Image

വോട്ടർപട്ടിക പുതുക്കലിൽ ഗുരുതര നിയമലംഘനം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

Published on 25 September, 2026
വോട്ടർപട്ടിക പുതുക്കലിൽ ഗുരുതര നിയമലംഘനം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: വോട്ടർപട്ടികയുടെ സമഗ്ര പുതുക്കൽ പ്രക്രിയയിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും നിയമപരമായ ചുമതലകൾ ബോധപൂർവ്വം ലംഘിക്കുകയും ചെയ്തെന്ന് ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം സുപ്രീം കോടതി അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തത്. മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ അറിവോ യോജിപ്പോ ഇല്ലാതെ മുഖ്യ കമ്മീഷണർ ഏകപക്ഷീയമായി നടപ്പിലാക്കിയ തീരുമാനങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും സോഫ്റ്റ്‌വെയർ മാറ്റങ്ങളും ഭരണഘടനാ വിരുദ്ധവും അസാധുവുമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട നടപടികളിൽ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരുടെ വിയോജിപ്പുകൾ അവഗണിച്ച് മുഖ്യ കമ്മീഷണർ ഏകപക്ഷീയമായി മുന്നോട്ടുപോയെന്ന റിപ്പോർട്ടിന് പിന്നാലെയാണ് നിർണ്ണായക നീക്കം. 

വോട്ടർ രജിസ്ട്രേഷനുള്ള ഫോം 6-ൽ ചട്ടവിരുദ്ധമായി വരുത്തിയ മാറ്റങ്ങൾ, വോട്ടർപട്ടികയുടെ ഡാറ്റാബേസ് കേന്ദ്രീകരണം, പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പേരിൽ 16.10 ലക്ഷം വോട്ടർമാരെ തള്ളാൻ അപ്പീൽ നൽകിയത് എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കമ്മീഷണർമാർ 14 തവണ രേഖാമൂലം എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ ഈ ഭൂരിപക്ഷ അഭിപ്രായത്തെ അട്ടിമറിച്ച് മുഖ്യ കമ്മീഷണർ ഏകപക്ഷീയമായി ഉത്തരവുകൾ നടപ്പിലാക്കുകയായിരുന്നുവെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക