജൂലൈ 19നു ജനിച്ച അലെക് അങ്ങിനെ വി വി ഐ പി ആയി വളരുന്നുവെന്നു ഉഷ (40) 'ഡെയ്‌ലി വെയറി'നോട് പറഞ്ഞു.

അലെക് എപ്പോഴും തന്റെ കൂടെ തന്നെ ഉള്ളതു കൊണ്ടു യാഥാർഥത്തിൽ മറ്റു സുരക്ഷയൊന്നും ആവശ്യമില്ലെന്നു ഉഷ പറഞ്ഞു. "ഒരു തരത്തിൽ ഇതു വിചിത്രമെന്നു തോന്നുകയാണ്."

അലെക് നീൽ വാൻസ്‌ 150 വർഷത്തിനിടയിൽ അധികാരത്തിലുള്ള വൈസ് പ്രസിഡന്റിനു ജനിക്കുന്ന ആദ്യത്തെ കുട്ടിയാണ്. 1870ൽ വൈസ് പ്രസിഡന്റ് ആയിരുന്ന ഷുയ്‌ലർ കോൾഫാക്സിനും എലെൻ കോൾഫാക്സിനും ജനിച്ച ഷുയ്‌ലർ കോൾഫാക്സ് മൂന്നാമനാണ് ആദ്യത്തെ കുട്ടി.

കുഞ്ഞിനേയും കൊണ്ടു ജനമധ്യത്തിൽ ഇറങ്ങുന്നത് വെല്ലുവിളിയാണെന്നു ഉഷ പറഞ്ഞു. "ആളുകൾ പൊതുവെ സഹായിക്കാൻ മനസുകാട്ടിയിട്ടുണ്ട്."

അലെക്കിന്റെ മൂത്തവർ ഇവാൻ (9), വിവേക് (6), മിറാബെൽ (4) എന്നിവരാണ്. അതിൽ ഇവാൻ ആണ് കുഞ്ഞനുജനോട് ഏറ്റവും അടുപ്പം കാട്ടുന്നതെന്ന് ഉഷ പറയുന്നു. മിറാബെലിനും ഉഷാറാണ്.  

ജെ ഡി വാൻസോ? "വൈസ് പ്രസിഡന്റ് എന്ന ചുമതല ഉണ്ടെങ്കിലും പിതാവെന്ന നിലയ്ക്ക് ഇപ്പോഴും അലെക്കിനോട് അടുത്തു തന്നെയുണ്ട് അദ്ദേഹം."  

Usha discusses infant's VVIP life 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക