Image

ടാമ്പാ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ മതബോധന ഞായർ ആഘോഷിച്ചു

സിജോയ് പറപ്പള്ളിൽ Published on 24 September, 2026
ടാമ്പാ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ മതബോധന ഞായർ ആഘോഷിച്ചു

ടാമ്പാ: സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ മതബോധന ഞായർ (Catechetical Sunday) സെപ്റ്റംബർ 20 ഞായറാഴ്ച ആചരിച്ചു. ഇംഗ്ലീഷ് വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന പ്രത്യേക ചടങ്ങിൽ, കുട്ടികളുടെയും യുവജനങ്ങളുടെയും വിശ്വാസപരിശീലനത്തിനായി നിസ്വാർത്ഥ സേവനം ചെയ്യുന്ന എല്ലാ മതബോധന അധ്യാപകരെയും ആദരിക്കുകയും അവരുടെ വിലപ്പെട്ട സേവനങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.

ഇടവക വികാരി ഫാ. ജോസഫ് അദോപ്പിള്ളിൽ, സൺഡേ സ്കൂൾ പ്രിൻസിപ്പൽ സിജോയ് പറപ്പള്ളിൽ, മാതാപിതാക്കളുടെ പ്രതിനിധി ലിനു കൈതമലയിൽ, വിദ്യാർഥി പ്രതിനിധി ജെവിൻ പഴമ്പള്ളിൽ, അധ്യാപക പ്രതിനിധികളായ ആഷ്‌ലി പുതുപ്പള്ളിമ്യാലിൽ, ആഞ്ചലിക് തോമസ് എന്നിവർ ആശംസകളും സന്ദേശങ്ങളും പങ്കുവച്ചു. സൺഡേ സ്കൂൾ ശുശ്രൂഷയുടെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കാനും, പുതുതലമുറയെ കത്തോലിക്കാ വിശ്വാസത്തിൽ വളർത്തുന്നതിനായി സമർപ്പിതമായി പ്രവർത്തിക്കുന്ന അധ്യാപകർ, മാതാപിതാക്കൾ, വിദ്യാർഥികൾ, ഇടവക സമൂഹം എന്നിവരുടെ കൂട്ടായ പരിശ്രമങ്ങൾക്ക് ദൈവത്തിന് നന്ദി അർപ്പിക്കാനുമുള്ള സവിശേഷ അവസരമായി മതബോധന ഞായർ ആഘോഷം മാറി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക