
ഹ്യൂസ്റ്റൺ: സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗം മലയാളിയുടെ കലാ-സാംസ്കാരിക രംഗത്തെ ശുഷ്കമാക്കുന്നുവെന്ന് മുൻ ടീനെക്ക് മേയറും വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ എമെരിറ്റസുമായ ജോൺ എബ്രഹാം പറഞ്ഞു.
കലക്ക് വേണ്ടി ഉഴിഞ്ഞു വച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അത് പോലെ തന്നെ സമ്പന്നമായ സുഹൃദ്ബന്ധങ്ങളും അദ്ദേഹത്തെ വ്യത്യസ്തനാക്കി. ന്യു ജേഴ്‌സിയിൽ നടന്ന വേൾഡ് മലയാളി കൗൺസിലിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത അദ്ദേഹം എക്കാലത്തും സംഘടനയുടെ ഉറ്റമിത്രമായിരുന്നു.
അന്നുണ്ടായ വ്യക്തിബന്ധം പിന്നീട് എന്നും തുടർന്നു. അമേരിക്കയിൽ വരുമ്പോൾ തന്റെ വീട്ടിൽ ആയിരുന്നു പലപ്പോഴും താമസിച്ചത്. താൻ നാട്ടിൽ ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ വീട്ടിലും പതിവായി സന്ദർശനം നടത്താറുണ്ടായിരുന്നു. ഒരു മുറിയിൽ നിറച്ചുള്ള ഗണപതി വിഗ്രഹങ്ങൾ കാണിക്കുകയും അതിൽ മുൻ രാഷ്‌ട്രപതി അബ്ദുൽ കലാം നൽകിയ ഒറ്റക്കൽ വിഗ്രഹമാണ് ഏറ്റവും പ്രിയപ്പെട്ടതെന്നു പറഞ്ഞതും ഓർക്കുന്നു.
അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.