Image

'കേടായ വാഹനം മാറി ഉപയോഗിച്ചത് കുറ്റകൃത്യമാണോ? മന്ത്രിമാരുടെ വിദേശയാത്രയില്‍ ധൂര്‍ത്തില്ല'

Published on 23 September, 2026
 'കേടായ വാഹനം മാറി ഉപയോഗിച്ചത് കുറ്റകൃത്യമാണോ? മന്ത്രിമാരുടെ വിദേശയാത്രയില്‍ ധൂര്‍ത്തില്ല'

 

തിരുവനന്തപുരം: മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ എട്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ലോകകേരള സഭ പിരിച്ചുവിടുമെന്നും വി ഡി സതീശന്‍ പറഞ്ഞു. പകരം ഫലപ്രദമായ ഒരു സംവിധാനം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

ആദ്യത്തെ സഭ കൂടിയെടുത്ത തീരുമാനം തന്നെയാണ് പിന്നീടുള്ള ലോക കേരള സഭകളിലും തീരുമാനിച്ചത്. പുതിയ തീരുമാനങ്ങള്‍ ഒന്നുമില്ല. ഇതുതന്നെയാണ് ലോക കേരള സഭ പിരിച്ചുവിടാനുള്ള കാരണങ്ങളില്‍ ഒന്ന്. പ്രവാസികള്‍ക്ക് മറ്റൊരു പ്ലാറ്റ് ഫോം ഉണ്ടാകും. അതില്‍ പ്രവാസികളുടെ വിഷയം അഡ്രസ് ചെയ്യാം. ഇതിനായി മുതിര്‍ന്ന മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കെ എം ഷാജിയുടെ ആഢംബര വാഹനത്തിലെ യാത്രയെയും മുഖ്യമന്ത്രി ന്യായീകരിച്ചു. മന്ത്രിയുടെ വാഹനം കേട് ആയപ്പോള്‍ മറ്റൊരു വാഹനം ഉപയോഗിക്കാന്‍ അനുമതി കൊടുത്തിരുന്നു. തന്റെ കയ്യില്‍ അതിന്റെ ഉത്തരവ് ഉണ്ട്. തകരാറിലായ വാഹനം നന്നാക്കി കിട്ടിയില്ലെങ്കില്‍ പിന്നെയെന്ത് ചെയ്യും. എന്തോ വലിയ കുറ്റകൃത്യം ചെയ്തതുപോലെയാണല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎം ഷാജി ചെയ്തതില്‍ ഒരു തെറ്റും ഇല്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

'2017 മുതല്‍ വാങ്ങിച്ച വണ്ടിയാണ് കേരളത്തിലെ മന്ത്രിമാര്‍ ഉപയോഗിക്കുന്നത്. പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കിയത് ഭരണനേതൃത്വത്തില്‍ നിന്ന് നല്ലൊരു സന്ദേശം നല്‍കാനാണ്. വഴിയില്‍ വെച്ച് കേടാകുമ്പോള്‍ മന്ത്രിമാര്‍ സുഹൃത്തുക്കളുടെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാര്‍ വിദേശത്തുപോയതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ധൂര്‍ത്ത് ഉണ്ടായിട്ടില്ലെന്നും സര്‍ക്കാരിന് ഒരു പൈസയും ചെലവായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാര്‍ വിദേശത്തുപോയത് മലയാളി സംഘടനകളും അലൂമിനികളും സ്വന്തം ചെലവില്‍ ടിക്കറ്റെടുത്ത് ക്ഷണിച്ചതുകൊണ്ടാണ്. ഇതില്‍ സര്‍ക്കാരിന് ഒരു രൂപപോലും ചെലവായിട്ടില്ല. താന്‍ മുന്‍പ് പ്രതിപക്ഷ നേതാവായിരുന്നപ്പോഴും വിദേശയാത്രകള്‍ക്ക് സര്‍ക്കാരിന്റെ പണം ഉപയോഗിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ താല്‍ക്കാലിക കാലത്തേക്കും ദീര്‍ഘകാലാടിസ്ഥാനത്തിലേക്കുമുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പഞ്ചാബില്‍ പത്ത് മണിക്കൂറാണ് പവര്‍ക്കട്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പവര്‍ക്കട്ട് ഉണ്ട്. 25 വര്‍ഷത്തേക്കുള്ള ലോങ്ടേം എഗ്രിമെന്റ് കഴിഞ്ഞ സര്‍ക്കാര്‍ റദ്ദാക്കിയെന്നതാണ് നമ്മുടെ പ്രശ്നം. പുതിയ എഗ്രിമെന്റ് വെച്ചതുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Join WhatsApp News
മടിയിലെ കനത്തെ അപ്പാ എന്ന് വിളിക്കരുതേ 2026-09-23 16:52:20
ചോദ്യം ചൊദിക്കുന്നതു നാണമാണെങ്കിൽ പിന്നെ സാരിയുടുത്താൽ നാണം മാറുമോ? മടിയിൽ കനമുള്ളവരുടെ തോളിൽ കയ്യിട്ടാൽ നാണം മറക്കാമോ ? കുചേലന്റെ അവല് ഭക്ഷിച്ച എൻ്റെ കൃഷ്ണാ , നിന്റെ സുഹൃത്ത് നല്ല പട്ടിണിക്കാരനായിരുന്നു.
Jayan Varghese 2026-09-23 18:02:12
കൊട്ടിക്കൊട്ടി നിക്കലെ ശീല വന്ത് മൂടലെ ശീല പൊക്കി നോക്കലെ മൂന്തും കെടന്നാടലെ ! മലയാള നാടകം കണ്ട തമിഴന്റെ വിശദീകരണം പോലെയുണ്ട് കേരള ഭരണം. പിണറായിക്കാലത്തും സതീശൻ കാലത്തും ഒരേ കാലാവസ്ഥ. അൽപ്പം ഏറ്റക്കുറച്ചിൽ വരുന്നത് വാചകമടിയുടെ അളവിൽ മാത്രം ! ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക