
ഹ്യൂസ്റ്റൺ:ആധുനിക മാഗിൻ്റെ ശിൽപ്പികളിൽ പങ്കാളിയും മുൻ ബോർഡ് ഓഫ് ഡയറക്‌ടറും പ്രമുഖ റിയൽട്ടറും സാമൂഹിക പ്രവർത്തകനുമായ ജോർജ് ഏബ്രഹാമിന്റെ നിര്യാണത്തിലും കലാ കേരളത്തിൻ്റെ സൂര്യശോഭ അതുല്യ കലാകാരൻ സൂര്യാ കൃഷ്ണ മൂർത്തിയുടെയും വേർപാടിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (മാഗ്) അനുശോചിച്ചു.

മാഗ് പ്രസിഡന്റ് റോയി മാത്യുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുശോചന സമ്മേളനത്തിൽ സ്റ്റാഫൊർഡ് സിറ്റി മേയർ കെൻ മാത്യു,ജഡ്‌ജ് സുരേന്ദ്രൻ.കെ.പട്ടേൽ, മാഗ് മുൻപ്രസിഡന്റുമാരായ ശശീധരൻ നായർ, ജോഷ്വാ ജോർജ്, സുഗുണൻ ഞണ്ടുങ്കൽ,എസ്.കെ.ചെറിയാൻ, പൊന്നു പിള്ള,തോമസ് ഒലിയൻകുന്നിൽ,തോമസ് ചെറുകര,സാമൂഹിക സാംസ്‌കാരിക പ്രവർത്തകരായ ബാബു മുല്ലശ്ശേരി,എ.സി ജോർജ്,മോൻസി കുര്യാക്കോസ്,മാഗ് ഭാരവാഹികളായ ഷിനുഏബ്രഹാം, സുബിൻ ബാലകൃഷ്ണൻ,ബെനിജാ ചെറു,സുനിൽ തങ്കപ്പൻ,ജിൻസ് മാത്യു,ബിജു ശിവൻ എന്നിവർ പ്രസംഗിച്ചു.