Image

ബ്രിക്‌സ് അമേരിക്കയ്ക്ക്‌ എതിരെയുള്ള വന്‍ മതിലാകുമോ? (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

Published on 24 September, 2026
ബ്രിക്‌സ് അമേരിക്കയ്ക്ക്‌  എതിരെയുള്ള വന്‍ മതിലാകുമോ? (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

ബ്രിക്‌സ് ഉച്ചകോടി ഏതാനം നാളുകൾക്ക് മുൻപ് ഡൽഹിയിൽ നടന്നു. ഇന്ത്യ ആതിഥ്യമരുളിയ ഉച്ചകോടിയിൽ ചൈന, റഷ്യ ബ്രസ്സീൽ ഈജിപ്ത് എത്യോപിയ ഇന്തോനേഷ്യ ഇറാൻ സൗദി അറേബ്യാ അബുദാബി തുടങ്ങിയ പതിനൊന്നോളം രാജ്യങ്ങൾ പങ്കെടുത്തു. ഉച്ചകോടിയുടെ അവസാനം രാജ്യങ്ങൾ സംയുക്ത പ്രസ്താവനയും നടത്തി. 
2001 - ഗോൾഡ്‌മാൻ സാക്‌സ് സാമ്പത്തിക വിദഗ്ധനായ ജിം ഓ നീൽ 'BRIC' എന്ന ചുരുക്കപ്പേര് ഒരു സാമ്പത്തിക ആശയമായി രൂപപ്പെടുത്തി. 2006 - ഈ നയതന്ത്ര കൂട്ടായ്മയ്ക്ക് രൂപം നൽകിക്കൊണ്ട്, സ്ഥാപക രാജ്യങ്ങളായ നാല് രാഷ്ട്രങ്ങൾ തങ്ങളുടെ ആദ്യ ഔദ്യോഗിക മന്ത്രിതല യോഗം ചേർന്നു. 2009 - റഷ്യയിലെ യെക്കാറ്റെറിൻബർഗിൽ വെച്ച് ഈ കൂട്ടായ്മ തങ്ങളുടെ ആദ്യ ഔദ്യോഗിക ഉച്ചകോടി നടത്തി. 2010–2011 - ദക്ഷിണാഫ്രിക്കയെ അംഗമാകുന്നതിനായി ക്ഷണിക്കുകയും, ഇതോടെ ചുരുക്കപ്പേര് ഔദ്യോഗികമായി 'BRICS' എന്ന് മാറ്റുകയും ചെയ്തു. 2024–2025 - ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഇന്തോനേഷ്യ തുടങ്ങിയ പുതിയ അംഗരാജ്യങ്ങളെ  ഈ കൂട്ടായ്മ കൂടുതൽ വിപുലീകരിക്കപ്പെട്ടു.

തുടക്കത്തിൽ ബ്രിക്‌സ് അംഗരാജ്യങ്ങൾ തമ്മിൽ സാമ്പത്തീക സഹകരണം ലക്ഷ്യമിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. പ്രത്യേകിച്ച് കയറ്റുമതി ഇറക്കുമതിയിൽ. എന്നാൽ ഈ അടുത്ത് ഏതാനം നാളുകൾക്ക് മുൻപ് മുതൽ അതിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തിക്കൊണ്ട് മറ്റൊരു ലക്‌ഷ്യം അതിന്റെ പിന്നിൽ കൂട്ടിച്ചേർത്തു. ശരിക്കും പറഞ്ഞാൽ ട്രംപിന്റെ രണ്ടാം വരവിൽ അമേരിക്ക ഏർപ്പെടുത്തിയ ഇറക്കുമതിയിലെ താരിഫിന് ശേഷം. മറ്റു രാജ്യങ്ങളുടെ ഉല്പന്നങ്ങൾ അമേരിക്കയിൽ ഇറക്കുമതി ചെയ്യുമ്പോൾ അതിനെ ഓരോ രാജ്യങ്ങൾക്കും വ്യത്യസ്ത നിലയിൽ താരിഫ് ഏർപ്പെടുത്തികൊണ്ട് പ്രസിഡന്റ് ട്രംപ് ഉത്തരവ് പുറപ്പെടിച്ചിരുന്നു. അമേരിക്കയെ അനുസരിക്കുന്ന അവരുടെ നിർദേശങ്ങൾ പാലിക്കുന്ന രാജ്യങ്ങൾക്ക് കുറഞ്ഞ താരിഫും അതിന് വിപരീതമായി പ്രവർത്തിക്കുന്ന രാജ്യങ്ങൾക്ക് കുടുതലും എന്ന നിലയിൽ ഏർപ്പെടുത്തിയത് ഒട്ടുമിക്ക രാജ്യങ്ങൾക്കും കനത്ത പ്രഹരം നൽകി. പ്രഹരം ശക്തമായി ഏറ്റ രാജ്യങ്ങൾ അമേരിക്കയുടെ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. അതിൽ കാനഡയും ചൈനയും ഇന്ത്യയും റഷ്യയും ഉൾപ്പെടെ പ്രമുഖ രാജ്യങ്ങൾ ഉണ്ടായിരുന്നു. 

ഇതിൽ ഏറ്റവും രൂക്ഷമായ രീതിയിൽ എതിർത്തത് ചൈനയായിരുന്നു. ചൈനയായിരുന്നു അമേരിക്കയിൽ  അമേരിക്കയിൽ ഏറ്റവും കൂടുതൽ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്തിരുന്നത്. നാമമാത്രമായി നൽകിയിരുന്ന ഇറക്കുമതി ചുങ്കം എന്ന താരിഫിന്റെ സ്ഥാനത്ത്  അതിൽ കൂടി അവർക്ക് ബില്യൺസ് ഡോളർ അമേരിക്കയ്ക്ക് താരിഫായി നൽകേണ്ടിവന്നതാണ് അവരുടെ എതിർപ്പിന് പ്രധാന കാരണം. അമേരിക്കയുടെ താരിഫിനെ എതിർക്കുന്ന മറ്റ് രാജ്യങ്ങളും ചൈനക്ക് പിറകെ എതിർപ്പുമായി രംഗത്ത് വന്നതോടെ അമേരിക്കയെ എതിർക്കുന്ന രാജ്യങ്ങളുടെ ഒരു മുന്നണി തന്നെ ഇതോടെ രൂപം കൊണ്ടു. എന്നാൽ അതിൽ പലരാജ്യങ്ങളും അമേരിക്കയുടെ എതിർപ്പിനെത്തുടർന്ന് വരുന്ന ഭവിഷ്യത്ത് ഭയന്ന് പിന്നീട് അതിൽ നിന്ന് വിട്ട് നിന്നു. 
എന്നാൽ അമേരിക്കയുടെ താരിഫ് പ്രഹരത്തിന് ശക്തമായ തിരിച്ചടി നൽകാനുള്ള നീക്കമാണ് ചൈനയും റഷ്യയും ഇന്ത്യയും ബ്രിക്‌സിനെ ശക്തിപ്പെടുത്തികൊണ്ട്ഇപ്പോൾ നടത്തുന്നത്.

അതിൽ ചൈനയുടെ പങ്ക് വളരെ വലുതാണ്. ഒരു കാലത്ത് അമേരിക്കയും സോവ്യറ്റ് യൂണിയണുമായിരുന്നു രണ്ട് ചേരിയായി നിന്ന് ലോകത്തെ നിയന്ത്രിച്ചിരുന്നത്. സോവ്യറ്റ് യൂണിയന്റെ പതനത്തോടെ അമേരിക്കയ്ക്ക് ലോക രാഷ്ട്രങ്ങളുടെ ഇടയിൽ അപ്രമാധിപത്യമുണ്ടായി. അവരുടെ വാക്കിന് എതിർവാക്കില്ലാത്ത അവസ്ഥയാണ് അതിനു ശേഷം ഉണ്ടായത്. ഇതിൽ കൂടി അമേരിക്കയുടെ അപ്രമാധിപത്യം ഇല്ലാതാക്കുക എന്ന ലക്ഷ്യവും ചൈനക്കുണ്ട്. സാമ്പത്തികവും സൈനീകവുമായി അമേരിക്ക കഴിഞ്ഞാൽ ചൈനയാണ് ഇപ്പോഴുള്ളത്. എന്നാൽ അമേരിക്ക ലോകരാഷ്ട്രങ്ങളുടെ മേൽ പല അവസരത്തിലും നടത്തുന്ന നിയന്ത്രണങ്ങൾ ചൈന എതിർക്കാറില്ല. കാരണം അവരെ പിന്തുണക്കുന്ന രാജ്യങ്ങൾ വളരെ കുറവായതാണ്. ചൈനയെ പിന്തുണക്കുന്ന പാക്കിസ്ഥാൻ പോലും അമേരിക്ക കണ്ണുരുട്ടിയാൽ അവർക്കൊപ്പം ചേരും. അമേരിക്കയിൽ നിന്ന് ലഭിക്കുന്ന സാമ്പത്തീക സൈനീക സഹായം തന്നെ. ഇതുപോലെ ഒട്ടുമിക്ക രാജ്യങ്ങൾക്കും യൂ എൻ ഉൾപ്പെടെയുള്ള സംഘടനകൾക്കും അമേരിക്കയുടെ സാമ്പത്തീക സഹായം ലഭിക്കുന്നുണ്ട്. എന്നാൽ ഈ കാര്യത്തിൽ ചൈനയുടെ സംഭാവന ഒന്നും തന്നെയില്ല. അവർ ഏതെങ്കിലും രാജ്യത്തെയോ സംഘടനയെയോ കൈയയച്ച് സഹായിക്കാറില്ല. ഈ കാരണം കൊണ്ടുതന്നെ അമേരിക്കയുടെ വാക്കിനേയും നിർദ്ദേശത്തെയും മിക്ക രാജ്യങ്ങളും മാനിക്കാറുണ്ട്. ഒപ്പം ലോക പോലീസ് എന്ന സാങ്കൽപ്പിക പദവിയും അമേരിക്കക്കുണ്ട്. അത് മാത്രമല്ല ഇന്ന് വ്യാപാര വാണിജ്യ കരാറുകൾ നടക്കുന്നത് അമേരിക്കൻ ഡോളറിലാണ്. നാണയ സ്വർണ്ണ മൂല്യങ്ങളും നിർണ്ണയിക്കുന്നത് ഡോളറിലാണ്. അമേരിക്കയുടെ ശക്തമായ സാമ്പത്തീക അടിത്തറയും ഭരണ സ്ഥിരതയും സംവിധാനവും സുരക്ഷ സംവിധാനവുമാണ്. ഇതിനെയൊക്ക മറികടന്ന് ചൈനക്ക് അപ്രമാധിത്യം ഉണ്ടാക്കാൻ അടുത്ത കാലത്തെങ്ങും കഴിയില്ല. എന്നാൽ ബ്രിക്‌സിനെ ശക്തിപ്പെടുത്തി പുതിയ ഒരു മുന്നേറ്റം അമേരിക്കയ്ക്ക് എതിരെ ശക്തിപ്പെടുത്തി അവരുടെ അപ്രമാധിപത്യം ഇല്ലാതാക്കുക എന്ന ലക്‌ഷ്യം ചൈനക്കുണ്ട്. സമീപ ഭാവിയിൽ ബ്രിക്‌സ് കറൻസി കൊണ്ടുവന്ന് ഡോളർ മൂല്യം ഇല്ലാതാക്കുന്നത്തിനും പിന്നിൽ ചൈനയുടെ തന്ത്രമുണ്ട്. ചുരുക്കത്തിൽ അമേരിക്കയുടെ അപ്രമാധിപത്യം ഇല്ലാതാക്കി തങ്ങൾക്ക് ലോകത്ത് പ്രമാണിത്വം ഉണ്ടാക്കുക എന്നതാണ് ചൈന ബ്രിക്‌സിനെ ശക്തിപ്പെടുത്തുന്നതിന്റെ മുഖ്യകാരണം.

ആരംഭത്തിൽ ആവേശമാണെങ്കിലും അത് എവിടെ ചെന്നെത്തുമെന്നത് കാലക്രമേണയെ അറിയാൻ കഴിയു. പുറമെ ആശ്ലേഷണവും കൈകോർക്കലുമുണ്ടെങ്കിലും ബ്രിക്‌സിന് നേതൃത്വം നൽകുന്ന രാജ്യങ്ങൾ തമ്മിൽ ഒരു പരിധിവരെയെ സഹകരണമുള്ളൂ. അത് മാത്രമല്ല കൂടുതൽ ശക്തിപ്രാപിക്കുമ്പോൾ തങ്ങളിൽ ആര് മുമ്പൻ എന്ന ചിന്ത ഉടലെടുക്കാൻ തുടങ്ങും. ഈ കഴിഞ്ഞ ബ്രിക്‌സ് ഉച്ചകോടിയിൽ സംയുക്ത പ്രസ്താവന നടത്തുന്നതിൽ അംഗരാജ്യങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നത് തന്നെ അതിനുദാഹരണമാണ്ത. വല്യേട്ടൻ മനോഭാവവുമായി നടക്കുന്ന ചൈന ഇന്ത്യക്കോ റഷ്യയ്‌ക്കോ മറ്റ്  ഏതെങ്കിലും രാജ്യങ്ങൾക്കോ മേൽക്കോയ്മ്മ നൽകുമോ. യൂ എൻ സ്ഥിരാഅംഗത്വത്തിന് ഇന്ത്യ ആവശ്യപ്പെടുമ്പോഴൊക്കെ ഏറ്റവും കൂടുതൽ എതിർത്തത് സ്ഥിരാഅംഗ്വങ്ങളിൽ ഒന്നായ ചിന്തയായിരുന്നു. അത് മാത്രമല്ല ഇന്ത്യയുടെ അതിർത്തി ഏറ്റവും അധികം കൈയേറിയത് ചൈനയായിരുന്നു.

 അരുണാചൽ പ്രദേശ് തങ്ങളുടേതാണെന്ന് വരെ അവർ അവകാശ വാദമുന്നയിച്ചിട്ടുണ്ട്. പാകിസ്ഥാനെ ആയുധം കൊടുത്ത് ഇളക്കിവിട്ട് ഇന്ത്യയിൽ പ്രശ്നവും സൃഷ്ടിച്ചിട്ടുണ്ട് ചൈന. അങ്ങനെയുള്ള ചൈന ഇന്ത്യയെ ഇപ്പോൾ അംഗീകരിക്കുന്നുണ്ടെങ്കിലും ഭാവിയിൽ എങ്ങനെയായിരിക്കും അംഗീകരിക്കുക എന്നത് ഊഹിക്കാവുന്നതേയുള്ളൂ.
റഷ്യയും ചൈനയും തങ്ങളിൽ ആര് വലിയവർ എന്ന ചിന്തയുള്ളവരാണ്. ശങ്കരാടി പറയുമ്പോലെ അവർക്കിടയിൽ അന്തർധാര എത്രമാത്രമെന്ന് കാര്യത്തോടടുക്കുമ്പോഴ് പറയാൻ കഴിയു. റാഡിക്കലായ മാറ്റം ഇപ്പോഴും ഇല്ല. തങ്ങളുടെ എണ്ണ അമേരിക്കയുടെ ഉപരോധം മറികടന്ന് വിൽക്കാൻ രാജ്യങ്ങളെ ഉപയോഗിക്കാൻ ഈ അവസരം നോക്കുന്നുയെന്നെ ഉള്ളു. ഇനിയും സൗദിയുടെ കാര്യം. അമേരിക്കയുമായി ആയുധക്കരാർ സൗദി ഒപ്പിട്ടത് ബ്രിക്‌സ് ഉച്ചകോടിയുടെ സമയത്തുതന്നെയായിരുന്നു. അതുകൂടാതെ ഇറാനെ പ്രതിരോധിക്കുന്നതിൽ അമേരിക്ക തങ്ങളുടെ  പിന്തുണ സൗദിക്ക് നൽകിയതും ഈ കാലയളവിലാണ്. പിന്നെയുള്ള ബ്രസിലിന് എത്രകാലം അമേരിക്കയുമായി എതിർത്ത് മുന്നോട്ട് പോകാൻ കഴിയും. അമേരിക്കയെ എതിർക്കുന്നവരുടെ കൂടുന്ന ഇറാന്റെ സ്വഭാവം എപ്പോഴാണ് മാറുന്നതെന്ന് ആർക്കും പറയാൻ കഴിയില്ല. ചുരുക്കത്തിൽ ബ്രിക്‌സ് എന്നത് അമേരിക്കക്ക് എതിരെയുള്ള മതിലാണ്. ആ മതിൽ ശക്തമാകുമോയെന്നത് കണ്ടറിയാം.

 
 

 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-24 03:35:08
💥🔥അതെ , അതേ, പഴശ്ശിയുടെ കളികൾ കമ്പനി കാണാൻ പോകുന്നതേയുള്ളൂ കോശീ.... എന്റെ കണ്ണടയുന്നതിനു മുൻപേ കാണാൻ കഴിയുമോ ആവോ??? ആഗ്രഹങ്ങൾ കുതിരകളായി തീരാൻ കാലം കുറേ എടുക്കും. 💪 ✳️റെജീസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക