
ലോക കേരള സഭയെ സംബന്ധിച്ച സർക്കാരും മാധ്യമങ്ങളും പറഞ്ഞു പരത്തുന്ന തെറ്റിദ്ധാരണകൾ കേട്ടാണോ നിങ്ങൾ തീരുമാനമെടുക്കേണ്ടത്. ലോക കേരള ധൂർത്താണ് എന്നതല്ലേ അവരുടെ ആരോപണം: കഴിഞ്ഞ അഞ്ചു ലോക കേരള സഭകൾക്കായി സർക്കാർ ചിലവാക്കിയ തുക എത്രയാണെന്നറിയാമോ ? അറിവിലേക്കായി ചുവടെ കൊടുക്കുന്നത് ശാന്തമായി വായിക്കാമോ? . സർക്കാറിന്റെ പലവിധ ആഘോഷങ്ങങ്ങൾക്കും വർഷാവർഷം ചിലവാകുന്ന തുക പോലും കേരളത്തിന് വേണ്ടി കഷ്ടപ്പെടുന്ന പ്രവാസികൾക്ക് വേണ്ടി ഉപയോഗിച്ചിട്ടില്ല.
ലോക കേരള സഭ നടത്തിപ്പിനായി ആകെ ചിലവായ തുക വർഷവും സംഖ്യയും താഴെ ചേർക്കാം.. ഒന്നാം ലോക കേരള സഭ - 2.03 കോടി രൂപ രണ്ടാം ലോക കേരള സഭ - 1.21 കോടി രൂപ മൂന്നാം ലോക കേരള സഭ - 1.14 കോടി രൂപ നാലാം ലോക കേരള സഭ - 37 ലക്ഷം അഞ്ചാം ലോക കേരള സഭ - 47 ലക്ഷം പദ്ധതികൾ ഒന്നും നടപ്പിലാക്കിയിട്ടില്ല എന്നാണല്ലോ ആരോപണം. കോവിഡ് കാരണം പ്രതിസന്ധികൾ നേരിട്ട രണ്ടാം ലോക കേരള സഭ ഒഴിച്ച് നിർത്തിയാൽ ബാക്കി എല്ലാ സഭകളിൽ നിന്നും ഉയർന്നു വന്ന നിർദേശങ്ങളിൽ പ്രയോഗികമായവയെല്ലാം നടപ്പിലാക്കിയിട്ടുണ്ട്. എന്ന് കാണാം.
. ഇപ്പോൾ യുഡിഎഫ് സർക്കാർ തുടരാൻ തീരുമാനിച്ച പദ്ധതികളിൽ ബഹുഭൂരിപക്ഷവും ലോക കേരള സഭയുടെ നിർദേശങ്ങളാണ്.നടപ്പാക്കി തുടങ്ങിയ കാര്യങ്ങളാണ്. നോർക്ക കെയർ ഇൻഷുറൻസ്, ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി, പ്രവാസി മിഷൻ, നോർക്ക പോലീസ് സ്റ്റേഷൻ, സ്റ്റുഡൻറ് മൈഗ്രെഷൻ പോർട്ടൽ, എയർപോർട്ട് ഹെല്പ് ഡെസ്ക് , ലോക കേരളം ഓൺലൈൻ പോർട്ടൽ , നോർക്ക കോ-ഓർഡിനേഷൻ കൗൺസിൽ തുടങ്ങിയവയൊക്കെ പുതിയ സർക്കാറും നടപ്പാക്കും എന്നാണല്ലോ പറയുന്നത്. അത് എവിടെ ഉരുത്തിരിഞ്ഞ ആശയവും ആര് നടപ്പാക്കിയതുമാണെന്ന് പറയാമോ ?
സഭാ അംഗങ്ങൾ മുഴുവൻ നിഷ്‌ക്രീയരാണന്ന് പറയുന്നവരോട്. ലോക കേരള സഭ വരുന്നതിന് മുമ്പ് ഗൾഫിൽ പോലും പരിമിതമായ സ്വാധീനം ഉണ്ടായിരുന്ന സംവിധാനമാണ് നോർക്ക. പെൻഷൻ പദ്ധതിയുടെ പ്രചാരണം ഒഴിച്ച് നിർത്തിയാൽ വിദേശത്തു അവശത അനുഭവിക്കുന്ന പ്രവാസികൾക്ക് സഹായങ്ങൾ ചെയ്യാൻ പരിമിതികൾ ഉണ്ടായിരുന്നു. എന്നാൽ നിലവിൽ അങ്ങനെയല്ല സ്ഥിതി അങ്ങനെയാണോ ? ചികിത്സ സഹായം, ബോഡി റീപാട്രിയേഷൻ, നിയമ സഹായം തുടങ്ങിയ എല്ലാ സഹായങ്ങൾക്കും മുൻകൈ എടുക്കുന്നത് ലോക കേരള സഭ അംഗങ്ങളല്ലെ ? പലപ്പോഴും എംബസികൾ പോലും സഹായം ചെയ്യാത്ത സാഹചര്യങ്ങളിൽ ലോക കേരള സഭയുടെ ഇടപെടലുകൾ എത്രമാത്രം വലുതാണെന്നത് പ്രവാസം പഠിച്ചവർക്കെ പറയാനാവൂ. അവരെ കുറിച്ച് ചിന്തിക്കുന്നവർക്കേ സാധ്യമാവൂ..
അമേരിക്കൻ മേഖല സമ്മേളനം. മറ്റൊരു ആരോപണം. മേഖല സമ്മേളനങ്ങൾ നടത്തിയിരുന്നത് അതാത് രാജ്യങ്ങളിൽ ഉള്ള പ്രവാസി സമൂഹമാണ്. വിവാദങ്ങൾ ഉയർന്നു വന്ന അമേരിക്കൻ മേഖല സമ്മേളനത്തിന്റെ സംഘാടക സമിതിയിൽ കൂടുതലും കോൺഗ്രസ് അനുഭാവികളാണ് ഉണ്ടായിരുന്നത് എന്നത് മറക്കാതിരിക്കുക. കുത്തി തിരിപ്പുകളും പാരകളും കാരണം . പരിപാടിക്ക് ആവശ്യമായ തുക കണ്ടെത്താനാകാതെ വന്നപ്പോൾ സംഘാടക സമിതിയുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ആരോ നിർദേശിച്ച ആശയമാണ് വിവാദമായത്. അതറിഞ്ഞപ്പോൾ തന്നെ സർക്കാർ തലത്തിൽ ഇടപെടലും തിരുത്തലുമുണ്ടായി. പ്രാഞ്ചികളുടെ സഭ: എന്താണ് വസ്തുത. വന്നവരെല്ലാം പ്രാഞ്ചികളാണോ? അവസാനത്തെ ലോക കേരള സഭയിൽ 125 രാജ്യങ്ങളുടെ പ്രതിനിധികൾ ഉണ്ടായിരുന്നു. ഒട്ടുമിക്ക രാജ്യങ്ങളിലെയും ഏറ്റവും വലിയ മലയാളി സംഘടനയുടെ പ്രതിനിധി/പ്രതിനിധികക്ക് സഭയിൽ പങ്കാളിത്വം ഉറപ്പു വരുത്തിയിട്ടുണ്ട്. നോർക്ക റൂട്സിന്റെയും സർക്കാരിന്റെയും അംബാസിഡർമാരായി ഇവരെല്ലാം പ്രവർത്തിച്ചിട്ടുണ്ട്.
ഗാർഹിക തൊഴിലാളികൾ, കെട്ടിട നിർമ്മാണ തൊഴിലാളികൾ, ഡ്രൈവർമാർ തുടങ്ങി ഐക്യരാഷ്ട്ര സംഘടനകളിൽ പ്രവർത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥർ വരെ നീളുന്ന അംഗങ്ങൾ ആണ് സഭയിൽ ഉണ്ടായിരുന്നത്. . ആർക്കും പരിശോധിക്കാവുന്ന വിവരങ്ങളാണ് ഇതൊല്ലാം അതിനാരും ശ്രമിക്കുന്നില്ല. . പ്രതിപക്ഷ നേതാവായ ഇപ്പോഴത്തെ മുഖ്യമന്ത്രി അടക്കം സഭയിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്‌തിട്ടുണ്ട്. കത്തുകൾ നൽകിയിട്ടുണ്ട്. ധൂർത്തയത് കൊണ്ടായിരിക്കും അല്ലെ? ഈ ശുപാർശ കത്തുകൾ ബഹു: വി.ഡി. സതീശൻ എഴുതിയത് ? പ്രാഞ്ചികളെയാണോ അദ്ദേഹം നിർദ്ദേശിച്ചത്.? കഴിഞ്ഞ 5 സമ്മേളനങ്ങളിലും പങ്കെടുത്തവർ പ്രാഞ്ചികളാണെന്ന് മുഖ്യമന്ത്രിക്ക് പറയാനാവുമോ? എത്രയെത്ര കെ.എം സി സി നേതാക്കൾ കഴിഞ്ഞ സമ്മേളനം വരെ പങ്കെടുത്തിട്ടു ണെന്നറിയാമോ ? പേരും രാജ്യവും വെളിപ്പെടുത്തണമോ? അവരെല്ലാം ഒരു ദിവസത്തെ താമസ സൗകര്യത്തിനും നാല് നേരത്തെ ഭക്ഷണത്തിനും വേണ്ടിയാണോ ലക്ഷങ്ങൾ മുടക്കി ടിക്കറ്റെടുത്ത് വിവിധ രാജ്യങ്ങളിൽ നിന്നും വന്നത്. അവരെ അപമാനിക്കുകയല്ലേ പുതിയ സർക്കാർ ചെയ്യുന്നത്.
ഇതര സംസ്ഥാനങ്ങൾക്ക് മാതൃക: കേന്ദ്ര സർക്കാരിന്റെ വിദേശകാര്യാ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ നിർദേശം ലോക കേരള സഭ മാതൃകയിണെന്നും സംസ്ഥാനങ്ങൾക്ക് അനുകരണീയമായ മാതൃകയാണെന്നും എല്ലാസംസ്ഥാനങ്ങൾക്കും നിർദേശം നൽകിയതും മറന്ന് പോകരുത്. ഇവിടെ ആ മാതൃകയാണ് പൂട്ടികെട്ടുന്നത്. എന്താണ് നിങ്ങളുടെ ബദൽ ? .. കോ-ഓർഡിനേഷൻ കൗൺസിൽ എന്ന ബദൽ സംവിധാനം ഉണ്ടാക്കുമെന്ന് പറയുന്നു. നാലാം ലോക കേരള സഭ മുഖാന്തിരം കാനഡയിൽ ആരംഭിച്ചതാണ് സംഘടനകളുടെ കോ-ഓർഡിനേഷൻ കൗൺസിൽ. ലോക കേരള സഭയുടെ ഒരു നിർദേശത്തെ ബദൽ സംവിധാനമായി മാറ്റാനുള്ള ശ്രമങ്ങളാണ് നോർക്ക റൂട്സ് നടത്തുവാൻ പദ്ധതി ഇടുന്നത്. വ്യത്യസ്ത സാമൂഹിക - രാഷ്ട്രീയ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘടനകളുടെ ഒരു കമ്മിറ്റി ഉണ്ടാക്കുകയാണ് പുതിയ ലക്ഷ്യം. അത് വഴി ലോക കേരള സഭ എന്ന മഹത്തായ ഒരു ജനാധിപത്യ ആശയത്തെ ഇല്ലായ്മ ചെയ്യുക എന്നതാണ് ലക്ഷ്യം..
കൊറോണയും, പ്രളയവും, എല്ലാം കേരളം നേരിട്ടത് പ്രവാസികളുടെ കൂടി പിന്തുണയോട് കൂടിയാണ്. റഷ്യ, ഉക്രൈൻ യുദ്ധത്തിൽ നൂറ്ണക്കിന് മലയാളി വിദ്യാർത്ഥികളുടെ രക്ഷക്കെത്തിയത് ലോക കേരള സഭ അംഗങ്ങളാണ്. അഞ്ച് ലോക കേരള സഭ കൊണ്ട് കേരളം നേടിയത് എണ്ണിയാൽ തീരാത്ത നേട്ടങ്ങളാണ്. ലോകമാകെ ഉള്ള മലയാളിയെ ഒരു കുടക്കീഴിലെത്തിച്ചതാണ് അതിന്റെ പ്രധാന നേട്ടം. ലോകത്ത് എവിടെയും വിളിപ്പുറത്ത് സേവന മനസ്സോടെ നില നിന്ന ഉത്തരവാദിത്വമുള്ള ഒരു സർക്കാർ സംവിധാനം തന്നെയാണ് ലോക കേരള സഭയും അംഗങ്ങളും.. ഇതിനെയാണ് ഇല്ലാതാക്കുന്നത്. സർക്കാർ എന്നത് തുടർച്ചയാവണം. എല്ലാ നല്ല കാര്യങ്ങളെയും ഇല്ലാതാക്കുന്ന പ്രതികാരമാവരുത് ഭരണം. കേരളം ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത് കേരളം പ്രതീക്ഷിക്കുന്നതല്ല തന്നെ.. ലോക കേരള സഭ പിരിച്ച് വിട്ട നടപടിയെ അപലപിക്കുന്നു. പ്രതിഷേധിക്കുന്നു.