Image

വാക്ക് മുറിവോ, അതോ മരുന്നോ? (കവിത: ലാലി ജോസഫ്)

Published on 24 September, 2026
വാക്ക്  മുറിവോ, അതോ മരുന്നോ?  (കവിത: ലാലി ജോസഫ്)

വാക്കുകളുടെ വായ്ത്തല
വാളായി മാറുമൊരു നിമിഷം,
അറിയാതെ ചൊല്ലിയ ചില 
വാക്കുകള്‍
ഹ്യദയം മുറിപ്പെടും നിമിഷം....

അതേ വാക്കുകള്‍ തന്നെ
സാന്ത്വനമാകുന്ന നിമിഷം,
വാക്കുകള്‍ മാറുന്ന വേളയില്‍
മുറിവും മരുന്നുമാകുന്ന നിമിഷം...

വായില്‍ നിന്നു വരുന്ന വാക്കാണ് നീ,
എങ്കിലും അത് തൊടുന്നതോ 
ഹ്യദയത്തില്‍....
സുഖം തരു ദൈവവാക്യമായി,
ഓര്‍മ്മപ്പെടുത്തുന്ന നന്മവാക്യമായി....

അറിയാതെ ആശ്വാസം പകരുന്ന
ഓര്‍മ്മകളാകാം ചില വാക്കുകള്‍...
വാക്കുകള്‍ വാക്കായി തൊടുമ്പോള്‍
ശമിക്കാത്ത മുറിവുകളാകാം....

അല്ലെങ്കില്‍ അതേ വാക്കുകള്‍
ന?യായി മാറുമ്പോള്‍,
ഒരു 'ക്ഷമ' പറഞ്ഞാല്‍ മതി...
അവിടെ അതൊരു ചികിത്സയായി മാറും.

വാക്ക്  മുറിവോ, അതോ മരുന്നോ?  (കവിത: ലാലി ജോസഫ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക