Image

പ്രിയ സഖി ലാനേ, കേൾക്കു (സുധീർ പണിക്കവീട്ടിൽ)

Published on 26 September, 2026
പ്രിയ സഖി ലാനേ, കേൾക്കു (സുധീർ പണിക്കവീട്ടിൽ)

ആരു വായിക്കും, ആരു വായിക്കും 
കേൾവി കേൾക്കാത്തോർ എഴുതുമ്പോൾ 
പോരെങ്കിൽ പരിഹാസ മുദ്രയും 
പേറി നിൽക്കുന്നൊരാകുമ്പോൾ 
എന്തെഴുതിയാലും കൊള്ളുകില്ലെന്ന
മുൻവിധിക്കാരാണേറെയും 
ആരു സൃഷ്ടിച്ചു  ഈ ദുരവസ്ഥ 
ആരു മൂലം മൂല്യശോഷണം 
അശ്വമെന്നു നടിക്കും ഗർദ്ദഭം
കുങ്കുമവും ചുമക്കുന്നോ?
തല്ലുകൊണ്ട് പൊളിഞ്ഞതോ പുറം 
തല്ലിപ്പൊളി സ്ഥായിഭാവമോ 
കാലമാടന്മാർ തല്ലുന്നു പാവം 
കഴുതയെ ദയയില്ലാതെ
വായനക്കാർക്കില്ലൊട്ടു നേരമ-
വർക്കില്ലേ നൂറു കാര്യങ്ങൾ 
ടി വി യും നീണ്ടു നീണ്ടു പോകുന്ന 
സീരിയൽ കാട്ടും സി ഡി യും 
സോഡാ വീഴ്ത്തി മിനുസമാക്കിയ 
വിസ്കിയും കയ്യിൽ സിഗരറ്റും 
ഊർന്നു പോകാതെപ്പോഴും 
കാത്തു സൂക്ഷിക്കുന്നൊരു ഐഫോണും 
ബാങ്കിലെന്നും കുമിഞ്ഞുകൂടുന്ന 
ഡോളറിന്റെ ലഹരിയും 
പൊട്ടു തൊട്ടവൾ മുട്ടി മുട്ടി 
കൊടിയേറ്റിടുന്നൊരു വേലയും 
ഇത്തരം ദിനചര്യയുള്ളവർ 
എന്തറിയുവാനീശ്വരാ?? 
പിന്നെയുള്ളൊരെഴുത്തുക്കാർ തമ്മിൽ 
സ്പർദ്ധയുള്ള പിണക്കക്കാർ
ഒരക്ഷരം നല്ലതാരെയും പറ്റി 
ഉരിയാടാൻ മനസ്സില്ലാത്തോർ 
ചത്തു പോകട്ടെ ആങ്ങള -കണ്ണീർ 
വീഴ്ത്തണം നാത്തുൻ എന്നുള്ളോർ

ലാന പോലുള്ള സംഘ (ട) ആനകൾ 
സങ്കടങ്ങളെ കേൾക്കണം !!

ശുഭം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക