
അമേരിക്കയിൽ താമസിക്കുന്ന കുട്ടികൾക്ക് മലയാളഭാഷയും ഭാരതസംസ്കാരവും പരിചയപ്പെടുത്താൻ 1993-ൽ പ്രവർത്തനമാരംഭിച്ച ഗുരുകുലം മലയാളംസ്കൂൾ 33 വർഷത്തെ ഭാഷാസേവനം പൂർത്തിയാക്കി. സെപ്റ്റംബർ 25, 7:00 PM-ന് ചേരുന്ന (ഓൺലൈൻ- സും) ഉൽഘാടന സമ്മേളനത്തോടെ മുപ്പത്തിനാലാം പ്രവർത്തനവർഷത്തിന് തുടക്കം കുറിക്കുന്നു.
പ്രായവും ഭാഷാപരിചയവും പരിഗണിച്ച് വ്യത്യസ്ത ഗ്രൂപ്പുകളായാണ് ക്‌ളാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. ഓരോവിഭാഗത്തിനും ഉചിതമായ പഠനവിഷയങ്ങളും പഠനക്രമവും മുൻകൂട്ടിത്തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഗുരുകുലം ഒരു സ്വതന്ത്ര സ്ഥാപനമാണ്. ജാതിമത പ്രാദേശികചിന്തകൾ ഗുരുകുലത്തിന്റെ പടിപ്പുര കടന്നുവരാറില്ല. ആശയവൈവിദ്ധ്യങ്ങൾ പരസ്പരബഹുമാനത്തോടെ ഇവിടെ കൈകോർത്തുനിൽക്കുന്നു. ഗുരുകുലത്തിന്റെ വാതിൽ ആർക്കുവേണ്ടിയും തുറന്നിട്ടിരിക്കുന്നു, ഇന്നും എന്നും. ചാതുർവർണ്യഭേദമില്ലിവിടെ-ഒരിക്കലും.
ഗുരുമുഖത്തുനിന്നുതന്നെ നേരിട്ട് വിദ്യ അഭ്യസിക്കാൻ ഏവർക്കും അർഹതയുണ്ട്, അനുവാദമുണ്ട്, അവസരമുണ്ട്. ഗുരുദക്ഷിണയായി പെരുവിരൽ മുറിച്ചുകൊടുക്കാൻ ഏകലവ്യനോടു കൽപ്പിച്ച നിയമപുസ്തകം ഗുരുകുലത്തിൽ തുറക്കാറില്ല-ഒരിക്കലും. വാത്സല്യനിധികളായ കുട്ടികളുടെ താൽപര്യമാണ് ഗുരുകുലത്തിന്റെ ജീവൻ. മാതാപിതാക്കളുടെ നിർലോപമായ പങ്കാളിത്തം ഈ സ്ഥാപനത്തിന് കരുത്തുനൽകുന്നു.
അധ്യാപരുടെ ത്യാഗപൂർണ്ണമായ സമർപ്പണമാണ് ഗുരുകുലത്തിന്റെ ഹൃദയസ്പന്ദനം! ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനം ഗുരുകുലത്തെ സജീവമാക്കുന്നു.
ഗുരുകുലം ബോർഡ് മെംബേർസ്: ഫിലിപ് വെബേനിൽ, ജെ. മാത്യൂസ് (പ്രിൻസിപ്പൽ), പുരുഷോത്തമൻ പണിക്കർ, ദ്രവ്പതി നമ്പുതിരി, ജെഫി തോമസ്, ബെറ്റ്സി വർഗീസ്, സോണിയ തോമസ്. അദ്ധ്യാപകർ: ഡയാന ചെറിയാൻ ( അസിസ്റ്റനന്റ് പ്രിൻസിപ്പൽ ) ജെയിൻ തോമസ്, സോണിയ തോമസ്, ബെറ്റ്സി വർഗീസ്, സരള ശശിധരൻ, സോണിയ ചാണ്ടി, മെറിൻ ജോസഫ്, കാതറിൻ വെബേനിൽ, ലിസ്സി ജോസഫ്
കൂടുതൽ വിവരങ്ങൾക്ക് : Gurukulam.newyork@gmail.com Gurukulamindianschoolny.org