Image

കുട്ടിയമ്മ ബേബി (78) ഫിലഡൽഫിയയിൽ അന്തരിച്ചു

സ്റ്റാൻലി എടച്ചേരിൽ Published on 24 September, 2026
കുട്ടിയമ്മ ബേബി (78) ഫിലഡൽഫിയയിൽ അന്തരിച്ചു

ഫിലഡൽഫിയ: ഫിലഡൽഫിയ ഗോസ്പൽ ഹാൾ അസംബ്ലി അംഗം പരേതനായ ടി. വൈ. ബേബിക്കുട്ടിയുടെ ഭാര്യ കുട്ടിയമ്മ ബേബി (78)  സെപ്റ്റംബർ 22-ന് അന്തരിച്ചു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, തൃക്കണ്ണമംഗലം, തുണ്ടിൽ  കുടുംബാംഗമാണ്. 33 വർഷത്തോളം ഫിലാഡൽഫിയ ഗോസ്പൽ ഹാൾ അസംബ്ലി അംഗയിരുന്നു. 1993-ൽ യു.എസ്.എ.-യിലേക്ക് കുടിയേറുന്നതിന് മുൻപ്, ഭോപ്പാൽ ബ്രദറൻ അസംബ്ലിയിലും കൊട്ടാരക്കര തൃക്കണ്ണമംഗലം പ്രെയർ ഹാൾ അസംബ്ലിയിലും അംഗമായിരുന്നു.

മക്കൾ: ജോൺസൺ & സുജ (ഫിലാഡൽഫിയ); സാംസൺ & റെനി (ഫിലാഡൽഫിയ); സൂസൻ & ലാജി (സൗത്ത് കരോലിന)

കൊച്ചുമക്കൾ: ആരോൺ, അക്‌സ, ഷാരോൺ & സോനു, റിയ, അഭിഷേക്, ആനന്ദ്, ഗ്രേസ്

കൊച്ചുമകളുടെ മകൾ: റെബേക്ക ഏലിയാസ് സോനു

സംസ്കാര ശുശ്രൂഷ  സെപ്റ്റംബർ 26 ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ 'ലാംബ് ഫ്യൂണറൽ ഹോം ഇൻക്' (Lamb Funeral Home Inc, 101 Byberry Road, Huntingdon Valley, Pennsylvania 19006)

Live streaming link:
https://www.youtube.com/live/mgxOyLiqSLI

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക