
ഓസ്റ്റിൻ, ടെക്സസ്: ആത്മീയ നവീകരണവും, ദൈവവചനത്തിലൂടെ ആഴത്തിലുള്ള വിശ്വാസാനുഭവവും ലക്ഷ്യമാക്കി ഓസ്റ്റിനിലെ PDM Renewal Center-ൽ മൂന്ന് ദിവസത്തെ എൽ റൂഹാ ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നു. 2026 ഒക്ടോബർ 9, 10, 11 (വെള്ളി, ശനി, ഞായർ) തീയതികളിലാണ് കൺവെൻഷൻ നടക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ആരംഭിച്ച് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിവരെ ശുശ്രൂഷകൾ തുടരും.
കോഴിക്കോട് കടലുണ്ടിയിലെ എൽ റൂഹാ ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുവും ശുശ്രൂഷകനുമായ ഫാ. റാഫേൽ കൊക്കാടൻ CMIയാണ് കൺവെൻഷനിലെ പ്രധാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്. ദൈവവചന പ്രഘോഷണത്തോടൊപ്പം രോഗശാന്തിക്കുള്ള ശുശ്രൂഷയും ആത്മീയ നവീകരണത്തിനായുള്ള പ്രാർത്ഥനകളും കൺവെൻഷന്റെ ഭാഗമായി നടക്കും.
ദൈവവചനത്തിലൂടെ ജീവിതത്തിന് പുതിയ ദിശാ ബോധം വിണ്ടെടുക്കുവാൻ
ദൈനംദിന ജീവിതത്തിലെ തിരക്കുകൾക്കും ഉത്തരവാദിത്വങ്ങൾക്കും നടുവിൽ ദൈവവുമായി കൂടുതൽ ആഴത്തിലുള്ള ബന്ധത്തിലേക്ക് വളരാനും വിശ്വാസജീവിതത്തെ പുതുക്കാനും ആഗ്രഹിക്കുന്നവർക്ക് ഈ കൺവെൻഷൻ ഒരു ആത്മീയ അവസരമാകുമെന്ന് പങ്കെടുത്തവർ അറിയിച്ചു.

“ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ” എന്ന യോഹന്നാൻ സുവിശേഷത്തിലെ തിരുവചനം ആധാരമാക്കി, ദൈവസന്നിധിയിൽ കൂടുതൽ സമയം ചെലവഴിക്കാനും ദൈവവചനം ശ്രവിക്കാനും പ്രാർത്ഥനയിലൂടെ ആത്മീയമായി ശക്തിപ്പെടാനും കൺവെൻഷൻ അവസരമൊരുക്കും.
ദൈവവചന പ്രഘോഷണം, ദിവ്യകാരുണ്ണ്യ ആരധാന, വിശുദ്ധ കുർബ്ബാന, കുമ്പസാരം, വീടുതൽ പ്രാർത്ഥന, ആത്മീയ പങ്കുവെപ്പ്, രോഗീകൾക്കുള്ള പ്രത്യേക പ്രാർത്ഥനകൾ തുടങ്ങിയ ശുശ്രൂഷകളിലൂടെ വിശ്വാസികൾക്ക് തങ്ങളുടെ ജീവിതാനുഭവങ്ങളും പ്രയാസങ്ങളും ദൈവസന്നിധിയിൽ സമർപ്പിച്ച് അനുഗ്രഹത്തിനായി പ്രാർത്ഥിക്കാം.
എല്ലാവർക്കും സ്വാഗതം

കുടുംബസമേതം കൺവെൻഷനിൽ പങ്കെടുക്കാനും ആത്മീയ നവീകരണത്തിന്റെ ഈ അവസരം പ്രയോജനപ്പെടുത്താനും സംഘാടകർ ആഹ്വാനം ചെയ്തു. ജീവിതത്തിലെ വിവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവർക്കും ദൈവസന്നിധിയിൽ കൂടുതൽ സമയം ചെലവഴിച്ച് വിശ്വാസം പുതുക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ ശുശ്രൂഷയിൽ പങ്കുചേരാം.
സ്ഥലം:
PDM Renewal Center
8701 Burleson Manor Rd,
Manor, TX 78653
തീയതി: 2026 ഒക്ടോബർ 9, 10, 11
സമയം: വെള്ളി 3:00 PM മുതൽ ഞായർ 2:00 PM വരെ
ശുശ്രൂഷകൻ: ഫാ. റാഫേൽ കൊക്കാടൻ CMI
എൽ റൂഹാ ധ്യാനകേന്ദ്രം, കടലുണ്ടി, കോഴിക്കോട്
കൺവെൻഷനിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് www.pdmaustin.org എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്:
+1 408 643 4988
+1 832 758 1080
+1 425 443 2640
ദൈവവചനത്തിന്റെ വെളിച്ചത്തിലും പ്രാർത്ഥനയുടെ ശക്തിയിലും ആത്മീയമായി നവീകരിക്കപ്പെടാനുള്ള ഈ അനുഗ്രഹീത അവസരത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. 🙏
സ്നേഹപൂർവം
Preachers of Divine Mercy
Austin, USA